Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇ പി ജയരാജൻ വ്യവസായ - കായിക മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു; പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത് മന്ത്രിസഭയിലെ രണ്ടാമനായി തന്നെ; അധാർമ്മികമെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചെങ്കിലും പാർട്ടിനേതാക്കളുടെ ആശിർവാദത്തിൽ ശോഭ മങ്ങാതെ ചടങ്ങ്; വിവാദങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഇപിയുടെ മടങ്ങിവരവ് രണ്ട് വർഷങ്ങൾക്ക് ശേഷം

ഇ പി ജയരാജൻ വ്യവസായ - കായിക മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു; പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത് മന്ത്രിസഭയിലെ രണ്ടാമനായി തന്നെ; അധാർമ്മികമെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചെങ്കിലും പാർട്ടിനേതാക്കളുടെ ആശിർവാദത്തിൽ ശോഭ മങ്ങാതെ ചടങ്ങ്; വിവാദങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഇപിയുടെ മടങ്ങിവരവ് രണ്ട് വർഷങ്ങൾക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യവസായ കായിക വകുപ്പ് മന്ത്രിയായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം സ്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ വേദിയിൽ ഉണ്ടായിരുന്നു. മന്ത്രിസഭയിലെ രണ്ടാമനായി തന്നെയാണ് അഗ്നിശുദ്ധി വരുത്തി ഇ.പി മടങ്ങിയെത്തുന്നത്. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ സത്യപ്രതിജ്ഞ ഒതുക്കുകയായിരുന്നു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. ഇടത് പക്ഷ നേതാക്കൾ എല്ലാം തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇ.പി കൂടി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ മന്ത്രിമാരുടെ എണ്ണത്തിലും സുപ്രധാന വകുപ്പുകളുടെ കാര്യത്തിലും വീണ്ടും കണ്ണൂർ മുന്നിലെത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് ഇപിക്ക് പുറമെ മന്ത്രിസഭയിൽ ഉള്ള കണ്ണൂർ സ്വദേശികൾ.മന്ത്രിസഭയിലെ രണ്ടാമനായി തന്നെയാണ് ഇ.പി മടങ്ങിയെത്തുന്നതും. പഴയത് പോലെ മുഖ്യന്റെ തൊട്ടടുത്ത് തന്നെയായിരിക്കും ഇരിപ്പിടവും.മുഖ്യമന്ത്രി ഈ മാസം 18ന് അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്ന ഘട്ടത്തിൽ ചുമതല ഇ.പിക്ക് നൽകുമെന്നാണ് സൂചന.

ആദ്യതവണ മന്ത്രിയായതിൽ നിന്നും ഒരു വ്യത്യാസവും തനിക്ക് ഇപ്പോൾ തോന്നുന്നില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. മുൻപ് ഉണ്ടായ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും നന്നായി തന്നെ പോണമെന്ന ആഗ്രഹമുള്ള ആളാണ് താനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.തന്നെ പറ്റിയുള്ള വാർത്തകൾ വളച്ചൊടിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇ.പിയുടെ സത്യപ്രതിജ്ഞയിൽ നിന്നും പ്രതിപക്ഷം വിട്ടുനിൽക്കുകയായിരുന്നു. പിണറായിയുടെ വിജിലൻസ് അന്വേഷിച്ച് സാങ്കേതികമായി കുറ്റവിമുക്തനാക്കിയ ജയരാജനെ തിരിച്ചെടുത്ത നടപടി യോജിക്കാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. രണ്ട് വർഷം പുറത്ത് നിന്നാൽ തെറ്റ് തെറ്റല്ലാതായി മാറുമോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത് അതേ സമയം പ്രതിപക്ഷം ചടങ്ങിൽ പങ്കെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചിരുന്നു.

വ്യവസായവകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ അടുത്ത ബന്ധുവിന് ജോലി നൽകിയതിന്റെ പേരിൽ 2016 ഒക്ടോബർ 16നു രാജിവയ്ക്കേണ്ടിവന്ന ജയരാജൻ നേരത്തേ വഹിച്ചിരുന്ന വ്യവസായ കായിക ക്ഷേമ വകുപ്പുകളോടെയാണു മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നത്. ജയരാജനെ ഉൾപ്പെടുത്താനായി 19 അംഗ മന്ത്രിസഭ വികസിപ്പിക്കുന്നതിന് എൽഡിഎഫ് അംഗീകാരം നൽകി. തെറ്റുചെയ്തുവെന്നു സിപിഎം കണ്ടെത്തിയതിന്റെ പേരിൽ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയ ഒരാളെ വീണ്ടും തിരിച്ചെടുക്കുന്നതു ധാർമിതകയ്ക്കു നിരക്കുന്നതല്ലെന്ന് യുഡിഎഫ് നേതൃയോഗത്തിനു ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

കേരളം പ്രളയക്കെടുതിയിൽ നട്ടം തിരിയുമ്പോൾ ഇങ്ങനെയൊരാളെ തിരിച്ചെടുക്കാൻ യോഗം ചേരുകയായിരുന്നു സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. പെൺകെണി വിവാദത്തിൽ രാജിവച്ചു പോകേണ്ടിവന്ന എ.കെ.ശശീന്ദ്രൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് അതിനും മുൻപ് രാജിവച്ച ജയരാജന്റെ സത്യപ്രതിജ്ഞയ്ക്കുവേണ്ടി ഇന്നു രാജ്ഭവൻ ഒരുങ്ങുന്നത്. രണ്ടുപേർ രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തു മന്ത്രിമാരാകുന്ന അപൂർവത പിണറായി മന്ത്രിസഭയ്ക്കു ലഭിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP