Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ധാർഷ്ട്യത്തിന്റെ കാലം കഴിഞ്ഞു; ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങളുടെ മനസ് കീഴടക്കാൻ ഉറച്ച് സിപിഐ(എം); തലസ്ഥാനം ശുചീകരിച്ച് തുടക്കം

ധാർഷ്ട്യത്തിന്റെ കാലം കഴിഞ്ഞു; ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങളുടെ മനസ് കീഴടക്കാൻ ഉറച്ച് സിപിഐ(എം); തലസ്ഥാനം ശുചീകരിച്ച് തുടക്കം

തിരുവനന്തപുരം: നേതാക്കളുടെ ധാർഷ്ട്യം നിറഞ്ഞ വാക്കുകൾ കൊണ്ട് കേരള രാഷ്ട്രീയത്തിൽ ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്ന തിരിച്ചറിവിൽ സിപിഐ(എം) പുതുമാതൃക സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ജനകീയ സമരങ്ങളും വിഷയങ്ങളും ഏറ്റെടുക്കുന്നതിൽ വീഴ്‌ച്ച വരുത്തിയെന്ന ആക്ഷേപങ്ങളിൽ നിന്നും കരകയറാൻ മാലിന്യസംസ്‌ക്കരണം എന്ന വിഷയം തിരഞ്ഞെടുക്കുകയാണ് സിപിഐ(എം). കേരള പിറവി ദിനത്തിൽ തന്നെ സിപിഎമ്മിന്റെ കേരളാ ശുചീകരണ ദൗത്യത്തിന് തുടക്കമിടും. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെ 'എന്റെ നഗരം സുന്ദര നഗരം' പദ്ധതിയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പങ്കാളിയാവും. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തിരുവനന്തപുരം ജഗതിയിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പിണറായിയും പങ്കെടുക്കും.

ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനു പകരം ശുചിത്വ കേരളം പദ്ധതിയിൽ നേതാക്കൾ അടക്കമുള്ളവർ മുഴുവൻ സമയ പങ്കാളികളാവണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടറി തന്നെ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയാവുന്നത്. പിണറായിക്കൊപ്പം 500 പാർട്ടി വോളണ്ടിയർമാരും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
പിണറായി വിജയന്റെ നേതൃത്വത്തിലാവും സംസ്ഥാനമാകെ ശുചിത്വ കേരളം പദ്ധതി നടപ്പാക്കുക. പാർട്ടിക്കും നേതൃത്വത്തിനും കൂടുതൽ ജനകീയമായ മുഖം നൽകുകയും സാധാരണ ജനങ്ങളും പാർട്ടിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയുമാണ് പാർട്ടിയുടെ ലക്ഷ്യം. പാർട്ടി ഭരിക്കുന്ന സ്ഥലങ്ങളിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദ്ധതിയിൽ പങ്കാളികളാവും. മറ്റിടങ്ങളിൽ പാർട്ടി സ്വതന്ത്രമായി ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.

തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ചാല എരുമക്കുഴിയിൽ പദ്ധതിയുടെ മുഖ്യ സൂത്രധാരനായ കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്കും ശുചീകരണത്തിന് നേതൃത്വം നൽകും. പാർട്ടി ഭരിക്കുന്ന ഭൂരിപക്ഷം നഗരസഭകളിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്നു തുടക്കമാവും. മറ്റിടങ്ങളിൽ ഈ മാസംതന്നെ പദ്ധതി തുടങ്ങാനാണ് തീരുമാനം.

രാഷ്ട്രീയത്തിന് അപ്പുറത്തേക്കുള്ള ജനകീയ പരിപാടിയായി ഇതിനെ വളർത്തിയെടുക്കാനാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്. അചതുകൊണ്ട് തന്നെ തന്നെ തിരുവനന്തപുരത്തെ പരിപാടിക്ക് മറ്റ് രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെയും പങ്കെടുപ്പിക്കുന്നുണ്ട്. മന്ത്രി വി എസ് ശിവകുമാർ,മഞ്ഞളാംകുഴി അലി, ശശി തരൂർ എംപി, ഒ രാജഗോപാൽ, കെ മുരളീധരൻ തുടങ്ങിയവരും ശുചീകരണ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നാടിന്റെ വികസനത്തിൽ സുപ്രധാന ഇടപെടലായി മാറുന്ന 'ശുചിത്വകേരളം' പരിപാടിയെ കേരളം ഏറ്റെടുക്കുമെന്നാണ് സിപിഐ(എം) കുരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP