Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനത്തിനെതിരെ മത്സരിക്കാനില്ലെന്ന് പറഞ്ഞ് സി ദിവാകരൻ; ഇസ്മയിൽ പക്ഷത്തിന്റെ വിമതനീക്കം തുടക്കത്തിൽ തന്നെ പൊളിഞ്ഞു; കൺട്രോൾ കമ്മീഷൻ ചെയർമാനും സെക്രട്ടറിയും പുറത്ത്; സംസ്ഥാന കൗൺസിലിൽ ഇ എസ് ബിജിമോൾ തിരിച്ചെത്തി: സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിഭാഗീയത പ്രകടം

കാനത്തിനെതിരെ മത്സരിക്കാനില്ലെന്ന് പറഞ്ഞ് സി ദിവാകരൻ; ഇസ്മയിൽ പക്ഷത്തിന്റെ വിമതനീക്കം തുടക്കത്തിൽ തന്നെ പൊളിഞ്ഞു; കൺട്രോൾ കമ്മീഷൻ ചെയർമാനും സെക്രട്ടറിയും പുറത്ത്; സംസ്ഥാന കൗൺസിലിൽ ഇ എസ് ബിജിമോൾ തിരിച്ചെത്തി: സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിഭാഗീയത പ്രകടം

മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രൻ തന്നെ തുടരും. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന സൂചനകളുണ്ടായെങ്കിലും ഈ നീക്കവും പൊളിഞ്ഞു. ഇസ്മയിൽ പക്ഷം സി ദിവാകരനോട് മത്സരിക്കാൻ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം ഈ ആവശ്യം നിരാകരിച്ചു. ഇതോടെയാണ് മത്സരം ഒഴിവായത്. ത്രിപുരയിലടക്കം പാർട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ, പാർട്ടിയുടെ ഐക്യം പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി ദിവാകരൻ മത്സരത്തിൽനിന്നു പിന്മാറുകയായിരുന്നു.

പാർട്ടിയിൽ കാനം വെട്ടിനിരത്തൽ നീക്കവുമായി മുന്നോട്ടുപോകുന്നതിലുള്ള എതിർപ്പ് പ്രകടിപ്പിച്ചാണ് മത്സരത്തിനായി ഇസ്മയിൽ പക്ഷം ദിവാകരനെ സമീപിച്ചത്. എന്നാൽ പാർട്ടിയുടെ ഐക്യം ചൂണ്ടിക്കാട്ടി ദിവാകരൻ വിമതരെ നിരാകരിച്ചു പിന്തിരിപ്പിക്കുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചാൽ കാനത്തോടു വിജയിക്കാൻ കഴിയില്ലെന്ന് ഉറപ്പാണെങ്കിലും പ്രതിഷേധം എന്ന നിലയ്ക്കായിരുന്നു ഇസ്മയിൽ പക്ഷത്തിന്റെ നീക്കം. എന്നാൽ മത്സരിച്ചു പരാജയപ്പെടാൻ താത്പര്യപ്പെടാതെ, ഐക്യം ചൂണ്ടിക്കാട്ടി ദിവാകരൻ പിന്മാറുകയായിരുന്നു.

മാത്രമല്ല, പാർട്ടി സെക്രട്ടറി സ്ഥാനത്തേക്കു താൻ മത്സരിച്ചാൽ പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന റിപ്പോർട്ടുകൾ ഊട്ടിയുറപ്പിക്കപ്പെടുമെന്നും ദിവാകരൻ ഇസ്മയിൽ പക്ഷത്തെ അറിയിച്ചു. ദിവാകരനെ പിന്തിരിപ്പിക്കാൻ സിപിഐ കേന്ദ്രനേതൃത്വവും ഇടപെട്ടതായാണ് റിപ്പോർട്ടുകൾ. അതിനിടെ ഇഎസ് ബിജിമോൾ സംസ്ഥാന കൗൺസിലിൽ തിരിച്ചെത്തി. കൺട്രോൾ കമ്മിറ്റിയിൽ സെക്രട്ടറിയും പ്രസിഡന്റും പുറത്തായി. വെളിയം രാജനെയും എ കെ ചന്ദ്രനെയുമാണ് പുറത്താക്കിയത്. കാനത്തിന്റെ വിശ്വസ്തൻ വാഴൂർ സോമനെയും കൗൺസിലിൽ നിന്നും ഒഴിവാക്കി.

പാർട്ടി സംസ്ഥാന കൗൺസിലിലേക്ക് ഓരോ ജില്ലകൾക്കും ക്വാട്ട നിശ്ചയിക്കുന്നതിനുള്ള ചർച്ചകളാണ് ഞായറാഴ്ച രാവിലെ നടക്കുന്നത്. 89 അംഗ സംസ്ഥാന കൗൺസിലിനെയാണ് തെരഞ്ഞെടുക്കേണ്ടത്. 80 പേർ കമ്മിറ്റി അംഗങ്ങളും ഒന്പതു പേർ ക്ഷണിതാക്കളുമാണ്. മാത്രമല്ല, നിലവിലുള്ള സംസ്ഥാന കൗൺസിലിൽനിന്ന് 20 ശതമാനം പേർ നിർബന്ധമായും ഒഴിവാക്കപ്പെടണം. ഇത്തരത്തിൽ പുറത്തുപോകുന്ന 18 പേർക്കു പകരക്കാരായി ഇത്ര എണ്ണം പുതുമുഖങ്ങൾ സംസ്ഥാന സമിതിയിൽ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP