Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി പിണറായി വിജയൻ തന്നെ; വി എസിന് പിണറായിയോട് അസൂയയെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ

അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി പിണറായി വിജയൻ തന്നെ; വി എസിന് പിണറായിയോട് അസൂയയെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോടുള്ളത് ഒരുതരം അസൂയയാണെന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വി എസിനെക്കുറിച്ചുള്ള ഇ പി ജയരാജന്റെ വിമർശനം.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പിണറായി വിജയൻ തന്നെയെന്നും ഇ പി ജയരാജൻ പറഞ്ഞു. പൊതുസമൂഹവും മാദ്ധ്യമങ്ങളും ഇക്കാര്യം അംഗീകരിച്ചതാണ്.

വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമർശനമാണ് ഇ പി ജയരാജൻ ഉന്നയിച്ചത്. ബാഹ്യശക്തികളുടെ പിടിയിലാണ് വി എസെന്നു വിമർശിച്ച ജയരാജൻ പ്രായത്തിന്റെ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് ആരോപിച്ചു. ടി പി വധക്കേസിൽ വി എസിന്റെ നിലപാടുകൾ അംഗീകരിക്കാനാകില്ല. കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ ആരാണെന്ന് വി എസിന് അറിയില്ല. തികച്ചും സാധുവായ ഒരു മനുഷ്യനാണ് കുഞ്ഞനന്തൻ.

സിപിഐ(എം) എന്ന പാർട്ടി ഒരിക്കലും വ്യക്ത്യാധിഷ്ഠിതമല്ലെന്നും ജയരാജൻ പറഞ്ഞു. എ കെ ജിയും ഇ എം എസുമെല്ലാം മരിച്ചിട്ടും പാർട്ടി നിലനിന്നുവെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP