Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാര്യം കാണാൻ മോദി വേണമെങ്കിൽ പിന്നെ പുകഴ്‌ത്താൻ മടിക്കുന്നത് എന്തിന്? മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്നും ബിജെപി അക്കൗണ്ട് തുറക്കുന്നതിൽ സഭക്ക് ആശങ്കയില്ലെന്നും സിഎസ്‌ഐ ബിഷപ്പ് ധർമ്മരാജ് റസാലം

കാര്യം കാണാൻ മോദി വേണമെങ്കിൽ പിന്നെ പുകഴ്‌ത്താൻ മടിക്കുന്നത് എന്തിന്? മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്നും ബിജെപി അക്കൗണ്ട് തുറക്കുന്നതിൽ സഭക്ക് ആശങ്കയില്ലെന്നും സിഎസ്‌ഐ ബിഷപ്പ് ധർമ്മരാജ് റസാലം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയം കളിക്കുന്നതിൽ ഏറ്റവും മിടുക്കുള്ളത് ക്രിസ്ത്യൻ സഭകളാണ്. അധികാരത്തോട് ചേർന്നു നിൽക്കുന്നവർക്ക് പിന്തുണ നൽകാൻ മടിക്കാറുമില്ല. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തോൽവി രുചിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥി കുറ്റപ്പെടുത്തിയവരുടെ കൂട്ടത്തിൽ സിഎസ്‌ഐ സഭയും ഉണ്ടായിരുന്നു. ഇങ്ങനെ ബിജെപി നേതാവ് വിമർശിച്ചെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈവിടാൻ സഭ തയ്യാറായല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്ന് പറഞ്ഞ് പുകഴ്‌ത്തി രംഗത്തെത്തിയത് സിഎസ്‌ഐ ബിഷപ്പ് ധർമ്മരാജ് റസാലമാണ്.

കേരള നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറക്കുന്നതിൽ സഭക്ക് ആശങ്കയോ ബുദ്ധിമുട്ടോ ഇല്ലെന്നും പ്രസ്‌ക്‌ളബ് സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്നാണ് സഭയുടെ നിലപാട്. പക്ഷെ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. അത് അദ്ദേഹം നിർവഹിക്കുമെന്നാണ് പ്രതീക്ഷ.

കേരള നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറന്നാൽ ഒരു ബുദ്ധിമുട്ടും ആശങ്കയും സഭക്കില്ല. ജനാധിപത്യ രീതിയിൽ അവർ വരുന്നതിനെ ആർക്കും ചോദ്യം ചെയ്യാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാവിശ്വാസികൾക്ക് അവരവരുടെ രാഷ്ട്രീയത്തിൽ വിശ്വസിക്കുകയും പ്രവർത്തിക്കുന്നതിന് അവകാശമുണ്ട്. സഭക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അരുവിക്കര ഉപതെരെഞ്ഞെടുപ്പിൽ എസ്.ഐ.യു.സി സ്ഥാനാർത്ഥി മൽസരിക്കുന്നുവെന്ന് പ്രചാരണം ഉണ്ടായപ്പോഴാണ് അങ്ങനെയില്ലെന്ന് വ്യക്തമാക്കി സഭക്ക് പ്രസ്താവന ഇറക്കേണ്ടിവന്നത്. അവിടെ ഏതെങ്കിലും സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് സഭ നിർദ്ദേശിച്ചിരുന്നില്ല. ഒരിക്കലും സഭ അപ്രകാരം ചെയ്യാറുമില്ലെന്നും ബിഷപ്പ് പറഞ്ഞു.

നേരത്തെ മലങ്കര ഓർത്തഡോക്‌സ് സഭയും നരേന്ദ്ര മോദിയെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു. കൂടാതെ കത്തോലിക്കാ സഭയ്ക്കും ഇപ്പോൾ മോദി പ്രിയപ്പെട്ടവനാണ്. മോദിയെ പുകഴ്‌ത്തി കത്തോലിക്കാ പ്രസിദ്ധീകരണങ്ങളിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ വേണ്ടി ബിജെപി ശക്തമായി ലക്ഷ്യമിടുമ്പോൾ തിരുവനന്തപുരത്ത് സ്വാധീനമുള്ള സിഎസ്‌ഐ സഭയുടെ ഭാഗത്തു നിന്നുള്ള പിന്തുണ നിർണ്ണായകമാണ്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ(15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP