Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് മാത്രമല്ല ഒഴുക്ക്; പത്തനംതിട്ടയിലെ ഒരു വാർഡിൽ സിപിഎമ്മിൽ എത്തിയത് ആർഎസ്എസ്-കോൺഗ്രസ് നേതാക്കൾ അടക്കം 205 പേർ

സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് മാത്രമല്ല ഒഴുക്ക്; പത്തനംതിട്ടയിലെ ഒരു വാർഡിൽ സിപിഎമ്മിൽ എത്തിയത് ആർഎസ്എസ്-കോൺഗ്രസ് നേതാക്കൾ അടക്കം 205 പേർ

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: സിപിഎമ്മിൽ നിന്ന് അണികളും വോട്ടുകളും സംഘപരിവാർ സംഘടനകളിലേക്ക് ചോരുന്നുവെന്നാണ് പൊതുവേയുള്ള വിമർശനങ്ങൾ. സിപിഎമ്മുകാരെ അടുപ്പിക്കാൻ ബിജെപിയും പദ്ധതികൾ തയ്യാറാക്കുന്നു. കണ്ണൂർ പോലുള്ള ജില്ലകളിൽ ബിജെപിയിൽ നിന്നും നേതാക്കൾ ഇടത് പാളയത്തിലെത്തി. എന്നാൽ തെക്കൻ ജില്ലകളിൽ ഈ കൂറുമാറ്റം സാധ്യമാക്കാൻ സിപിഎമ്മിന് കഴിഞ്ഞിരുന്നില്ല. അതിനും മാറ്റം വരികയാണ്. പത്തനംതിട്ട ജില്ലയിലാണ് ആർഎസ്എസ്-കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ സിപിഎമ്മിലെത്തിയത്.

ഇതിൽ ഏറെ ക്ഷീണം സംഭവിച്ചത് ആർഎസ്എസിനാണ്. മണ്ണടിയിൽ രണ്ട് ആർഎസ്എസ് പ്രചാരക്മാരും സിപിഎമ്മിൽ ചേർന്നു. രണ്ട് കോൺഗ്രസ് വാർഡ് പ്രസിഡന്റുമാരും അടക്കം 205 പേർ സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കും. ആർഎസ്എസ് പ്രചാരക്മാരായ ശെൽവരാജൻ, മഹേഷ്, കോൺഗ്രസ് വാർഡ് പ്രസിഡന്റുമാരായ മണ്ണടി പ്ലാക്കോട്ട് മംഗലത്ത് മഠത്തിൽ രാജീവ് തിരുമേനി, അജയൻ എന്നിവരടക്കം 205 പേരാണ് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്. ഇതോടനുബന്ധിച്ച് മണ്ണടി മുടിപ്പുരയിൽ ചേർന്ന പൊതുസമ്മേളനം ആർഎസ്എസ് മുൻ പ്രചാരക് സുധീഷ് മിന്നി ഉദ്ഘാടനം ചെയ്തു.

സമ്പത്തും രക്തവും ഊറ്റിയെടുക്കുന്ന ഡ്രാക്കുളമാരാണ് ആർഎസ്എസുകാരെന്നും ഈ തിരിച്ചറിവുകൊണ്ടാണ് ആർഎസ്എസ് വിട്ടതെന്നും സുധീഷ് മിന്നി പറഞ്ഞു. ആസൂത്രിതമായ കൊലപാതകങ്ങൾ നടത്തി വീടുകൾ കൊള്ളയടിച്ച് സമ്പത്തുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. കലാപം സൃഷ്ടിച്ച് കൊള്ളയടിച്ച് കേരളത്തിലെ വടക്കൻ ജില്ലകളിൽനിന്ന് കോടിക്കണക്കിന് രൂപ ഇവർ നേടിയിട്ടുണ്ട്. സമ്പന്നരല്ലാതെ ആർഎസ്എസിൽ വന്ന നേതാക്കൾ കൂറ്റൻ ബംഗ്ലാവും ഏക്കർ കണക്കിന് വസ്തുക്കളും വാങ്ങിക്കൂട്ടുകയാണ്. ഇക്കാര്യങ്ങളെല്ലാം നേരിട്ടറിയാമെന്നും സുധീഷ് പറഞ്ഞു.

സിപിഐ എമ്മുമായി സഹകരിക്കുന്ന നേതാക്കളെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഹാരാർപ്പണം നടത്തി സ്വീകരിച്ചു. മണ്ണടി ലോക്കൽ സെക്രട്ടറി കെ സാജൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ബി ഹർഷകുമാർ, ജില്ലാ കമ്മിറ്റിയംഗം റോയി ഫിലിപ്പ്, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് സി രാധാകൃഷ്ണൻ, ഏരിയ കമ്മിറ്റിയംഗം കെ വിശ്വംഭരൻ, ആർ സുരേഷ്‌കുമാർ, എ ആർ അജീഷ്‌കുമാർ, അഡ്വ. കെ ജി രാജശേഖരക്കുറുപ്പ് എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റിയംഗം അഡ്വ. എസ് മനോജ് സ്വാഗതം പറഞ്ഞു. ഏറെ ആവേശത്തോടെയാണ് ഇവരെ സിപിഎമ്മിലേക്ക് സ്വീകരിച്ചിരിക്കുന്നത്.

ഈ മാതൃക കേരളത്തിലുടനീളം സജീവമാക്കും. സംസ്ഥാന നേതൃത്വത്തിന്റെ പൂർണ്ണ അറിവോടെയാണ് ഈ നീക്കങ്ങൾ നടക്കുന്നത്. പത്തനംതിട്ടയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ എംടി രമേശ് മികച്ച വോട്ട് നേടിയിരുന്നു. മുന്നേറ്റത്തിന് പത്തനംതിട്ടയിൽ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ആറന്മുള സമരത്തിലെ നേതൃത്വം ഉൾപ്പെടെ ഇതിന് സഹായകമാകുമെന്നാണ് ബിജെപി പറയുന്നത്. ഇതിനിടെയിലാണ് ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്കുള്ള കൊഴിഞ്ഞു പോക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP