1 aed = 17.77 inr 1 eur = 76.28 inr 1 gbp = 86.23 inr 1 kwd = 215.56 inr 1 sar = 17.40 inr 1 usd = 65.32 inr

Nov / 2017
20
Monday

ഫേസ്‌ബുക്ക് പോസ്റ്റിലെ വരികൾ 'എന്നെ പ്രകീർത്തിക്കുന്നതാണ്' എന്നു പറഞ്ഞു; പ്രാസംഗികർക്കായി നൽകിയ കുറിപ്പിൽ പുകഴ്‌ത്തുന്ന വാചകങ്ങൾ അച്ചടിച്ചു വന്നതും ആയുധമാക്കി; ഷട്ടിൽ ടൂർണമെന്റുകളിൽ പോലും ഉദ്ഘാടകനായെത്തി വ്യക്തിപ്രഭാവം ഉയർത്തി; പി ജയരാജനെതിരായ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ 'കുറ്റപത്രത്തിലെ' ആരോപണങ്ങൾ ഇങ്ങനെ; വിഷയം സെക്രട്ടറിയേറ്റിൽ അവതരിപ്പിച്ചത് എം വി ഗോവിന്ദൻ മാസ്റ്റർ; വിമർശിക്കാൻ മുന്നിൽ നിന്നത് കണ്ണൂരിലെ നേതാക്കളും

November 13, 2017 | 12:27 PM | Permalinkഅർജുൻ സി വനജ്

കൊച്ചി: കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയുള്ള സി.പി.എം സംസ്ഥാന സമിതിയുടെ പ്രമേയത്തിലേക്ക് വഴിതെളിച്ചത് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പുറച്ചേരി ഗ്രാമീണ കലാസമിതിയുടെ സംഗീത ആൽബത്തെക്കുറിച്ച് പ്രതിബാധിക്കുന്ന മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്തയ്ക്ക് ജയരാജൻ ഫേസ്‌ബുക്കിലൂടെ നൽകിയ മറുപടിയാണ് സംസ്ഥാന നേതൃത്വത്തെ ഏറെ ചൊടിപ്പിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ ആദ്യ പാരാഗ്രാഫിൽ ആൽബം താൻ കേട്ടുവെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് എന്നെ പ്രകീർത്തിക്കുന്ന വരികളാണ് അതിൽ എന്ന് ജയരാജൻ വ്യക്തമാക്കുന്നുണ്ട്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റിൽ ഈ ഫേസ്‌ബുക്ക് പോസ്റ്റാണ് പ്രധാനമായും ചർച്ചയ്ക്ക് വഴിവെച്ചത്. എംവി ഗോവിന്ദൻ മാസ്റ്ററാണ് വിഷയം സെക്രട്ടറിയേറ്റിൽ ആദ്യം അവതരിപ്പിച്ചതെന്നാണ് വിവരം.

സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയ വിഷയത്തിൽ സെക്രട്ടറിയേറ്റിലെ ആരും തന്നെ ജയരാജന്റെ നടപടികളെ ന്യായീകരിക്കാൻ തയ്യാറായില്ല. ഇപി ജയരാജനും ഗോവിന്ദൻ മാസ്റ്ററും അടക്കം മുതിർന്ന സെക്രട്ടറിയേറ്റ് അംഗങ്ങളെല്ലാം, ജയരാജന്റെ നടപടിയെ വിമർശിച്ചു. കണ്ണൂർ ഇതര സെക്രട്ടറിയേറ്റ് അംഗങ്ങളെക്കാൾ കണ്ണൂരിൽ നിന്നുള്ളവരാണ് വിമർശനങ്ങൾ ഉന്നയിച്ചവരിൽ മുൻപന്തിയിൽ. ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതിയിൽ ആരും ജയരാജന്റെ പ്രവൃത്തിയെ ന്യായീകരിച്ചില്ലായെന്നതും ശ്രദ്ധേയമാണ്. ഇങ്ങനെയാണെങ്കിൽ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കും എന്ന വികാരഭരിതമായ മറുപടിയാണ് ജയരാജൻ ചർച്ചയിൽ മറുപടി പറഞ്ഞത്.

ജയരാജന് സംസ്ഥാന സമിതി പ്രമേയത്തിലൂടെ നൽകിയ താക്കീത് അദ്ദേഹത്തിന് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ലെന്നാണ്, കണ്ണൂരിലെ പാർട്ടി വൃത്തങ്ങളിൽ നിന്ന ലഭിക്കുന്ന വിവരം. കീഴ് ഘടകങ്ങളിൽ ജയരാജനെതിരെയുള്ള പ്രമേയം റിപ്പോർട്ട് ചെയ്യുന്നതിലൂടെ, അദ്ദേഹം ഇതുവരെ ഉണ്ടാക്കിയെടുത്ത ജനസമ്മിതി താഴുമെന്നും ജയരാജൻ വിരുദ്ധചേരി വിലയിരുത്തുന്നു. എന്നാൽ, ഇക്കാര്യം വിശദീകരിക്കാൻ സി.പി.എം നേതൃത്വം ശരിക്കും പണിപ്പെടേണ്ടി വരുമെന്നത് ഉറപ്പാണ്.

ജയരാജൻ സ്വയം മഹത്വൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും, പാർട്ടിക്ക് അതീതനായി ആരേയും വളരാൻ ആനുവദിക്കില്ലെന്നുമായിരുന്നു സംസ്ഥാന സമിതിയുടെ പ്രമേയത്തിന്റെ ഉള്ളടക്കം. വ്യക്തമായ രേഖകളോടെയായിരുന്നു ജയരാജനെതിരെയുള്ള സംസ്ഥാന കമ്മിറ്റിയുടെ നീക്കം. ജയരാജൻ അനുകൂലികൾ തയ്യാറാക്കിയ ജീവിത രേഖകളും സംഗീത ആൽബവും സംസ്ഥാന സമിതി ചർച്ചചെയ്തു. ജയരാജനെതിരെയുള്ള നടപടി കണ്ണൂരിലെ മുഴുവൻ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും സംസ്ഥാന സമിതി തീരുമാനമെടുത്തിരുന്നു. അതേസമയം ജീവിത രേഖകൾ തയ്യാറാക്കിയത് താനല്ലെന്നും, കെകെ രാഗേഷ് ആണെന്നും ജയരാജൻ യോഗത്തിൽ പ്രതികരിച്ചു. തുടർന്നാണ് ജയരാജൻ പ്രതിഷേധാർഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.

പി ജയരാജനെതിരെയുള്ള ആരോപണങ്ങൾ ഇങ്ങനെ:

* സംഗീത ആൽബവും നൃത്ത ശിൽപ്പം പുറത്തിറക്കി സ്വയം മഹത്വൽക്കരിക്കാൻ ശ്രമിച്ചു. തന്റെ അറിവോടെയാണ് ഈ ആൽബം പുറത്തിറങ്ങിയതെന്നും, തന്നെ പ്രകീർത്തിക്കുന്ന വരികൾ അതിൽ ഉണ്ടെന്നും ജയരാജൻ തന്നെ ഫേസ്‌ബുക്ക് പോസ്റ്റിൽ സമ്മതിച്ചു.

* യുഎപിഎ ദുരുപയോഗത്തിനെതിരെ സെപ്റ്റബർ എട്ടിന് ഏരിയ കമ്മിറ്റികൾ കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ പ്രാസംഗികർക്കായി നൽകിയ കുറിപ്പിൽ ജയരാജനെ പുകഴ്‌ത്തുന്ന വാചകങ്ങൾ അച്ചടിച്ചുവന്നു. അശരണരുടെ കണ്ണീരൊപ്പുന്ന, കിടപ്പുരോഗികളുടെ മുന്നിൽ ദൈവദൂതനെപ്പോലെ അവതരിക്കുന്ന, നേതാവിനെ ജനങ്ങളിൽ നിന്ന് അകറ്റാനുള്ള ആസൂത്രിത പദ്ധതിയാണിത്. എന്നതായിരുന്നു കുറിപ്പിന്റെ തുടക്കം.

*നവംബർ ഏഴിന് സംസ്ഥാന സമിതിയുടെ നിയന്ത്രണത്തിലുള്ള ഉദ്ഘാടനം കഴിയാത്ത ഇകെ നയനാർ സ്മാരക അക്കാദമിയിൽ, അനുവാദം വാങ്ങാതെ 30 പ്രവർത്തകരെ സംഘടിപ്പിച്ച് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിക്ക് മുകളിലാണ് ജില്ലാ സെക്രട്ടറിയുടെ സ്ഥാനം എന്ന വിമർശനത്തിന് ഇത് ഇടയാക്കി.

*തലശ്ശേരി ടൗൺ സമ്മേളനത്തിൽ മത്സരം ഉണ്ടാകുന്ന ഘട്ടം എത്തിയപ്പോൾ, വിഭാഗീയത ചൂണ്ടിക്കാട്ടി സമ്മേളനം തന്നെ പിരിച്ചുവിട്ടു. ഈ സമ്മേളനം ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല.

*കണ്ണൂരിലെ മറ്റ് നേതാക്കൾക്കും, കണ്ണൂർ ഇതര നേതാക്കൾക്കും ജില്ലയിലെ പാർട്ടി പരിപാടികളിൽ സ്ഥാനം നൽകുന്നില്ല. ഷട്ടിൽ ടൂർണമെന്റ് മുതൽ ബഹുജന സമ്മേളനങ്ങളിൽപ്പോലും വ്യക്തിപ്രഭാവം ഉയർത്താൻ ശ്രമിച്ചു. വേണ്ടത്ര കൂടിയാലോചനകൾ ജില്ലാ കമ്മിറ്റി വിളിച്ച് ചേർത്ത് നടത്തുന്നില്ല.

ഒക്ടോബർ രണ്ടിന് ജയരാജൻ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ്:

പുറച്ചേരി ഗ്രമീണ കലാസമിതിയിലെ സഖാക്കൾ ഒരു സംഗീത ആൽബം തയ്യാറാക്കി അതിന്റെ പ്രകാശന കർമ്മം നിർവ്വഹിക്കുകയുണ്ടായി. അതിന്റെ ഒരു സി.ഡി എനിക്ക് നൽകുകയുമുണ്ടായി. ഈ സംഗീത ആൽബത്തെക്കുറിച്ച് മലയാളത്തിലെ ഒരു പ്രമുഖ പത്രം, സമ്മേളനങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംഗീത ആൽബം തയ്യാറാക്കിയതെന്ന് വാർത്ത നൽകുകയുണ്ടായി. ഈ പാട്ട് ഞാൻ കേട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനെന്ന നിലയ്ക്ക് എന്നെ പ്രകീർത്തിക്കുന്ന വരികളാണതിൽ. പുറച്ചേരി ഗ്രാമീണ കലാസമിതിയുടെ നാട്ടറിവ് പാട്ടുകൾ എത്രയോ വർഷമായി അവതരിപ്പിച്ചുവരാറുണ്ട്. അതിലെ കലാകാരന്മാർ മാസങ്ങൾക്ക് മുൻപ് ഈ ഗാനത്തിന്റെ അവതരണം നടത്തിയിട്ടുണ്ടന്നാണ് മനസ്സിലായത്. ഇപ്പോൾ ആൽബമാക്കി പ്രകാശനം ചെയ്തു. ഇതിനെ പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെടുത്തുന്നത് അവരുടെ അജ്ഞതയാണ് വെളിപ്പെടുത്തുന്നത്..

പാർട്ടി സമ്മേളനങ്ങളിൽ നടക്കുന്നത് വിമർശനത്തെയും സ്വയം വിമർശനത്തെയും അടിസ്ഥാനപ്പെടുത്തി 3 വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ പരിശോധനയാണ്. അതിൽ ഓരോ ഘടകത്തിലെയും അംഗങ്ങൾ നടത്തിയ പ്രവർത്തനത്തിലെ മികവിനെപ്പോലെതന്നെ പേരായ്മകളും തെറ്റുകളും പരിശോധിക്കപ്പെടും. ഇത് കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ് പോലുള്ള പാർട്ടികൾക്കില്ലാത്ത സവിശേഷതയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഘടക യോഗങ്ങളും സമ്മേളനങ്ങളും വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണ്. എങ്കിൽ മാത്രമേ തെറ്റുകൾ തിരുത്തി വിപ്ലവ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനാവൂ. ചുരുക്കത്തിൽ സമ്മേളനങ്ങളിൽ നടക്കുന്നത് നേതാക്കന്മാരെ പ്രകീർത്തിക്കലല്ല; മറ്റ് പാർട്ടികളുടെ സമ്മേളനങ്ങളിൽ നടക്കുന്നത് ഇതാണ്. ഉയർന്ന ഘടകത്തിലെ നേതാക്കൾ മുതൽ താഴെ ഘടകങ്ങളിലുള്ള പ്രവർത്തകർ വരെ വിമർശിക്കപ്പെടുന്നു എന്നതാണ്. നിരന്തരമായി നടക്കുന്ന ഈ പ്രക്രിയയാണ് പാർട്ടിയെ ശുദ്ധീകരിക്കുന്നത്. അതുകൊണ്ട് പാർട്ടി നേതാക്കളെക്കുറിച്ചുള്ള ഏതെങ്കിലും പ്രസംഗങ്ങളിലെയോ മുദ്രാവാക്യങ്ങളിലെയോ, ഗാനങ്ങളിലെയോ വിശേഷണങ്ങളല്ല പാർട്ടിയെ സ്വാധീനിക്കുന്നത്.

ഞാനുൾപ്പെടെയുള്ള പ്രവർത്തകന്മാർ നടത്തിക്കെണ്ടിരിക്കുന്ന രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ഉൾപ്പെടെയുള്ള കോട്ട നേട്ടങ്ങളാണ് സമ്മേളനങ്ങളിൽ പരിശോധിക്കപ്പെടുന്ന്. അതിനർത്ഥം സി.പി.എം നകത്ത് ഒരു നേതാവും വിമർശനത്തിനതീതനല്ല എന്നാണ്. ഇതാവട്ടെ സമ്മേളനങ്ങൾ നടന്നു കഴിയുന്നതോടെ അവസാനിക്കുന്നതല്ല. അതും ഒരും നിരന്തര പ്രക്രിയയാണ്. ഇങ്ങനെ ഉൾപാർട്ടി ജനാധിപത്യം പൂർണ്ണ തോതിൽ നടപ്പാക്കുന്ന ഒരു പാർട്ടിക്ക് മാത്രമേ ഇന്ത്യൻ പാർലിമെന്ററി ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താനാവൂ.

അതേസമയം സമ്മേളനങ്ങളിലെ വ്യക്തി ആരാധന വിമർശിക്കുന്നതിനെ കുറിച്ചായിരുന്നു ഫേസ്‌ബുക്ക് പോസ്‌റ്റെന്നാണ് വിഷയത്തിൽ ജയരാജൻ പ്രതികരിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ ആദ്യഭാഗം മാത്രം അടർത്തിയെടുത്താണ് ജയരാജനെതിരെ സി.പി.എം വിമർശനം ഉന്നയിച്ചതെന്ന ആരോപണവും ശക്തമാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പൃഥ്വിയെ അടുപ്പിക്കാനുള്ള ലാലിന്റെ ശ്രമങ്ങൾ എങ്ങുമെത്തിയില്ല; അനുനയ ചർച്ചകൾക്ക് വഴങ്ങാതെ സ്വന്തം വഴിയിലൂടെ ദിലീപ്; കുഞ്ചാക്കോയും നിവിൻ പോളിയും മനസ്സ് തുറക്കുന്നില്ല; മമ്മൂട്ടിയും ഇന്നസെന്റും അസ്വസ്ഥർ; സ്ത്രീകൾക്കായി വാദിച്ച് മഞ്ജു വാര്യരും കൂട്ടരും; സ്ഥാനമൊഴിയാൻ ഉറച്ച് നിലവിലെ ഭാരവാഹികൾ; എക്‌സിക്യൂട്ടീവ് ചേരാൻ പോലും കഴിയാത്ത വിധം താരസംഘടനയിൽ പ്രതിസന്ധി രൂക്ഷം; ജനറൽ ബോഡി വിളിക്കുന്നതിലും ധാരണയാകുന്നില്ല; 'അമ്മ'യിലെ ഒത്തുതീർപ്പിൽ ആർക്കും എത്തുംപിടിയുമില്ല
തൃശൂരിലെ ജൂലറി ഉടമയെ പറ്റിച്ചത് കുമരകത്തേയും കോവളത്തേയും കന്യാകുമാരിയിലേയും റിസോർട്ട് ഉടമയെന്ന് പരിചയപ്പെടുത്തി; നടരാജ വിഗ്രഹവും ഗണപതി വിഗ്രഹവും വിൽക്കാനാണെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; റിസോർട്ട് ഉടമയ്‌ക്കൊപ്പം കിടപ്പറ പങ്കിട്ട് റിക്കോർഡ് ചെയ്തു നേടിയത് 50 ലക്ഷം; ശ്രീജ..ശാലിനി...ഗായത്രി...മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും പൂമ്പാറ്റ സിനി സമ്പാദിച്ചത് കോടികൾ
ഏലിക്കുട്ടി സംസാരിച്ചു തുടങ്ങി; ഷിബു കൊച്ചുമ്മനും ഭാര്യയും മരുന്നുകളോട് പ്രതികരിക്കുന്നുമുണ്ട്; ഹാമിൽട്ടൺ ആശുപത്രിയിൽ നിന്ന് വാളകത്തെ വീട്ടിൽ ആശ്വാസ ഫോൺ സന്ദേശമെത്തി; കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തെ വലയ്ക്കുന്നത് തുടർചികിത്സയ്ക്ക് പണമില്ലാത്തത്; കുട്ടികളെ കൊട്ടാരക്കരയിലേക്ക് കൊണ്ടു വരാൻ ബന്ധുക്കൾ ന്യൂസിലണ്ടിലെത്തി; ബോട്ടുലിസം പക്ഷഘാതമാകുമെന്ന ആശങ്ക ശക്തം
അമേരിക്കൻ ഷോയ്ക്കിടെ നടന്ന ചില കാര്യങ്ങൾ മഞ്ജുവിനെ അറിയിച്ചത് വൈരാഗ്യത്തിന് കാരണം; കുറ്റകരമായ ഉദ്ദേശം ഉണ്ടാവുകയെന്ന മെൻസ്‌റിയ തെളിയിക്കാൻ കൈയിലുള്ള പൂട്ടുകൾ എട്ടെണ്ണം; പൾസർ സുനി ലക്ഷ്യയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് പൊലീസ്; കുറ്റപത്രത്തിൽ പഴുതടയക്കാൻ ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ അവസാന വട്ട ചർച്ചകൾ; ഗൂഢാലോചനയിൽ ദിലീപ് രക്ഷപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിൽ അന്വേഷണ സംഘം
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
തോമസ് ചാണ്ടിയുടെ തുറുപ്പ് ചീട്ട് പീഡന രഹസ്യമോ? ശാരി എസ് നായർ പീഡിപ്പിക്കപ്പെട്ടത് തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിൽ; വി ഐ പികളുടെ പേര് വെളിപ്പെടുത്തുമെന്ന് തോമസ്ചാണ്ടി സി.പി.എം നേതാക്കളെ ബ്ലാക്ക്‌മെയിൽ ചെയ്തതായി ആക്ഷേപം; മന്ത്രിയുടെ രാജിക്കൊപ്പം കിളിരൂർ കേസും ചർച്ചയാകുന്നു; ശാരിയുടെ മരണത്തിന് പിന്നിൽ ആര്?
പോരെടുക്കാൻ വന്നാൽ തല്ലിയെ അവൻ വീടൂ! കറകളഞ്ഞ എസ് എഫ് ഐക്കാരൻ; ഭീഷണികളെ ചിരിച്ചുതള്ളുന്ന പ്രകൃതം; ടിപി കേസ് പ്രതികളുടെ ജയിലിലെ ഫോൺ ഉപയോഗം പുറലോകത്ത് എത്തിച്ച പ്രൊഷണലിസം; ജയ്ഹിന്ദിലൂടെ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി ടിവി പ്രസാദ്; ഇടത് മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടിയെ രാജിവയ്‌പ്പിച്ചത് കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരനായ മാധ്യമ പ്രവർത്തകൻ തന്നെ
ആർത്തവകാലത്ത് നാപ്കിൻ വാങ്ങാൻ പോലും കയ്യിൽ കാശില്ലെന്ന് റിപ്പോർട്ടർ ജീവനക്കാരി ഒഫീഷ്യൽ ഗ്രൂപ്പിൽ; കടംകയറി ഞങ്ങളിൽ ആരെങ്കിലും അവിവേകം കാണിക്കും മുൻപ് ശമ്പളം തരണമെന്നും അപേക്ഷ; തൊഴിൽ ചൂഷണത്തിൽ പൊറുതിമുട്ടി ഒരു മാസത്തിനിടെ ചാനലിൽ നിന്ന് രാജിവെച്ചത് 15 ഓളം ജേർണലിസ്റ്റുകൾ; നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
ദിലീപിന് ജാമ്യം കിട്ടാൻ മീനാക്ഷി പറയുന്നത് കേട്ട് മഞ്ജു വാര്യർ ഇടപെടൽ നടത്തിയോ? പ്രധാനമന്ത്രിയുമായി ബന്ധമുള്ളതു കൊണ്ട് സുരേഷ് ഗോപി ഇടപെട്ടോ? സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് എഴുതിയതു കൊണ്ട് എന്തെങ്കിലും ഗുണം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനുണ്ടാകുമോ? പല ചോദ്യങ്ങൾക്കും വിശദമായി മറുപടി നൽകി പല്ലിശ്ശേരി
വ്യാപാരിയെ കാണാതായി രണ്ട് മാസത്തിന് ശേഷം അതേ സ്ഥാപനത്തിലെ ജീവനക്കാരിയെയും കാണാതായി; സ്‌കൂട്ടറിൽ കയറി കടയിൽ പോയ പ്രവീണ അപ്രത്യക്ഷയായത് എങ്ങോട്ട്? തിരിച്ചുവരികയാണെന്ന് പറഞ്ഞ് അംജാദ് ബന്ധുക്കൾക്ക് ഫോൺ ചെയ്‌തെങ്കിലും തിരികെയെത്തിയില്ല; മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടി; തിരോധാനങ്ങളുടെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
2.16 കോടി കൈപ്പറ്റിയ ഉമ്മൻ ചാണ്ടി സരിതയെ കൊണ്ട് പലതവണ വദനസുരതം ചെയ്യിച്ചു; ആര്യാടന് 25 ലക്ഷവും ലൈംഗിക സുഖവും; റോസ് ഹൗസിലും കേരളാ ഹൗസിലും ലേ മെറിഡിയനിലും അനിൽകുമാർ പീഡിപ്പിച്ചു; ലൈംഗികതയും ടെലിഫോൺ സെക്‌സും ശീലമാക്കി അടൂർ പ്രകാശ്; വേണുഗോപാലും ഹൈബിയും ബലാത്സംഗം ചെയ്തു; ജോസ് കെ മാണിയും വദന സുരതം നടത്തി; എഡിജിപി പത്മകുമാർ പീഡിപ്പിച്ചപ്പോൾ ഐജി അജിത് കുമാറിന്റേത് ഫോൺ സെക്‌സ്; കേരളീയ സമൂഹത്തിന് താങ്ങാൻ ആവില്ലെന്ന് സരിത പറഞ്ഞ കാര്യങ്ങൾ എണ്ണി നിരത്തി സോളാർ കമ്മീഷൻ റിപ്പോർട്ട്
മമ്മൂട്ടിയിൽനിന്നുള്ള മാനസിക പീഡനം താങ്ങാനാവാതെ ബൽറാം വേഴ്‌സസ് താരാദാസിന്റെ സെറ്റിൽ പൊട്ടിക്കരഞ്ഞു; ഡേറ്റ് കൊടുക്കാമെന്ന് പറഞ്ഞ് മോഹൻലാൽ കറക്കിയത് മൂന്നുവർഷം; അവസാന ചിത്രങ്ങൾ ഒന്നൊന്നായി പൊട്ടിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഏറ്റവും വേദനിപ്പിച്ചത് സീമയുമായുള്ള ബന്ധം പിരിയുകയാണെന്ന് സിനിമാക്കാർ തന്നെ അടിച്ചുവിട്ട ഗോസിപ്പികൾ; മലയാളം കണ്ട മാസ്റ്റർ സംവിധായകനോട് ചലച്ചിത്രലോകം കാട്ടിയത് ക്രൂരത തന്നെ
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ചിലത് തുറന്ന് പറയുമെന്ന ഭീഷണിയിൽ മമ്മൂട്ടി വീണുവോ? യഥാർത്ഥ രംഗങ്ങൾ കണ്ടതോടെ മുഖ്യമന്ത്രി യഥാർത്ഥ കമ്മ്യൂണിസ്റ്റുമായി; പിന്നെ എല്ലാം വേഗത്തിലുമായി; ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയിൽ ഇപ്പോൾ അതെല്ലാം സജീവം; നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്തായത് മെഗാതാരത്തിനും മകനും വിനയാകുമോ? മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമമെന്ന് പല്ലിശേരി
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
എന്റെ മകൻ വിവാഹിതനാണ്; അതിൽ ഒരു കുഞ്ഞുമുണ്ട്; പെൺകുട്ടിയുടെ വീട്ടുകാരെകുറിച്ച് പറയാൻ ബുദ്ധിമുട്ടുള്ളത് കാരണമാണ് അത് മറച്ചു വച്ചത്; പേരക്കുട്ടിയെ കൊല്ലാൻ കവിതാ ലക്ഷ്മി ശ്രമിച്ചുവോ? ദോശ കഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം ജീവിതം മാറ്റിമറിച്ചപ്പോൾ പിറകേ എത്തിയത് വിവാദങ്ങളും; മരുമകളെ ഒപ്പം നിർത്തി ലണ്ടനിലുള്ള മകന്റെ വിവാഹ രഹസ്യം വെളിപ്പെടുത്തി പ്രൈംടൈം സീരിയൽ നടി; മറുനാടനോട് കവിതാ ലക്ഷ്മി പറഞ്ഞത്
വീട് വയ്ക്കാൻ സഹായ വാഗ്ദാനം ചെയ്ത് അടുപ്പം തുടങ്ങി; ഞാൻ വിശ്വസിക്കുന്ന ബിംബങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ് ബ്രെയിൻവാഷ് ചെയ്തു; പ്രബോധനം മാസിക വായിക്കാൻ നിർബന്ധിച്ചു; ബലാത്സംഗത്തിന് ഇരയായപ്പോൾ പുറത്തു പറയാതിരിക്കാൻ വിവാഹ വാഗ്ദാനം; വിവാഹം കഴിക്കണമെങ്കിൽ സത്യസരണിയിൽ പോയി മതം മാറണമെന്ന് നിർബന്ധിച്ചതോടെ ഞാൻ സമ്മതിച്ചില്ല; 'ലൗ ജിഹാദിന്' ഇരയായ ദുരന്തം മറുനാടനോട് വിവരിച്ച് പവറവൂരിലെ കളേഴ്സ് ടെക്‌സ്‌റ്റൈൽസ് ജീവനക്കാരി ; സംശയമുനയിൽ തണൽ എന്ന സംഘടന