Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജനകീയമായി ഉയർന്നു വരുന്ന സമരങ്ങൾ ഏറ്റൈടുക്കാൻ സിപിഐക്ക് എന്തുകൊണ്ട് ആവുന്നില്ല; ദളിത് സംഘടനകൾ വളർത്തിക്കൊണ്ടുവരുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാൻ കഴിയാത്തതെന്ത്: കനയ്യ കുമാറിനെ പോലുള്ളവർ ഉയർത്തിവിട്ട പ്രക്ഷോഭം രാജ്യമെങ്ങും വളർത്തിക്കൊണ്ടുവരുന്നതിലും പാർട്ടി പരാജയപ്പെട്ടു; സിപിഐയുടെ ദൗർബല്യങ്ങൾ എല്ലാം ചർച്ചയാക്കാനുറച്ച് പാർട്ടി കോൺഗ്രസ്

ജനകീയമായി ഉയർന്നു വരുന്ന സമരങ്ങൾ ഏറ്റൈടുക്കാൻ സിപിഐക്ക് എന്തുകൊണ്ട് ആവുന്നില്ല; ദളിത് സംഘടനകൾ വളർത്തിക്കൊണ്ടുവരുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാൻ കഴിയാത്തതെന്ത്: കനയ്യ കുമാറിനെ പോലുള്ളവർ ഉയർത്തിവിട്ട പ്രക്ഷോഭം രാജ്യമെങ്ങും വളർത്തിക്കൊണ്ടുവരുന്നതിലും പാർട്ടി പരാജയപ്പെട്ടു; സിപിഐയുടെ ദൗർബല്യങ്ങൾ എല്ലാം ചർച്ചയാക്കാനുറച്ച് പാർട്ടി കോൺഗ്രസ്

കൊല്ലം: സിപിഐയുടെ 23-ാം പാർട്ടി കോൺഗ്രസിന് കൊല്ലത്ത് തുടക്കമാവുമ്പോൾ ചർച്ചയാവുന്നതിൽ കൂടുതലും പാർട്ടിയുടെ പോരായ്മകൾ തന്നെയായിരിക്കും. പാർട്ടിക്ക് വളരുവാൻ അവസരങ്ങൾ നിരവധി ഉണ്ടായിട്ടും അതെല്ലാം വേണ്ടവിധം ഉപയോഗിക്കുന്നില്ല എന്ന വിമർശനമാണ് ഉയരുന്നത്. ദേശിയമായി ഉയർത്തിക്കൊണ്ടു വരാവുന്ന പല വിഷയങ്ങളും വേണ്ട വിധം കൈകാര്യം ചെയ്യുന്നതിൽ പാർ്ടടി പരാജയപ്പെട്ടു. പാർ്ടടിയെ ജനകീയമായി പിടിച്ചു നിർത്താൻ കെൽപ്പുള്ള പല പ്രശ്‌നങ്ങളിലും വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ പാർട്ടിക്ക് ആ.ില്ല. ഇതെല്ലാമാവും ഇന്ന് ചർച്ചയാവുക.

ദളിത്, പരിസ്ഥിതി, നവസാമ്പത്തിക നയങ്ങൾ, കാർഷിക പ്രശ്നങ്ങൾ എന്നിവയിൽ രാജ്യമെങ്ങും പലതരത്തിലുള്ള സമരങ്ങൾ ഉയർന്നുവരുന്നുണ്ട്. എന്നാൽ, സിപിഐ.യ്ക്ക് അത് കാര്യമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് പാർട്ടിനേതാക്കൾ തന്നെ വിമർശനം ഉന്നയിച്ചു. പാർട്ടിയുടെ സംഘടനാ ദൗർബല്യങ്ങൾ ഇതിനുകാരണമാണ്. ജെ.എൻ.യു.വിൽ സിപിഐ.യുടെ വിദ്യാർത്ഥി വിഭാഗമായ എ.ഐ.എസ്.എഫ്. നേതാവായ കനയ്യ കുമാറിനെ പോലുള്ളവർ ഉയർത്തിവിട്ട പ്രക്ഷോഭം രാജ്യമെങ്ങും വളർത്തിക്കൊണ്ടുവരാൻ കഴിഞ്ഞില്ല.

ദളിത് സമരങ്ങളിലും ഇതാണുണ്ടായത്. രാജ്യത്ത് ദളിത് സംഘടനകൾ വളർത്തിക്കൊണ്ടുവരുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാനും കഴിയുന്നില്ല. പാർട്ടിയുടെ അടിസ്ഥാനപിന്തുണക്കാരായ ദളിത് വിഭാഗങ്ങൾ പാർട്ടിയിൽനിന്ന് അകലുകയും ജാതി സംഘടനകളിലേക്ക് എത്തുകയും ചെയ്യുന്നു.

പാർട്ടിക്ക് ഭരണമുള്ള കേരളത്തിലെ പ്രശ്‌നങ്ങളിൽ പോലും വേണ്ടവിധം ശ്രദ്ധ പുലർത്താനോ ഇടപെടാനോ പാർ്ട്ടിക്ക്. ആയില്ല. ഹാരി സൺ ഭൂമി കേസിൽ ഉണ്ടായ പരാജയം പാർട്ടിക്ക് വൻ നാണക്കേടാണ് ഉണ്ടാക്കിയത്. കേസ് പാർട്ടിയുടെ ചുമതലയിലുള്ള റവന്യൂവകുപ്പ് ശരിയായി കൈകാര്യം ചെയ്തില്ലെന്നാണ് ദളിത്, ഭൂസംരക്ഷണ സംഘടനകൾ ഉന്നയിച്ചത്.

മഹാരാഷ്ട്രയിലെ കർഷക മുന്നേറ്റത്തിന്റെ നേട്ടം സിപിഎം. കൊണ്ടുപോയി. സിപിഐ.യുടെ കർഷക പ്രസ്ഥാനമായ അഖിലേന്ത്യാ കിസാൻ സഭയ്ക്ക് ഇതിൽ പങ്കുണ്ടായിരുന്നെങ്കിലും രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനായില്ല. കർണാടകത്തിലും ആന്ധ്രയിലും ഗുജറാത്തിലുമൊക്കെ കൃഷിക്കാർ പ്രക്ഷോഭപാതയിലാണെങ്കിലും അതിൽ ഇടപെടാൻ പാർട്ടിക്ക് ആകുന്നില്ല. ആറന്മുളയിലെ സമരം പാർട്ടിക്ക് മാതൃകയാക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP