Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അയ്യയ്യേ.. നാണക്കേട്.. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം പോലും കോൺഗ്രസ്സുകാർ മറന്നോ? ജനുവരി മുപ്പതിന് ഗോഡ്‌സേ കൊലപ്പെടുത്തിയ മഹാത്മാവിനെ ഒരുമാസം മുന്നേ 'കൊന്ന്' കോൺഗ്രസ്സ് അനുസ്മരണം; പേരൂർക്കടയിൽ രാഷ്ട്രപിതാവിന്റെ ഓർമ്മദിനം ആചരിച്ചത് ഇന്ന് രാവിലെ

അയ്യയ്യേ.. നാണക്കേട്.. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം പോലും കോൺഗ്രസ്സുകാർ മറന്നോ? ജനുവരി മുപ്പതിന് ഗോഡ്‌സേ കൊലപ്പെടുത്തിയ മഹാത്മാവിനെ ഒരുമാസം മുന്നേ 'കൊന്ന്' കോൺഗ്രസ്സ് അനുസ്മരണം; പേരൂർക്കടയിൽ രാഷ്ട്രപിതാവിന്റെ ഓർമ്മദിനം ആചരിച്ചത് ഇന്ന് രാവിലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യം ആദരിക്കുന്ന രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വദിനം പോലും അറിയാത്ത അവസ്ഥയിലായോ കോൺഗ്രസ്സുകാർ. ജനുവരി മുപ്പതിന് ഗോഡ്‌സേ കൊലപ്പെടുത്തിയ മഹാത്മാവിനെ ഒരുമാസം മുന്നേ 'കൊല്ലുന്ന' കാഴ്ചയ്ക്കാണ് ഇന്ന് കേരള തലസ്ഥാനം സാക്ഷിയായതെന്ന് കൈരളി ചാനൽ റിപ്പോർട്ടുചെയ്യുന്നു.

ജനുവരി 30ന് ആചരിക്കേണ്ട മഹാത്മജിയുടെ രക്തസാക്ഷി ദിനം ഡിസംബർ 30ന് ആചരിക്കുകയായിരുന്നു കോൺഗ്രസ് പ്രവർത്തകരെന്നാണ് കൈരളിയുടെ റിപ്പോർട്ട്. തിരുവനന്തപുരം പേരൂർക്കടയിൽ കോൺഗ്രസ് പട്ടം ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ഫോട്ടോ വച്ച് വിളക്ക് കൊളുത്തി ആചരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അബദ്ധം മനസിലാക്കിയതിനെ തുടർന്ന് കോൺഗ്രസുകാർ ഫോട്ടോയും നിലവിളക്കും എടുത്തുമാറ്റി. ഇന്ന് രാവിലെയാണ് പേരൂർക്കടയിൽ പട്ടം കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിജിയുടെ ഫോട്ടോ വച്ച് വിളക്ക് കൊളുത്തി ഹാരാർപ്പണം നടത്തി പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ആചരിച്ചത്.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്് മണ്ണാമൂല രാജന്റെ നേതൃത്വത്തിലായിരുന്നു പേരൂർക്കട ജംഗ്ഷനിൽ കോൺഗ്രസ് പാർട്ടി ഓഫീസിന് മുമ്പിൽ ഗാന്ധിജിയുടെ ചിത്രം വച്ച് ജനുവരി 30ന് ആചരിക്കേണ്ട മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷി ദിനം ഡിസംബർ മുപ്പതായ ഇന്ന് ആചരിച്ചത്.

അബദ്ധം മനസിലാക്കിയതിനെ തുടർന്ന് കോൺഗ്രസുകാർ ഫോട്ടോയും നിലവിളക്കും എടുത്തുമാറ്റി. കോൺഗ്രസ് നേതൃത്വംതന്നെ മഹാത്മാ ഗാന്ധിയെ ഇത്തരത്തിൽ അപമാനിച്ചതിൽ പ്രദേശത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പതിവില്ലാതെ ഗാന്ധിജിയുടെ ഫോട്ടോയിൽ ഹാരാർപ്പണം നടത്തുന്ന കോൺഗ്രസ് പ്രവർത്തകരോട് നാട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് രാക്തസാക്ഷി ദിനത്തെകുറിച്ച് നേതാക്കൾ വാ തോരാതെ പ്രസംഗിച്ചത്. എന്നാൽ അബദ്ധം മനസിലാക്കിയതിനെ തുടർന്ന് നേതാക്കളെല്ലാം സ്ഥലം വിട്ടു.

സംഭവം നാട്ടിൽ ചർച്ചയായതോടെ അണികളെ വിട്ട് ഫ്ളക്സും ഹാരവും നിലവിളക്കുമെല്ലാം എടുത്തു മാറ്റുകയായിരുന്നു. കോൺഗ്രസ് നേതൃത്വം അറിയാതെ ബ്ളോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടിക്ക് പണപിരിവ് നടത്തിയെന്നും ആരോപണമുണ്ടെന്നും കൈരളി റിപ്പോർട്ടുചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP