Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാക്കുമായുള്ള ഉല്ലാസ യാത്രയ്ക്ക് മറുപടി നൽകണം; പാലക്കാട് ഡിസിസി സെക്രട്ടറിക്ക് എതിരെ സുധീരൻ നടപടി എടുക്കും; ബാലഗോപാലിനോട് വിശദീകരണം തേടി കെപിസിസി

ചാക്കുമായുള്ള ഉല്ലാസ യാത്രയ്ക്ക് മറുപടി നൽകണം; പാലക്കാട് ഡിസിസി സെക്രട്ടറിക്ക് എതിരെ സുധീരൻ നടപടി എടുക്കും; ബാലഗോപാലിനോട് വിശദീകരണം തേടി കെപിസിസി

പാലക്കാട്: വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെന്ന വി എം രാധാകൃഷ്ണനൊപ്പം ഗോവയിലേക്ക് ഉല്ലാസയാത്ര നടത്തിയ പാലക്കാട് ഡി.സി.സി സെക്രട്ടറി പി ബാലഗോപാലിനെതിരെ അച്ചടക്ക നടപടി വരും. സംഭവത്തിൽ കെപിസിസി ബാലഗോപാലിനോട് വിശദീകരണം തേടി. ഏഴു ദിവസത്തിനകം വിശദീകരണം നൽകണം. സംഘടനാ ചുമതലയുള്ള കെപിസിസി സെക്രട്ടറി തമ്പാനൂർ രവിയാണ് വിശദീകരണം തേടയിട്ടുള്ളത്.

ചെയ്ത കുറ്റത്തിന് എന്തെങ്കിലും മറുപടി പറയാനുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം അറിയിക്കണമെന്നാണ് ബാലഗോപാലിനോട് കെപിസിസി നോട്ടീസിലൂടെ അറിയിച്ചിരിക്കുന്നത്. മലബാർ സിമന്റ്്‌സ് മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റേയും രണ്ട് മക്കളുടെയും ദുരൂഹമരണക്കേസിൽ പ്രതിയായ വിവാദ വ്യവസായി വി എം രാധാകൃഷ്ണനൊപ്പം ഗോവയിൽ ഉല്ലാസയാത്ര നടത്തിയെന്നാണ് ബാലഗോപാലിനെതിരെയുള്ള കുറ്റം. കെപിസിസിക്ക് ലഭിച്ച പരാതിയിൽ കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽകുമാർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.

വിവാദവ്യക്തികളുമായി വേദി പങ്കിടുകയോ ബന്ധം സ്ഥാപിക്കുകയോ ചെയ്യരുതെന്ന പാർട്ടി നിർദ്ദേശം ബാലഗോപാൽ ലംഘിച്ചതായി റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് നടപടിയെടുക്കാൻ കെപിസിസി ഒരുങ്ങുന്നത്. വി എം രാധാകൃഷ്ണനും ബാലഗോപാലും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ച് ഡിസിസി പ്രസി!ഡന്റ് സിവി ബാലചന്ദ്രനും കെപിസിസിക്ക് വിശദീകരണം നൽകിയിരുന്നു. വ്യവസായിക്കൊപ്പം കോൺഗ്രസ് നേതാവ് നടത്തിയ ഉല്ലാസയാത്രയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്.

ജനപക്ഷയാത്രയ്ക്ക് ബാറുടമകളിൽ നിന്നും കോൺഗ്രസ് നേതാക്കൾ സംഭാവന വാങ്ങിയെന്ന ആരോപണം നിലനിൽക്കെയാണ് പ്രമുഖ ബാർ വ്യവസായി കൂടിയായ വി എം രാധാകൃഷ്ണന്റെയൊപ്പം എ ഗ്രൂപ്പുകാരനായ ഡിസിസി ജനറൽസെക്രട്ടറി ബാലഗോപാൽ വിനോദയാത്ര നടത്തിയതിന്റെ ചിത്രങ്ങൾ ഐ ഗ്രൂപ്പ് ജില്ലാ നേതാക്കൾപുറത്തുവിട്ടത്. ബാർ വ്യവസായികളുമായി ബന്ധമുള്ള എല്ലാ കോൺഗ്രസ് ഭാരവാഹികൾക്കെതിരെയും നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പാലക്കാട് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ ആയിരുന്നു ഇത്. വിശദീകരണം തേടിക്കൊണ്ടുള്ള കത്ത് ലഭിച്ചിട്ടില്ലെന്ന് ബാലഗോപാലിനോട് അടുപ്പമുള്ള വൃത്തങ്ങൾ പറഞ്ഞു.

കാര്വാർബീച്ചിൽ വി എം രാധാകൃഷ്ണനും ബാലഗോപാലും മറ്റു രണ്ടു സുഹൃത്തുക്കളും നിൽക്കുന്നതിന്റെ രണ്ടു ചിത്രങ്ങളാണ് ഐ ഗ്രൂപ്പ് പുറത്തുവിട്ടത്. എന്നാൽ വളരെ മുൻപ് യാത്രയ്ക്ക് പോയതിന്റെ ചിത്രങ്ങളാണിതെന്ന് ബാലഗോപാൽ പറഞ്ഞിരുന്നു. എന്നാൽ ബാലഗോപാൽ പറഞ്ഞതിന് നേർ വിപരീതമായാണ് വി എം രാധാകൃഷ്ണൻ പ്രതികരിച്ചത്. കഴിഞ്ഞ മാസമാണ് തങ്ങൾ കാർവാറിൽ പോയതെന്ന് വി എം രാധാകൃഷ്ണൻ പറഞ്ഞു. വി എം രാധാകൃഷ്ണനുമായി അടുത്ത ബന്ധം പുലർത്തുന്ന ബാലഗോപാലിനെതിരെ ഇതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ നിലനിന്നിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എംപി വീരേന്ദ്രകുമാറിന്റെ തോൽവിക്ക് ഉത്തരവാദിയെന്ന് യു.ഡി.എഫ് ഉപസമിതി കണ്ടെത്തിയ നേതാക്കളിൽ ഒരാളാണ് പി ബാലഗോപാൽ. വീരേന്ദകുമാറിനെതിരായ തോൽവിക്ക് പിന്നിലും രാധാകൃഷ്ണൻ ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP