Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാന്ത്വന ശുശ്രൂഷയും അഗതി പരിചരണവും ഏറ്റെടുത്തു സമൂഹത്തിൽ ഇടപെടാൻ തീരുമാനം; തിരിച്ചടിയിൽ നിന്ന് കരകയറാൻ സിപിഐ(എം) മര്യാദരാമന്മാരുടെ പാർട്ടിയാകുന്നു

സാന്ത്വന ശുശ്രൂഷയും അഗതി പരിചരണവും ഏറ്റെടുത്തു സമൂഹത്തിൽ ഇടപെടാൻ തീരുമാനം; തിരിച്ചടിയിൽ നിന്ന് കരകയറാൻ സിപിഐ(എം) മര്യാദരാമന്മാരുടെ പാർട്ടിയാകുന്നു

കണ്ണൂർ: ജനങ്ങളിൽ നിന്ന് അകലുന്നുവെന്ന ആക്ഷേപം വ്യാപകമായതിനെത്തുടർന്ന് അവരിലേക്ക് ഇറങ്ങിച്ചെല്ലാൻ സിപിഐ(എം) ശ്രമം തുടങ്ങി. തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും ഏറെക്കാലം ഭരണത്തിൽ നിന്ന് അകന്നുനിൽക്കേണ്ടി വരുമെന്ന സൂചന ലഭിച്ചതോടെയാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള പരിപാടികളുമായി സിപിഐ(എം) വീണ്ടും രംഗത്തുവരുന്നത്. ഇതിനായി കണ്ണൂരിൽ അവതരിപ്പിച്ച ഐആർപിസി എന്ന സാന്ത്വന പരിചരണ സൊസൈറ്റിയുടെ മാതൃക എല്ലാ ജില്ലകളിലും തുടരാനാണ് സിപിഐ(എം) തീരുമാനം.

തിരുവനന്തപുരത്ത് നായനാരുടെ പേരിൽ ഡോർമെറ്ററിയും കണ്ണൂരിൽ ബഹുനില അഗതിമന്ദിരവും നിർമ്മിക്കാൻ പാർട്ടി നടപടി തുടങ്ങി. ഈ പദ്ധതികൾക്കായി ഇതിനകം തന്നെ പാർട്ടി അംഗങ്ങളിൽ നിന്ന് ധനസമാഹരണവും സിപിഐ(എം) ആരംഭിച്ചു. പാർട്ടി ശക്തികേന്ദ്രമായ മലപ്പട്ടത്താണ് അഗതിമന്ദിരവും പുനരധിവാസകേന്ദ്രവും പണിയുന്നത്. ഇതിനായി ഒരേക്കർ സ്ഥലം സിപിഐ(എം) വാങ്ങിയിട്ടുണ്ട്. അഴീക്കോടൻ ദിനത്തിൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ തറക്കല്ലിടും. കിടപ്പിലായ പാവപ്പെട്ട രോഗികൾക്ക് സ്ഥിരം പരിചരണകേന്ദ്രമൊരുക്കുകയെന്നതാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്. ഡോക്ടർമാരുടെയും സാന്ത്വനപരിചരണപ്രവർത്തകരുടെയും സ്ഥിരം സേവനം ഇവിടെ ഉറപ്പാക്കും. പ്രായാധിക്യമുള്ളവർക്ക് അഗതിമന്ദിരവുമുണ്ടാകും.

തിരുവനന്തപുരത്ത് ഡോർമെറ്ററി സൗകര്യമൊരുക്കുന്നത് രോഗികളുടെ കൂട്ടിരിപ്പുകാർക്കു വേണ്ടിയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലും റീജണൽ കാൻസർ സെന്ററിലുമെത്തുന്ന രോഗികൾക്കൊപ്പമെത്തുന്നവർക്ക് ഇവിടെ സൗജന്യമായി താമസിക്കാനാകും. രോഗികളെ ആശുപത്രിയിലെത്തിക്കാൻ വാഹനസൗകര്യവും ഒരുക്കും. നായനാരുടെ പേരിലാകും ഈ സ്ഥാപനം നിർമ്മിക്കുക.

കണ്ണൂരിൽ കിടപ്പിലായ 7544 രോഗികളുണ്ടെന്നാണ് ഐആർപിസി സർവേയിൽ കണ്ടെത്തിയത്. ഇവർക്ക് 20 ലക്ഷം രൂപയുടെ മരുന്നും ഉപകരണങ്ങളും നൽകി. ചികിത്സയ്ക്കും പരിചരണത്തിനുമായി സ്ഥിരം കേന്ദ്രം തുടങ്ങാനും തീരുമാനിച്ചു. കണ്ണൂർ തയ്യിലിൽ ദിനേശ് ബീഡി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ഇതിനായി വാടകയ്‌ക്കെടുത്തു. ഇവിടെ പുനരധിവാസകേന്ദ്രം തുടങ്ങും. ഇതിന്റെ ഉദ്ഘാടനവും അഴീക്കോടൻ ദിനത്തിൽ പിണറായി നിർവഹിക്കും. 30 രോഗികൾക്ക് ഇവിടെ താമസിച്ച് സാന്ത്വനപരിചരണം നേടാനാകും. അതിനുള്ള നഴ്‌സുമാരെയും ജീവനക്കാരെയും നിയമിക്കും.

കണ്ണൂരിൽ എല്ലാ എരിയാ കമ്മിറ്റികൾക്കു കീഴിലും സാന്ത്വനപരിചരണ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. അതിനുതാഴെയായി 193 യൂണിറ്റുകളുമുണ്ട്. ഓരോ മേഖലയിലും സാന്ത്വനപരിചരണകേന്ദ്രം തുടങ്ങാനാണ് തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP