Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അയ്യോ കോഴ മാണിയല്ല, മാണി സാറ് മുത്താണ്; കെ.എം.മാണി കേരളത്തിൽ ജനകീയ അടിത്തറയുള്ള മികച്ച നേതാവാണ്; ഇടതുപക്ഷ നയവുമായി ചേർന്ന് പോകുന്ന ആരെയും ഒപ്പം നിർത്തും; സിപിഐയുടെ കേരള കോൺഗ്രസ് വിരോധത്തെ നിരാകരിച്ച് മാണിയെ പുകഴ്‌ത്തി ഇ പി ജയരാജൻ

അയ്യോ കോഴ മാണിയല്ല, മാണി സാറ് മുത്താണ്; കെ.എം.മാണി കേരളത്തിൽ ജനകീയ അടിത്തറയുള്ള മികച്ച നേതാവാണ്; ഇടതുപക്ഷ നയവുമായി ചേർന്ന് പോകുന്ന ആരെയും ഒപ്പം നിർത്തും; സിപിഐയുടെ കേരള കോൺഗ്രസ് വിരോധത്തെ നിരാകരിച്ച് മാണിയെ പുകഴ്‌ത്തി ഇ പി ജയരാജൻ

തൃശൂർ: കേരള കോൺഗ്രസ് നേതാവ് കെ എം മാണി മുത്താണെന്ന് രീതിയിലുള്ള പ്രഖ്യാപനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ ഇ.പി.ജയരാജൻ. സിപിഐ മാണിക്കെതിരെ ആരോപണ ശരങ്ങൾ ഉന്നയിക്കുന്നതിനിടയിലാണ് ജയരാജന്റെ മാണി സ്‌നേഹം കരകവിഞ്ഞൊഴുകിയത്.

കോഴമാണിയെന്ന് പറഞ്ഞ് നടന്ന പാർട്ടിക്കാർ ഇപ്പോൾ മാണിക്ക് വേണ്ടി പാ വിരിച്ച് ഇരിക്കുകയാണ് എന്ന പരിഹാസം ശക്തമാകുന്നതിനിടയിലാണ് കെ.എം.മാണി കേരളത്തിൽ ജനകീയ അടിത്തറയുള്ള മികച്ച നേതാവാണെന്ന് പറഞ്ഞ് ജയരാജനെത്തിയത്.

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിലേക്ക് മാണിയെ ക്ഷണിച്ചതിൽ ഒരു തെറ്റുമില്ല. വളരെക്കാലം എംഎൽഎയും മന്ത്രിപദവും അലങ്കരിച്ച മാണി സംസ്ഥാനം മുഴുവൻ അറിയപ്പെടുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബഹുജന അടിത്തറ വിപുലീകരിക്കേണ്ടതുണ്ട്. അതിന് ഇടതുപക്ഷ നയവുമായി ചേർന്ന് പോകുന്ന ആരെയും ഒപ്പം നിർത്തും. ഒരാളുടെ ഇഷ്ടത്തിന് മാത്രമല്ല ഇടതുമുന്നണി പ്രവർത്തിക്കുന്നതെന്നും അതിന് ഒരു നയമുണ്ടെന്നും അതനുസരിച്ച് മുന്നോട്ടുപോകുമെന്നും ജയരാജൻ പറഞ്ഞു. ഇടതുപക്ഷം വളരേണ്ടത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ശക്തിപകരുമെന്നും ദേശീയ തലത്തിൽ ഇത് അത്യാവശ്യമാണെന്നും മുന്മന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP