Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം വിട്ട് കോൺഗ്രസ് കൺവെൻഷനിലെത്തി അംഗത്വമെടുത്തു; പ്രവർത്തകർ മറുകണ്ടം ചാടിയത് പാർട്ടിയെ ചൊടിപ്പിച്ചു; കോൺഗ്രസ് നേതാവിന്റെ വീട് വളഞ്ഞ് സിപിഎം പ്രവർത്തകർ; അക്രമം നടത്തിയെന്ന പ്രസംഗിച്ചതിന്റെ ജാള്യത മറയ്ക്കാനുള്ള കള്ള പരാതിയെന്ന് സിപിഎം

സിപിഎം വിട്ട് കോൺഗ്രസ് കൺവെൻഷനിലെത്തി അംഗത്വമെടുത്തു; പ്രവർത്തകർ മറുകണ്ടം ചാടിയത് പാർട്ടിയെ ചൊടിപ്പിച്ചു; കോൺഗ്രസ് നേതാവിന്റെ വീട് വളഞ്ഞ് സിപിഎം പ്രവർത്തകർ; അക്രമം നടത്തിയെന്ന പ്രസംഗിച്ചതിന്റെ ജാള്യത മറയ്ക്കാനുള്ള കള്ള പരാതിയെന്ന് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: സിപിഎം വിട്ട് ഒരു വിഭാഗം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നതിനെ തുടർന്ന് സിപിഎം. പ്രവർത്തകർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ വീട് വളഞ്ഞതായി പരാതി. പ്രവർത്തകർ കോൺഗ്രസ് മണ്ഡലം കൺവെൻഷനിലെത്തി അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് സിപിഎം നടപടി. കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂരിന്റെ കരിന്തളം ബാങ്കിനു സമീപത്തെ വീടാണ് ഞായറാഴ്ച രാത്രി ഏഴരയോടെ 150-ഓളം സിപിഎം. പ്രവർത്തകർ നേതാക്കളുടെ നേതൃത്വത്തിൽ വളഞ്ഞതെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ പറഞ്ഞു.

അതേസമയം, നാലുപേർ ഉമേശന്റെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്ന് നീലേശ്വരം പൊലീസ് പറഞ്ഞു. എന്നാൽ വീട് വളഞ്ഞുനിന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ പരിചയക്കാരായ നാലുപേരെ വീട്ടിലേക്കു പറഞ്ഞയക്കുകയായിരുന്നുവെന്ന് ഉമേശൻ വേളൂർ പറയുന്നു. തിരിച്ചുപോകും വഴി കോൺഗ്രസിന്റെ കൊടിമരങ്ങളും തോരണങ്ങളും വ്യാപകമായി നശിപ്പിച്ചതായും കുറ്റപ്പെടുത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് നീലേശ്വരം എസ്‌ഐ. എം വിശ്രീദാസിന്റെ നേതൃത്വത്തിൽ കരിന്തളം മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.

കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രവേശനോത്സവ ഭാഗമായി ഡിവൈഎഫ്ഐ., എസ്.എഫ്.ഐ. പ്രവർത്തകർ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചത് ഞായറാഴ്ച നടന്ന മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷനിൽ തുറന്നുപറഞ്ഞ് മണ്ഡലം പ്രസിഡന്റ് നടത്തിയ പ്രസംഗം പുറത്തായതിന്റെ ജാള്യം മറക്കാനാണ് വീടാക്രമിച്ചുവെന്ന വ്യാജ പ്രചാരണവുമായി രംഗത്തെത്തിയതെന്ന് സിപിഎം. കരിന്തളം ഈസ്റ്റ് ലോക്കൽ സെക്രട്ടറി കയനി മോഹനൻ ആരോപിച്ചു. നാട്ടിലെ സമാധാനം തകർക്കുന്നവരുടെ പേരിൽ കേസെടുത്ത് അവരെ ഒറ്റപ്പെടുത്തണമെന്ന് എസ്.എഫ്.ഐ. നീലേശ്വരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP