Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിവൈഎഫ്‌ഐ ഒരു ഗുണ്ടാ സംഘടന ആണെന്ന് പറയുന്നവർ ഇതു വായിക്കുക; സെക്യുലർ മാർച്ച് വെള്ളാപ്പള്ളിയുടെ മാർച്ചുമായി കൂട്ടി മുട്ടി കലാപം ഉണ്ടാകാതിരിക്കാൻ ഡിവൈഎഫ്‌ഐക്കാർ വഴി മാറികൊടുത്ത് മാതൃക കാട്ടി

ഡിവൈഎഫ്‌ഐ ഒരു ഗുണ്ടാ സംഘടന ആണെന്ന് പറയുന്നവർ ഇതു വായിക്കുക; സെക്യുലർ മാർച്ച് വെള്ളാപ്പള്ളിയുടെ മാർച്ചുമായി കൂട്ടി മുട്ടി കലാപം ഉണ്ടാകാതിരിക്കാൻ ഡിവൈഎഫ്‌ഐക്കാർ വഴി മാറികൊടുത്ത് മാതൃക കാട്ടി

ആലപ്പുഴ: സംഘർഷമുണ്ടാക്കി പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാവരുത് രാഷ്ട്രീയ യാത്രകളുടെ ലക്ഷ്യം. സമൂഹത്തിന്റെ നന്മ തിന്മകൾ ജനങ്ങളിലേക്ക് അവതരിപ്പിക്കാനുള്ള യാത്രകൾ മാതൃകയാവണം. ഇക്കാര്യത്തിൽ ഡിവൈഎഫ്‌ഐയുടെ ടിവി രാജേഷിന്റെ സെക്കുലർ മാർച്ചിന് അഭിമാനിക്കാം. പുതു മാതൃകയാണ് അദ്ദേഹം ഒരുക്കിയത്. ആശയ ഭിന്നതകൾ സംഘർഷത്തിലേക്ക് എത്താതിരിക്കാനുള്ള മുൻകരുതൽ.

സമത്വ മുന്നേറ്റ യാത്രയ്ക്കായി ഡിവൈഎഫ്‌ഐയുടെ സെക്കുലർ മാർച്ച് വഴിമാറിക്കൊടുത്തു. ഇരു യാത്രകളും ഒരേ സമയം ഒരേ പാതയിൽ കടന്നുപോകുന്നത് അനിഷ്ട സംഭവങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയെ തുടർന്നു ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി തന്നെയാണു വിട്ടുവീഴ്ചയ്ക്കു തയാറായത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയുടെ വഴിയിൽ നിന്ന് ഡിവൈഎഫ്‌ഐ യാത്ര വഴിമാറി.

ഇന്നലെ കോട്ടയത്തു പര്യടനം വെള്ളാപ്പള്ളിയുടെ ജാഥ പൂർത്തിയാക്കി. ഞായറാഴ്ച ആലപ്പുഴയിൽ പര്യടനം പൂർത്തിയാക്കിയ ഡിവൈഎഫ്‌ഐയുടെ സെക്കുലർ മാർച്ച് ഇന്നലെ കോട്ടയം ജില്ലയിൽ പ്രവേശിക്കേണ്ടതായിരുന്നു. ഇരു മാർച്ചുകളും തണ്ണീർമുക്കം-കുമരകം റൂട്ടിലാണു രാവിലെ യാത്ര ചെയ്യേണ്ടിയിരുന്നത്. രണ്ടിന്റെയും സമയക്രമം ഒരു പോലെയും. എന്തെങ്കിലും തർക്കമോ അനിഷ്ട സംഭവങ്ങളോ ഉണ്ടായേക്കാമെന്ന സംശയത്തെ തുടർന്നു സെക്കുലർ മാർച്ച് ഡിവൈഎഫ്‌ഐ മാറ്റി. അങ്ങനെ രണ്ട് ജാഥകളും മുഖാമുഖമെത്തിയല്ല. ഇതോടെ കോട്ടയത്തെ പൊലീസിനും ആശ്വാസമായി. സമത്വ മുന്നേറ്റ യാത്ര കുമരകം മേഖല കഴിഞ്ഞപ്പോൾ സെക്കുലർ മാർച്ച് അവിടെ എത്തുകയും ചെയ്തു.

സമത്വമുന്നേറ്റയാത്രയെ കടന്നാക്രമിച്ചാണ് സെക്കുലർ മാർച്ച് നയിക്കുന്ന ടി.വി. രാജേഷ് എംഎൽഎ മുന്നോട്ട് പോകുന്നത്. വെള്ളാപ്പള്ളി നടേശനെ രാഷ്ട്രീയമായി പൊതു വേദിയിൽ തുറന്നു കാണിക്കാനാണ് സെക്കുലർ മാർച്ചിൽ സിപിഐ(എം) നേതാക്കളും ശ്രമിക്കുന്ന്ത. എന്നാൽ അതൊരു കവല തർക്കത്തിലേക്ക് പോകരുതെന്ന് ഡിവൈഎഫ്‌ഐയ്ക്ക് നിർബന്ധമുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ജാഥയെ വഴിമാറ്റി വിടാനുള്ള തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP