Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പേഴ്‌സണൽ സ്റ്റാഫിനെ നിർദ്ദേശിച്ച് വല്ല്യേട്ടൻ; പണി നോക്കാൻ പറഞ്ഞ് മന്ത്രി എകെ ശശീന്ദ്രൻ; നിവർത്തിയില്ലാതെ വഴങ്ങി കടന്നപ്പള്ളി; തുറമുഖ മന്ത്രിയുടെ ഓഫീസിൽ മൂന്നു പേരൊഴികെ ബാക്കിയെല്ലാം സിപിഎമ്മുകാരോ?

പേഴ്‌സണൽ സ്റ്റാഫിനെ നിർദ്ദേശിച്ച് വല്ല്യേട്ടൻ; പണി നോക്കാൻ പറഞ്ഞ് മന്ത്രി എകെ ശശീന്ദ്രൻ; നിവർത്തിയില്ലാതെ വഴങ്ങി കടന്നപ്പള്ളി; തുറമുഖ മന്ത്രിയുടെ ഓഫീസിൽ മൂന്നു പേരൊഴികെ ബാക്കിയെല്ലാം സിപിഎമ്മുകാരോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടത് മുന്നണിയിൽ ചെറു പാർട്ടി മന്ത്രിമാരുടെ ഘടകകക്ഷികളെ നിശ്ചയിക്കാൻ സിപിഐ(എം) നീക്കം. എൻസിപിയുടേയും കേരളാ കോൺഗ്രസ് എസിന്റേയും മന്ത്രിമാരുടെ വകുപ്പുകളിലാണ് സിപിഎമ്മുകാർ ഉദ്യോഗസ്ഥരാകാൻ കണ്ണെറിഞ്ഞത്. ഇതിൽ എൻസിപി മന്ത്രി എകെ ശശീന്ദ്രന്റെ തന്റെ വിശ്വസ്തരെ മാത്രമേ പേഴ്‌സണൽ സ്റ്റാഫിൽ എടുക്കൂവെന്ന് വ്യക്തമാക്കി. എന്നാൽ സിപിഎമ്മിന്റെ സമ്മർദ്ദത്തിൽ കടന്നപ്പള്ളി രാമചന്ദ്രൻ വീണു. മൂന്നു പേരൊഴികെ ബാക്കിയില്ലാവരേയും നിയമിക്കാൻ കടന്നപ്പള്ളി സിപിഎമ്മിന് അനുമതിയും കൊടുത്തു. സ്വതന്ത്രനായി ജയിച്ചെത്തിയ മന്ത്രി കെ ടി ജലീലിന്റെ പേഴ്‌സണൽ സ്റ്റാഫിലും നിറയെ സിപിഎമ്മുകാരാണ്.

കടന്നപ്പള്ളിയുടെ കോൺഗ്രസ് എസിൽ ഇത് വലിയ വിവാദവുമാകുന്നു. മൂന്ന് പേർ മാത്രമാണ് കോൺഗ്രസ് എസ് പ്രതിനിധികളായി മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലുള്ളത്. സ്ഥാനം മോഹിച്ച പലരും ഇതോടെ നിരാശരായി. മന്ത്രി സിപിഎമ്മുകാരനെ പോലെ പ്രവർത്തിക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. തുറമുഖ വകുപ്പ് പൂർണ്ണമായും സിപിഎമ്മിന്റെ അധീനതയിലാണ്. വെറും സിപിഐ(എം) മന്ത്രിയാണ് രാമചന്ദ്രൻ. കോൺഗ്രസ് എസ് എന്ന പേരുപയോഗിക്കുന്നത് ശരിയോ എന്ന് മന്ത്രി പരിശോധിക്കണമെന്നാണ് ആവശ്യം. 25 പേരെയാണ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയോഗിക്കാൻ അനുമതിയുള്ളത്. സിപിഐയും ജനാതദള്ളുമെല്ലാം അവരുടെ ഇഷ്ടത്തിന് പേഴ്‌സണൽ സ്റ്റാഫിനെ നിയോഗിച്ചു.

എന്നാൽ എൻസിപിയിൽ എകെ ശശീന്ദ്രൻ മന്ത്രിയായത് സിപിഎമ്മിന്റെ പിന്തുണയുള്ളതുകൊണ്ടാണ്. എൻസിപിയിൽ നിന്നും മന്ത്രിയാകാൻ തോമസ് ചാണ്ടിയും ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ശശീന്ദ്രൻ മതിയെന്ന് എൻസിപി ദേശീയ നേതൃത്വത്തെ അറിയിച്ചു. ഇതിനിടെ മന്ത്രിപദവി പങ്കുവയ്ക്കാൻ തോമസ് ചാണ്ടി ശ്രമം നടത്തി. ഇതും പിണറായി പൊളിച്ചു. അങ്ങനെ അഞ്ച് കൊല്ലവും ശശീന്ദ്രൻ മന്ത്രിപദവി ഉറപ്പിച്ചു. ഗാതഗത മന്ത്രിയുടെ ഓഫീസിൽ നിയന്ത്രണത്തിന് അതുകൊണ്ട് തന്നെ സിപിഐ(എം) ആഗ്രഹിച്ചു. പേഴ്‌സണൽ സ്റ്റാഫിൽ വേണ്ടവരെ നൽകാമെന്ന സൂചന ശശീന്ദ്രന് നൽകുകയും ചെയ്തതായാണ് വിവരം. എന്നാൽ ശശീന്ദ്രൻ ഈ ഫോർമുല അംഗീകരിച്ചില്ല. പക്ഷേ ഇത്തരത്തിലൊരു നിലപാടെടുക്കാൻ കടന്നപ്പള്ളിക്കായില്ലെന്ന് കോൺഗ്രസ് എസ് നേതാക്കൾ തന്നെ പറയുന്നു.

സിപിഐ(എം) പറയുന്നത് മാത്രം ചെയ്യുന്ന മന്ത്രിയാണ് കടന്നപ്പള്ളിയെന്നാണ് ആക്ഷേപം. കണ്ണൂരിൽ കോൺഗ്രസ് എസ് നേതാക്കൾ അപ്രസക്തമാണ്. പാർട്ടിയിൽ ചർച്ചയൊന്നും ചെയ്യുന്നില്ലെന്നും അവർ പറയുന്നു. എന്നാൽ അടുപ്പക്കാരുടെ കാര്യം വരുമ്പോൾ സിപിഐ(എം) നയങ്ങൾ കടന്നപ്പള്ളി മറക്കും. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ ഒരാൾ അറുപത് വയസ്സ് കഴിഞ്ഞയാളാണ്. അറുപത് കഴിഞ്ഞ ആരും പേഴ്‌സണൽ സ്റ്റാഫിൽ വേണ്ടെന്നാണ് പിണറായിയും സിപിഎമ്മും നിലപാട് എടുത്തത്. എന്നാൽ ഇത് അടുപ്പക്കാരന് വേണ്ടി കടന്നപ്പള്ളി കണ്ടില്ലെന്ന് നടിക്കുന്നു. സുപ്രധാന വകുപ്പായ തുറമുഖമാണ് കടന്നപ്പള്ളിക്ക് നൽകിയത്. ഇതും സിപിഐ(എം) ബോധപൂർവ്വം ചെയ്തതാണെന്ന് കോൺഗ്രസ് എസ് ആരോപിക്കുന്നു. തുറമുഖ വകുപ്പിലെ പ്രധാന സ്ഥാനങ്ങളിലെല്ലാം സിപിഎമ്മുകാരാണെന്നും പറയുന്നു.

വിഴിഞ്ഞം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും മുഖ്യമന്ത്രി നേരിട്ടാണ് നോക്കുന്നത്. വെറും മന്ത്രിമാത്രമാണ് കടന്നപ്പള്ളി. അതിന് തെളിവാണ് പേഴ്‌സണൽ സ്റ്റാഫിലെ കൈയടത്തും. ഇതിന് സമാനമാണ് കെടി ജലീലിന്റെ വകുപ്പിലും കാര്യമെന്ന് ആക്ഷേപമുണ്ട്. എന്നാൽ സ്വതന്ത്രനായിട്ടായിരുന്നു ജലീൽ മത്സരിച്ചത്. സിപിഐ(എം) നേതാവിനെ പോലെയാണ് പ്രവർത്തനം. പിണറായിയുടെ കേരള യാത്രയിൽ പോലും ജലീൽ പങ്കെടുക്കുന്നു. ഈ സാഹചര്യത്തിൽ ജലീലിന്റെ കാര്യത്തിൽ സിപിഎമ്മിന് തീരുമാനം എടുക്കാം. എന്നാൽ കോൺഗ്രസ് എസ് എന്ന ലേബലിൽ ജയിച്ച് മന്ത്രിയായ കടന്നപ്പള്ളി പാർട്ടിക്കാരെ അവഗണിക്കുന്നത് ശരിയല്ലെന്നാണ് അവരുടെ വാദം. ഈ ചർച്ച സജീവമാക്കാനാണ് കോൺഗ്രസ് എസുകാരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP