1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
19
Tuesday

ഇടതുപക്ഷത്തെ പൊട്ടിത്തെറി അവസാനിക്കുന്നില്ല; ജനയുഗത്തിന്റെ വിശദീകരണത്തിന് മറപടിയുമായി ദേശാഭിമാനി; സിപിഐയുടെ നടപടികളെ വിമർശിക്കുന്ന മുഖപ്രസംഗം; തോമസ് ചാണ്ടിയെ ന്യായീകരിക്കുന്ന നിലപാടുകൾ; സിപിഎമ്മും സിപിഐയും തുറന്ന പോരിലേക്ക്

November 17, 2017 | 10:26 AM | Permalinkസ്വന്തം ലേഖകൻ

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയെ തുടർന്ന് ഇടതുമുന്നണിയിലെ പ്രബലകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള വാക്‌പോര് തുടരുകയാണ്. സിപഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ വിശദീകരണത്തിന് മറപടിയുമായി സിപിഎമ്മിന്റെ മുഖപത്രം ദേശാഭിമാനി രംഗത്തെത്തി. സിപഐയുടെ നടപടികളെ വിമർശിക്കുന്നതും തോമസ് ചാണ്ടിയെ ന്യായീകരിക്കുന്നതുമാണ് മുഖപ്രസംഗം.

മുഖപ്രസംഗത്തിലെ പൂർണ്ണരൂപം


നവംബർ 15ന്റെ മന്ത്രിസഭായോഗത്തിൽനിന്ന് സിപിഐ പ്രതിനിധികൾ വിട്ടുനിന്ന നടപടി ന്യായീകരിച്ചുള്ള ജനയുഗം മുഖപ്രസംഗം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ചീഫ് എഡിറ്റർ എന്നനിലയിൽ ഒപ്പിട്ട് പ്രസിദ്ധീകരിച്ചത് അസാധാരണ നടപടിയാണ്. മന്ത്രിസഭായോഗത്തിൽനിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിന്നത് അസാധാരണ നടപടിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതിനെ അടിസ്ഥാനമാക്കിയാണ് മുഖപ്രസംഗം. അസാധാരണമായ സാഹചര്യം ഉണ്ടായതുകൊണ്ടാണ് അസാധാരണമായ നടപടി സ്വീകരിച്ചത് എന്നുപറഞ്ഞ് നടപടിയെ ന്യായീകരിക്കുകയാണ് ഇവിടെ. സിപിഐ എം, സിപിഐ, ജനതാദൾ എസ്, കോൺഗ്രസ് എസ്, എൻസിപി എന്നീ കക്ഷികൾ ഉൾപ്പെട്ടതാണ് എൽഡിഎഫ് മന്ത്രിസഭ. മന്ത്രിസഭയിൽ ഇല്ലാത്ത ആർഎസ്‌പി ലെനിനിസ്റ്റ്, സിഎംപി, കേരള കോൺഗ്രസ് ബി എന്നിവരുടെ എംഎൽഎമാരും പിന്തുണയ്ക്കുന്ന സർക്കാരാണിത്. മുന്നണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ചചെയ്ത് അഭിപ്രായസമന്വയമുണ്ടാക്കി തീരുമാനമെടുക്കുന്ന പ്രവർത്തനശൈലിയാണ് എൽഡിഎഫിന്റേത്. ഏതെങ്കിലും ഒരുകക്ഷിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായാൽ അത്തരം പ്രശ്‌നങ്ങൾ മാറ്റിവയ്ക്കുകയോ ചർച്ചയിൽകൂടി പരിഹരിക്കുകയോചെയ്യുന്ന സമീപനമാണ് എല്ലായ്‌പോഴും കൈക്കൊണ്ടിട്ടുള്ളത്. ഒരു മുന്നണി എന്നനിലയിൽ പ്രവർത്തിക്കുമ്പോൾ ഏതെങ്കിലും ഒരു പാർട്ടിയുടെ നിലപാട് മറ്റുള്ളവരെല്ലാം അംഗീകരിക്കണമെന്ന സമീപനം പ്രായോഗികമല്ല. അത് മുന്നണിമര്യാദയുമല്ല. അതുകൊണ്ടാണ് കക്ഷികൾതമ്മിൽ ഉഭയകക്ഷിചർച്ചയും മുന്നണിക്കകത്തുനിന്നുള്ള ചർച്ചയും എന്ന രീതി പലപ്പോഴും സ്വീകരിക്കുന്നത്. ഓരോസന്ദർഭത്തിലും ഉയർന്നുവരുന്ന സങ്കീർണമായ പ്രശ്‌നങ്ങളെ സമചിത്തതയോടെ കൈകാര്യംചെയ്താണ് 1980മുതൽ എൽഡിഎഫ് പ്രവർത്തിച്ചുവരുന്നത്. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങൾ ശത്രുക്കൾക്ക് മുതലെടുപ്പ് നടത്താൻ സഹായകവും ഇടതുപക്ഷമുന്നണിയെ ദുർബലപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങൾക്ക് താൽക്കാലികാശ്വാസം നൽകുന്ന നടപടിയുമായിപ്പോയി എന്ന് പറയാതെ വയ്യ.

യുഡിഎഫ് ഭരണകാലത്തെ അഴിമതി, കെടുകാര്യസ്ഥത, അസാന്മാർഗികപ്രവർത്തനങ്ങൾ എന്നിവയെല്ലാം അക്കമിട്ട് നിരത്തുന്ന സോളാർ ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെ യുഡിഎഫിനെ പ്രതിരോധിക്കാൻ ഒരുകൂട്ടം മാധ്യമങ്ങൾ കുറച്ചുദിവസമായി നടത്തുന്ന ശ്രമത്തിനൊപ്പമാണ് തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉയർന്നുവന്നത്. അതിനാലാണ് ഈ പ്രശ്‌നങ്ങളിലെ നിയമവിഷയങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ഗവൺമെന്റ് നടപടി സ്വീകരിച്ചത്. തോമസ് ചാണ്ടി ഡയറക്ടറായി പ്രവർത്തിക്കുന്ന ഒരു കമ്പനി നിയമ ലംഘനം നടത്തി എന്ന ആക്ഷേപം ഉയർന്നുവന്നപ്പോൾത്തന്നെ നിയമപരമായ പരിശോധനയ്ക്ക് സർക്കാർ സന്നദ്ധമായി. തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുത്ത് നടത്തിയ ഏതെങ്കിലും പ്രവൃത്തിയെക്കുറിച്ചല്ല ആക്ഷേപം ഉയർന്നുവന്നത്. വർഷങ്ങൾക്കുമുമ്പ് നടത്തിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഒരു പരിശോധനകൂടാതെ ഗവൺമെന്റിന് ഒരു തീരുമാനം എടുക്കാൻ കഴിയുമായിരുന്നില്ല. ആരോപണങ്ങളെല്ലാം മന്ത്രി ശക്തമായി നിഷേധിക്കുകകൂടി ചെയ്തതോടെ സ്വാഭാവികനീതി ഒരു മന്ത്രിക്ക് നിഷേധിക്കുന്നത് ശരിയായ നടപടിയായിരിക്കില്ല. എന്നാൽ, തോമസ് ചാണ്ടിയെന്ന മന്ത്രിക്കെതിരെ റവന്യൂമന്ത്രിക്ക് പരാതി ലഭിച്ചപ്പോൾ റവന്യൂമന്ത്രി നേരെ കലക്ടർക്ക് പരിശോധനയ്ക്കുവേണ്ടി നിർദേശിച്ച് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതും ഒരു അസാധാരണ നടപടിയാണ്. ഒരു മന്ത്രിക്കെതിരെ ഉയർന്നുവരുന്ന ആരോപണം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കൈകാര്യംചെയ്യുന്ന നടപടിയല്ല ഇവിടെ സ്വീകരിച്ചത്. കുറ്റംചെയ്ത ഒരാൾക്കും എൽഡിഎഫ് സംരക്ഷണം നൽകുകയില്ല. ഈ ആത്മവിശ്വാസമാണ് എൽഡിഎഫിന്റെ ഏറ്റവുംവലിയ കരുത്ത്.

ഇതിനുമുമ്പ് ചില മന്ത്രിമാർക്കെതിരെ ഉയർന്നുവന്ന പ്രശ്‌നങ്ങളിൽ സർക്കാർ തീരുമാനം കൈക്കൊണ്ടത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ, ഈ പ്രശ്‌നത്തിൽ കലക്ടറുടെ റിപ്പോർട്ട് റവന്യൂവകുപ്പ് വഴി മന്ത്രി മുഖ്യമന്ത്രിക്ക് സമർപ്പിച്ചപ്പോൾ അതിന്മേൽ സ്വീകരിക്കേണ്ട തുടർനടപടി സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടുകയാണുണ്ടായത്. കലക്ടറുടെ റിപ്പോർട്ടിനകത്ത് മുൻ കലക്ടർ സ്വീകരിച്ച നിലപാടുകളിൽനിന്ന് വ്യത്യസ്തമായ വിവരങ്ങളാണുണ്ടായിരുന്നത്. മുൻ കലക്ടറുടെ 12-11-2014ലെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്ന മൂന്ന് നിലംനികത്തലുകളിൽ രണ്ടാമത്തേതിനെക്കുറിച്ചുള്ള നിഗമനങ്ങളും അതിനെക്കുറിച്ച് നിലവിലുള്ള കലക്ടറുടെ 20-10-17ലെ നിഗമനങ്ങളും പരസ്പരവിരുദ്ധങ്ങളാണ്. നിലംനികത്തൽ കൈകാര്യംചെയ്യുന്നതിനുള്ള ഒരു കലക്ടറുടെ അധികാരങ്ങൾ നെൽവയൽ തണ്ണീർത്തട നിയമത്തിലെ 9 (7), 13, 18, 19, 20 എന്നീ വകുപ്പുകൾപ്രകാരം നിർണയിക്കപ്പെട്ടിരിക്കുന്നു. 12-11-2014ലെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന മൂന്ന് നിലം നികത്തലുകളിൽ രണ്ടാമത്തേതിനെക്കുറിച്ച് നിയമത്തിലെ 13-ാം വകുപ്പ് പ്രകാരമുള്ള (നികത്തപ്പെട്ട നിലം പൂർവസ്ഥിതിയിലാക്കാനുള്ള ഉത്തരവ് നൽകാൻ കലക്ടർക്ക് അധികാരംനൽകുന്ന) നടപടികൾ സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു മുൻ കലക്ടറുടെ നിഗമനം. അവിടെയുള്ള കർഷകർക്ക് ഉപയോഗപ്രദമായിരുന്നു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്നത്തെ കലക്ടർ അത്തരത്തിലുള്ള നിഗമനത്തിലെത്തിയത്. ഈ നിയമപ്രകാരം ഒരു കലക്ടർക്ക് പുനഃപരിശോധനാ അധികാരം ഇല്ല. നിയമപ്രകരം നൽകിയാലല്ലാതെ ഒരു അധികാരിക്ക് പുനഃപരിശോധനാ അധികാരം പ്രയോഗിക്കാനാകില്ല. ഉത്തരവിറക്കിയ കലക്ടർക്കോ തുടർന്നുവരുന്ന കലക്ടർക്കോ പ്രസ്തുത നിയപ്രകാരമുള്ള നടപടികൾ പുനഃപരിശോധിക്കാനാകില്ല. അതിനാൽ 12-11-2014ലെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിരുന്ന മൂന്ന് നികത്തലുകളിൽ രണ്ടാമത്തേതിനെതിരെ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതില്ല എന്നുള്ള അന്നത്തെ കലക്ടറുടെ നിഗമനത്തിൽനിന്ന് വ്യത്യസ്തമായിട്ടുള്ള ഇപ്പോഴത്തെ കലക്ടറുടെ 20-10-17ലെ നിഗമനങ്ങൾ നിയമപ്രകാരം നിലനിൽക്കത്തക്കതല്ല എന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഇതുസംബന്ധിച്ച പരിശോധനകളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഏർപ്പെട്ടത്.

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പരിശോധിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയെ നവംബർ 12ന് ചേർന്ന എൽഡിഎഫ് യോഗം ചുമതലപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ പരിശോധിച്ചുവരുന്നതിനിടയിലാണ് ഹൈക്കോടതിയിൽനിന്ന് ചില പരാമർശങ്ങൾ ഉണ്ടായത്. തോമസ് ചാണ്ടി സമർപ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് മുഖ്യമന്ത്രി എൻസിപി നേതൃത്വത്തിനും മന്ത്രിക്കും നവംബർ 15ന് രാവിലെ മന്ത്രിസഭായോഗത്തിനുമുമ്പ് തന്നെ വന്നുകാണാൻ നിർദ്ദേശംനൽകി. സ്ഥിതിഗതികളുടെ ഗൗരവം എൻസിപി നേതൃത്വത്തെയും മന്ത്രിയെയും മുഖ്യമന്ത്രി ധരിപ്പിച്ചപ്പോൾ അഖിലേന്ത്യാ പാർട്ടി എന്ന നിലയിൽ എൻസിപി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് 10.30ന് ശേഷം തീരുമാനം അറിയിക്കാം എന്ന് അവർ മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശം മന്ത്രിയും എൻസിപിയും തള്ളിക്കളയുന്ന സാഹചര്യമുണ്ടെങ്കിലാണ് മറ്റൊരു നടപടി സ്വീകരിക്കേണ്ടത്. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദ്ദേശം അംഗീകരിച്ച് എൻസിപി കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ രാജിക്കത്ത് നൽകുകയാണ് തോമസ് ചാണ്ടി ചെയ്തത്. മന്ത്രിസഭായോഗത്തിൽനിന്ന് വിട്ടുനിൽക്കത്തക്ക എന്ത് അസാധാരണത്വമാണ് ഇവിടെ ഉണ്ടായത്? മന്ത്രിസഭായോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ സിപിഐ തീരുമാനം എടുത്തിരുന്നെങ്കിൽ ഒമ്പതുമണിക്കുള്ള യോഗം മറ്റൊരുസമയത്തേക്ക് മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയാണ് വേണ്ടിയിരുന്നത്. എൽഡിഎഫ് ചർച്ചചെയ്ത് തീരുമാനം ഉണ്ടായതിനുശേഷം യോഗം നടത്താം എന്ന തീരുമാനമല്ല സിപിഐ സ്വീകരിച്ചത്.

മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്നില്ല എന്നറിയിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രിക്ക് നൽകുകയാണുണ്ടായത്. ഇതാണ് അസാധാരണമായ നടപടി. എൽഡിഎഫിനോ മുന്നണിക്കോ നിരക്കുന്ന നടപടിയാണോ സിപിഐ സ്വീകരിച്ചത് എന്ന് നേതൃത്വം പരിശോധിക്കണം. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കത്തക്ക ഗുരുതരസാഹചര്യം വന്നാൽ മുന്നണിനേതൃത്വം വഴിയാണ് അക്കാര്യം കൈകാര്യംചെയ്യേണ്ടിയിരുന്നത്. അതിനുപകരം രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകുകയല്ല വേണ്ടത്. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും പ്രധാനമാണ്. അതിന് വിരുദ്ധമായ ചെറിയ നീക്കംപോലും എൽഡിഎഫിനെ അധികാരത്തിലേറ്റിയ ജനം പൊറുക്കുകയില്ല

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വീടിന്റെ താഴത്തെ നിലയിലുള്ള സവിശേഷകണ്ണാടി കാണണമെന്ന് വാശിപിടിച്ചു; പറ്റില്ലെന്ന് പറഞ്ഞപ്പോൾ ബലം പ്രയോഗിച്ച് മുകൾ നിലയിലേക്കു കൊണ്ടുപോയി എതിർപ്പവഗണിച്ച് ഭിത്തിയോടു ചേർത്തു നിർത്തി ബലാത്കാരമായി ചുംബിച്ചു; സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും വസ്ത്രങ്ങൾ വലിച്ചഴിക്കുകയും ചെയ്തു; കഥ പറയാനെത്തിയ യുവതിയുടെ മൊഴി നടന് വിനയാകും; ഉണ്ണി മുകുന്ദൻ ഊരാക്കുടുക്കിൽ
നായന്മാർക്ക് സംവരണം ഏർപ്പെടുത്തിയാൽ ഈഴവർ ആർക്ക് വോട്ട് ചെയ്യും? ഗുജറാത്തിൽ സംഭവിച്ചതും ഇതു തന്നെ; മുന്നോക്കകാരായ പട്ടേലന്മാർക്ക് കോൺഗ്രസ് സംവരണം ഉറപ്പു നൽകിയപ്പോൾ ദളിതർ കൂട്ടത്തോടെ ബിജെപി പക്ഷത്തേക്ക് ചേർന്നു; മുസ്ലിം ബെൽറ്റിൽ പോലും വോട്ട് ചോർന്നത് കോൺഗ്രസിന്റെ പ്രതീക്ഷ തകർത്തു; കോൺഗ്രസ് നേട്ടം കൊയ്യുന്നത് പട്ടേൽ ബെൽറ്റിൽ തന്നെ; ഗുജറാത്തിൽ സംഭവിച്ചത് എന്ത്?
യഥാർത്ഥ വില്ലൻ ഖനന വ്യവസായി ഗണേശ് എന്ന് പൊലീസ്; ബംഗ്‌ളൂരു കിഡ്‌നാപ്പിങ് കേസിൽ ആന്റി ക്‌ളൈമാക്‌സ്; ഓർത്തഡോക്‌സ് സഭാ നേതാവ് ബാബുപാറയിലിനെ തട്ടിപ്പുകേസിൽ തിരക്കഥമെനഞ്ഞ് കുടുക്കിയതെന്ന് പുതിയ ട്വിസ്റ്റ്; മലേഷ്യയിൽ നിന്ന് കൊച്ചിയിൽ പറന്നിറങ്ങിയപ്പോൾ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസിന്റെ ജീവിതപങ്കാളിയെ കയ്യോടെ പൊക്കി പൊലീസ്; പ്രവാസി വ്യവസായി മഠത്തിൽ സണ്ണിയെ കബളിപ്പിച്ച് ഒരുകോടി തട്ടിയെന്ന് പുതിയ കേസ്
മാനം കാത്ത് മോദിയും അമിത് ഷായും! രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങളിൽ കാവിക്കോട്ടയിൽ വിള്ളലുണ്ടായപ്പോഴും അടിത്തറ ഭദ്രമാക്കി ആറാം തവണയും ബിജെപി ഗുജറാത്തിൽ അധികാരത്തിൽ; വീരോചിതമായ പോരാട്ടം കാഴ്‌ച്ചവെച്ച് കോൺഗ്രസ്; അഭിമാന പോരാട്ടത്തിൽ ബിജെപിക്ക് നേട്ടം 99 സീറ്റുകളിൽ; 80 സീറ്റുകളിൽ കോൺഗ്രസും; മേവാനിയും അൽപേഷും വിജയിച്ചു; അടിതെറ്റാതെ വിജയ് രൂപാണിയും നിതിൻ പട്ടേലും
മോദിയുടെ ജനപ്രീതിയും അമിത് ഷായുടെ തന്ത്രങ്ങളും ഇന്ത്യയെ വീണ്ടും കാവി പുതപ്പിച്ചു; മോദി അധികാരത്തിൽ എത്തിയപ്പോൾ 7 സംസ്ഥാനങ്ങൾ മാത്രം ഭരിച്ചിരുന്ന ബിജെപി മൂന്ന് കൊല്ലം കൊണ്ട് പിടിച്ചത് 7 സംസ്ഥാനങ്ങളുടെ ഭരണംകൂടി; എൻഡിഎ ഇപ്പോൾ ഭരിക്കുന്നത് 18 സംസ്ഥാനങ്ങൾ; പാർട്ടിക്കുള്ളിലെ എതിരാളികളെ നിഷ്പ്രഭരാക്കിയുള്ള മുന്നേറ്റത്തിൽ പകച്ച് ബിജെപി-ആർഎസ്എസ് വിഭാഗങ്ങളും; അടുത്ത ലക്ഷ്യം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യയും
മാധ്യമത്തിനെയും തേജസിനെയും അനുകരിക്കുന്ന ലേഔട്ടിലേക്ക് മാറി മാതൃഭൂമി പത്രം കുടുങ്ങി; കടുത്ത വിമർശനവുമായി പരമ്പരാഗത വായനക്കാർ, പത്രഓഫീസിലേക്ക് ദിവസേന തെറിവിളി; സർക്കുലേഷനിലും ഇടിവ്; സിനിമാലോകം ബഹിഷ്‌ക്കരിച്ചതിന്റെ പേരിലുള്ള കോടികളുടെ നഷ്ടത്തിനു പിന്നാലെ മുഖം മാറ്റവും മാതൃഭൂമിക്ക് വിനയാവുന്നു
കാക്കനാട്ടെ സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്; ഭാരത് മാതാ കോളേജിന് എതിർവശത്ത് 60 സെന്റ്; തൃക്കാക്കരയിൽ ഒരേക്കർ; മരടിൽ 54 സെന്റ്.... മാർ ആലഞ്ചേരി വിറ്റെന്ന് വിമതർ ആരോപിക്കുന്നത് ഈ സ്ഥലങ്ങൾ; വിറ്റവകയിൽ 22 കോടി ലഭിക്കേണ്ടിടത്ത് സഭയ്ക്ക് ലഭിച്ചത് ഒൻപത് കോടി മാത്രം; ആധാരത്തിൽ ചേർക്കാത്ത വില എങ്ങോട്ട് പോയി? സീറോ മലബാർ സഭയിലെ ചക്കളത്തിൽ പോര് അതിരു ലംഘിച്ചപ്പോൾ നാണംകെട്ട് വിശ്വാസികൾ
ആനയെ മയക്കുന്ന അരിങ്ങോടരെ മുറിച്ചുരിക കൊണ്ട് മുറിച്ചിട്ട ആരോമർ ചേകവരാകാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല, എങ്കിലും പുത്തൂരം വീടിന്റെ മാനം കാത്തു! അവസാന ഘട്ടത്തിൽ പൂഴിക്കടകൻ പയറ്റിയിട്ടാണ് നരേന്ദ്ര മോദി അങ്കം ജയിച്ചത്; ഒരു കാര്യം ഉറപ്പാണ്: രാഹുൽഗാന്ധിയെ ഇനിയാരും പപ്പു എന്നു വിളിക്കില്ല: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തെ അഡ്വ. ജയശങ്കർ വിലയിരുത്തുന്നു
സഭയുടെ സ്വത്തുകൾ വിറ്റു സ്വന്തമാക്കിയെന്നു ആരോപിച്ച് ഒരുകൂട്ടം വൈദികർ മാർ ആലഞ്ചേരിയെ തടഞ്ഞു വച്ചു; മാർ ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഒരുക്കിയ കെണിയിൽ വീണു പോയെന്നു മറ്റൊരു വിഭാഗം; അപവാദ കഥയിൽ മനം നൊന്ത് വലിയ പിതാവിന് ഹൃദയാഘാതം വന്നത് മറച്ചുവച്ചത് മൂന്ന് ദിവസം:സീറോ മലബാർ സഭയിൽ വൻ പൊട്ടിത്തെറി; അനാരോഗ്യത്തിന്റെ പേര് പറഞ്ഞു മേജർ ആർച്ച് ബിഷപ്പ് രാജി വച്ചൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
കുടവയർ കാണാതിരിക്കാൻ മോഹൻലാൽ വയറിൽ ബെൽറ്റ് കെട്ടിവെച്ചോ? ബനിയൻ ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ലാൽ എയർപിടിച്ചു നിന്നതെന്തിന്? പൊതുവേദികളിൽ അനായാസം ഇടപഴകുന്ന ലാലേട്ടനെ ഒടിയൻ ലുക്കിന് വേണ്ടി സംവിധായകൻ ശ്വാസം മുട്ടിച്ചെന്ന് ആരോപണം; ഞങ്ങടെ ലാലേട്ടൻ ഇങ്ങനെയല്ലെന്ന് എന്നു പറഞ്ഞ് ഒരു കൂട്ടം ആരാധകരും
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
സഭയുടെ സ്വത്തുകൾ വിറ്റു സ്വന്തമാക്കിയെന്നു ആരോപിച്ച് ഒരുകൂട്ടം വൈദികർ മാർ ആലഞ്ചേരിയെ തടഞ്ഞു വച്ചു; മാർ ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഒരുക്കിയ കെണിയിൽ വീണു പോയെന്നു മറ്റൊരു വിഭാഗം; അപവാദ കഥയിൽ മനം നൊന്ത് വലിയ പിതാവിന് ഹൃദയാഘാതം വന്നത് മറച്ചുവച്ചത് മൂന്ന് ദിവസം:സീറോ മലബാർ സഭയിൽ വൻ പൊട്ടിത്തെറി; അനാരോഗ്യത്തിന്റെ പേര് പറഞ്ഞു മേജർ ആർച്ച് ബിഷപ്പ് രാജി വച്ചൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
കുടവയർ കാണാതിരിക്കാൻ മോഹൻലാൽ വയറിൽ ബെൽറ്റ് കെട്ടിവെച്ചോ? ബനിയൻ ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ലാൽ എയർപിടിച്ചു നിന്നതെന്തിന്? പൊതുവേദികളിൽ അനായാസം ഇടപഴകുന്ന ലാലേട്ടനെ ഒടിയൻ ലുക്കിന് വേണ്ടി സംവിധായകൻ ശ്വാസം മുട്ടിച്ചെന്ന് ആരോപണം; ഞങ്ങടെ ലാലേട്ടൻ ഇങ്ങനെയല്ലെന്ന് എന്നു പറഞ്ഞ് ഒരു കൂട്ടം ആരാധകരും