1 usd = 69.72 inr 1 gbp = 89.41 inr 1 eur = 80.26 inr 1 aed = 18.98 inr 1 sar = 18.59 inr 1 kwd = 229.97 inr

Aug / 2018
21
Tuesday

സെക്രട്ടറിയേറ്റ് - സംസ്ഥാന കമ്മിറ്റി യോഗങ്ങൾ നാളെ; തിങ്കളാഴ്‌ച്ച ഇടതു മുന്നണി യോഗവും; ഇപിയുടെ മടങ്ങിവരവ് ഔദ്യോഗികമായി തന്നെ; ടി പി രാമകൃഷ്ണനെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയേക്കുമെന്നും സൂചന; പി ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കുന്നത് അടക്കമുള്ള നിർദേശങ്ങൽ വീണ്ടും ചർച്ചയിൽ; തലസ്ഥാനം വീണ്ടും ഊഹാപോഹങ്ങളുടെ തീച്ചൂളയിൽ

August 09, 2018 | 09:14 AM IST | Permalink



സെക്രട്ടറിയേറ്റ് - സംസ്ഥാന കമ്മിറ്റി യോഗങ്ങൾ നാളെ; തിങ്കളാഴ്‌ച്ച ഇടതു മുന്നണി യോഗവും; ഇപിയുടെ മടങ്ങിവരവ് ഔദ്യോഗികമായി തന്നെ; ടി പി രാമകൃഷ്ണനെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയേക്കുമെന്നും സൂചന; പി ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കുന്നത് അടക്കമുള്ള നിർദേശങ്ങൽ വീണ്ടും ചർച്ചയിൽ; തലസ്ഥാനം വീണ്ടും ഊഹാപോഹങ്ങളുടെ തീച്ചൂളയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇ പി ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് സിപിഎം തീരുമാനം നേരത്തെ കൈക്കൊണ്ടിരുന്നു. ഫോൺകെണി വിവാദത്തിൽ പെട്ട എ കെ ശശീന്ദ്രൻ മന്ത്രിസഭയിൽ തിരിച്ചുവന്നപ്പോൾ തന്നെ ഇ പിയെ കുറിച്ചുള്ള ചർച്ചകളും നടന്നിരുന്നു. അന്ന് മുഖ്യമന്ത്രിക്ക് വിട്ട തീരുമാനത്തിന് ശേഷം ഇപ്പോഴാണ് വിഷയ വീണ്ടും ചർച്ചയാത്. സിപിഐയുടെ കൂടി സമ്മതത്തോടെ എതിർപ്പുകൾ ഇല്ലതെ ഇപി ജയരാജൻ മന്ത്രിസഭയിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച് മാധ്യമവാർത്തകൾ പുറത്തുവന്നെങ്കിലും ഔദ്യോഗികമായി സിപിഎം പ്രതികരണം നടത്തിയിട്ടില്ല.

നാളെ മൂന്നിനു സംസ്ഥാന കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. തിങ്കളാഴ്ച രാവിലെ 11ന് ഇടതുമുന്നണി നേതൃയോഗവും വിളിച്ചതോടെയാണ് അഭ്യൂഹം കനത്ത്. ഇത് മാധ്യമങ്ങൾ ബ്രേക്കിങ് ന്യൂസുകൾ ആക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ അറിയിപ്പു ചൊവ്വാഴ്ച രാത്രിയാണ് അംഗങ്ങൾക്കു ലഭിച്ചത്. എന്നാൽ അവർക്കോ, സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കോ അജൻഡയിൽ ജയരാജൻ വിഷയമുണ്ടെന്ന അറിയിപ്പു ലഭിച്ചിട്ടില്ല.

അതിനാൽത്തന്നെ മന്ത്രിമാരടക്കം ഉന്നത നേതാക്കൾക്ക് ഇക്കാര്യത്തിൽ അവ്യക്തതയുണ്ട്. മൂന്ന്, നാല് തീയതികളിൽ ചേർന്ന പൊളിറ്റ്ബ്യൂറോ യോഗം ജയരാജന്റെ കാര്യം ചർച്ചചെയ്തിരുന്നില്ല. ബന്ധുനിയമന വിവാദത്തിൽപ്പെട്ടു 2016 ഒക്ടോബർ 14നു മന്ത്രിസഭയിൽനിന്നു രാജിവച്ച ജയരാജനെ ആ കേസിൽ കുറ്റവിമുക്തനായതോടെ തിരിച്ചുകൊണ്ടുവരേണ്ടതല്ലേ എന്ന ചോദ്യം പാർട്ടിക്കു മുന്നിലുണ്ട്. ബന്ധുനിയമന പരാതിയുടെ പശ്ചാത്തലത്തിൽ ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽനിന്നു സസ്‌പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഷൻ കാലാവധി അവസാനിച്ചു. ഇക്കാലയളവിൽ അദ്ദേഹം പാർട്ടി വിരുദ്ധമായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽ മന്ത്രിസഭയിലേക്കു മടക്കിക്കൊണ്ടുവരണമെന്നുമാണു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

മന്ത്രിമാരുടെ എണ്ണം കൂട്ടി ജയരാജനെ ഉൾപ്പെടുത്തുന്നതിനോടു സിപിഐയ്ക്കു വിമുഖതയുണ്ട്. ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം ഉയർന്നപ്പോൾ, അങ്ങനെ വന്നാൽ തങ്ങൾക്കും ഒരു മന്ത്രിസ്ഥാനം വേണമെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ഇതോടെ, കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിൽ ആ വിഷയം ഒഴിവാക്കി. ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനം സിപിഎം പിന്നീട് എടുത്തതായി സിപിഐയെ അറിയിച്ചിട്ടില്ല.

മുന്നണിയോഗം വിളിച്ച സാഹചര്യത്തിൽ അവരും ഈ പ്രശ്‌നത്തിന്മേൽ ചർച്ച പ്രതീക്ഷിക്കുന്നു. മന്ത്രിസഭാംഗങ്ങളുടെ എണ്ണം നിലവിലെ 19 ആയി നിലനിർത്തി ജയരാജനെ ഉൾപ്പെടുത്തണമെങ്കിൽ ഒരു സിപിഎം പ്രതിനിധിയെ ഒഴിവാക്കേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയൻ 19ന് അമേരിക്കയിലേക്കു പോകുന്നതിനാൽ അക്കാര്യം സംസ്ഥാന കമ്മിറ്റിയെ ഔപചാരികമായി അറിയിക്കാനാണു യോഗം വിളിച്ചതെന്ന ഭാഷ്യവും പ്രചരിക്കുന്നുണ്ട്. ചികിത്സാർഥം പോകുന്നതിനാലും ഇടയ്ക്കു മന്ത്രിസഭായോഗം വിളിക്കേണ്ടതിനാലും മുഖ്യമന്ത്രിയുടെ ചുമതല മറ്റൊരു മന്ത്രിക്ക് ഇത്തവണ നൽകും. കഴിഞ്ഞ അമേരിക്കൻ സന്ദർശനവേളയിൽ ആർക്കും ചുമതല കൈമാറിയിരുന്നില്ല. പിബി അംഗം എസ്.രാമചന്ദ്രൻപിള്ള കൂടിയാലോചനകൾക്കു കൂടിയായി തലസ്ഥാനത്തെത്തി. ജയരാജന്റെ കാര്യത്തിൽ എൽഡിഎഫിന്റെ അംഗീകാരവും വേണമെന്നതിനാൽ തീരുമാനം ഇവിടെയെന്ന അഭിപ്രായമാണു പിബിയിലുണ്ടായതെന്നറിയുന്നു.

അതേസമയം അസുഖങ്ങളെ തുടർന്ന് മന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധനായി ടി പി രാമകൃഷ്ണൻ രംഗത്തുണ്ട്. അങ്ങനെ വന്നാൽ, എക്‌സൈസ് വകുപ്പിലേക്ക് ഇപിയെ പരിഗണിച്ചേക്കും. അതസമയം പി ശ്രീരാമകൃഷ്ണനെ മന്ത്രിസഭയിൽ എടുക്കുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിക്കുന്നുണ്ട്. അതേസമയം ഇപി മടങ്ങിവന്നാൽ ഏത് വകുപ്പു നൽകുമെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നു. മുതിർന്ന കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ജയരാജൻ തിരിച്ചെത്തുമ്പോൾ നേരത്തേ കൈകാര്യംചെയ്തിരുന്ന വ്യവസായം ലഭിച്ചേക്കാം. അല്ലെങ്കിൽ വൈദ്യുതി, തദ്ദേശം തുടങ്ങിയ പ്രധാനവകുപ്പുകളിൽ ഏതെങ്കിലും ലഭിക്കാം. വൈദ്യുതി, വ്യവസായ മന്ത്രിമാർ ഇപ്പോൾ നല്ലവിധത്തിൽ ശോഭിക്കുന്നുണ്ട്.

ബന്ധുനിയമനം സംബന്ധിച്ച വിജിലൻസ് അന്വേഷണം അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. തുടർന്ന് കോടതിയും ഇതംഗീകരിച്ചു. ഇതോടെ അദ്ദേഹം തിരിച്ചെത്തുന്നതിനുള്ള സാധ്യത തെളിഞ്ഞു. എന്നാൽ, 20 അംഗ മന്ത്രിസഭ മതിയെന്ന മുന്നണിധാരണ അദേഹത്തിന് വീണ്ടും തടസ്സമായി. നിയമപ്രകാരം 21 വരെ ആകാമെങ്കിലും 20 പേർ മതിയെന്നായിരുന്നു എൽ.ഡി.എഫ്. തീരുമാനം. അധികമായി ഉൾപ്പെടുത്തുന്ന സീറ്റ് സിപിഎം. കൈക്കലാക്കുന്നതിനോട് സിപിഐ. ആദ്യം യോജിച്ചില്ല. മന്ത്രിസഭാംഗങ്ങളുടെ എണ്ണം 21 ആക്കാൻ ഇടതുമുന്നണി തീരുമാനം വേണമെന്നും സിപിഐ. അഭിപ്രായപ്പെട്ടു. ഇതോടെ ജയരാജന്റെ സ്ഥാനലബ്ധി നീണ്ടു.

മുഖ്യമന്ത്രിയടക്കം സിപിഎമ്മിന് 12 മന്ത്രിമാരാണുള്ളത്. ഒരു മന്ത്രിസ്ഥാനം കൂടി സിപിഎമ്മിന് ലഭിക്കുന്നതിന് പകരമായി സിപിഐ.ക്കും മന്ത്രിസ്ഥാനത്തിന് തുല്യമായ പദവി നൽകാനാണ് ധാരണ. സിപിഐ.ക്ക് നിഷേധിച്ച പല സ്ഥാനങ്ങളും നൽകും. വിവരാവകാശ കമ്മിഷൻ അംഗമടക്കമുള്ള നിയമനങ്ങളിൽ സിപിഐ.യെ ഒഴിവാക്കിയത് തിരുത്താൻ സിപിഎം. തയ്യാറാകും. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമാകുന്നതും ഇരുകക്ഷികൾക്കും നിർണായകമാണ്. ഈ സാഹചര്യങ്ങൾ ജയരാജന് അനുകൂലമായി. തിങ്കളാഴ്ചത്തെ ഇടതുമുന്നണിയോഗത്തിനുമുമ്പ് സിപിഎം.-സിപിഐ. ചർച്ച നടന്നേക്കും.

മുഖ്യമന്ത്രിയടക്കം സിപിഎമ്മിന് 12 മന്ത്രിമാരാണുള്ളത്. ഒരു മന്ത്രിസ്ഥാനം കൂടി സിപിഎമ്മിന് ലഭിക്കുന്നതിന് പകരമായി സിപിഐ.ക്കും മന്ത്രിസ്ഥാനത്തിന് തുല്യമായ പദവി നൽകാനാണ് ധാരണ. സിപിഐ.ക്ക് നിഷേധിച്ച പല സ്ഥാനങ്ങളും നൽകും. വിവരാവകാശ കമ്മിഷൻ അംഗമടക്കമുള്ള നിയമനങ്ങളിൽ സിപിഐ.യെ ഒഴിവാക്കിയത് തിരുത്താൻ സിപിഎം. തയ്യാറാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമാകുന്നത് ഇരുകക്ഷികൾക്കും നിർണായകമാണ്. ഈ സാഹചര്യങ്ങൾ ജയരാജന് അനുകൂലമായി. തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിനുമുമ്പ് സിപിഎം.-സിപിഐ. ചർച്ച നടന്നേക്കും.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അബദ്ധം പറ്റിയെന്ന് വിചാരിച്ചാൽ മതി; ശാസ്ത്രത്തിൽ എന്തു കണ്ടുവോ അതാണ് പറഞ്ഞത്; ശാസ്ത്രം തെറ്റാണെന്ന പ്രചരണമാണ് നടക്കുന്നത് അത് ശരിയല്ല; തനിക്ക് തെറ്റി പറ്റിയിരിക്കാം, തനിക്ക് തെറ്റുപറ്റാമല്ലോ; മെയ് ആദ്യം മുതൽ മഴ ആരംഭിക്കും എന്ന പ്രവചചനം ശരിയായി; പിന്നെ തുലാവർഷത്തിൽ നല്ല മഴ ലഭിക്കും എന്ന് പറഞ്ഞത് ശരിയാകും: വിഷുഫല ട്രോളർമാരോട് കാണിപ്പയ്യൂരിന് പറയാനുള്ളത്
വീട്ടുമുറ്റത്തുപോലം വെള്ളം കയറാത്തവർ കുടുംബസമേതം ക്യാമ്പിൽ വലിഞ്ഞുകയറി ആഹാരത്തിനും വസ്ത്രത്തിനും കടിപിടി; രാവിലെ വന്ന് സന്ധ്യയ്ക്ക് വീട്ടിൽ പോയി ഉറങ്ങുന്നവരും ക്യാമ്പിലെ അന്തേവാസികൾ; സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളിൽ കയറിപ്പറ്റിയ അനർഹർ അർഹരേക്കാൾ ഏറെ; കൊല്ലം ജില്ലയിലെ ക്യാമ്പുകൾ സർക്കാർ കാശ് വിഴുങ്ങാൻ വേണ്ടി മാത്രം; ദുരിതാശ്വാസ ക്യാമ്പിലെ തട്ടിപ്പുകൾ ഇങ്ങനെ
യുഎഇ കേരളത്തിന് വാഗ്ദാനം ചെയ്തത് 700 കോടി രൂപ! യുഎഇ ഭരണാധികാരികൾക്ക് പ്രത്യേകം നന്ദി അറിയിച്ച് മുഖ്യമന്ത്രി; പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യമെന്ന് പിണറായി വിജയൻ; ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത്തായ പദ്ധതി; വായ്പാ പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും; വിഭവ സമാഹരണത്തിന് സംസ്ഥാന ജിഎസ്ടിക്ക് പുറമേ 10 ശതമാനം സെസസ് ഏർപ്പെടുത്തും; പ്രളയക്കെടുതി ചർച്ച ചെയ്യാൻ പ്രത്യേകം സമ്മേളനം വിളിക്കാനും തീരുമാനം
കത്വയിലെ ബലത്സംഗക്കൊലയുടെ കാലത്ത് ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്നപ്പോഴും കാശ്മീരിലേക്ക് കുതിച്ച ഇ.ടി.ക്ക് പ്രളയകാലത്ത് എങ്ങനെ ജർമ്മനിയിൽ പോവാൻ തോന്നി? ചന്ദ്രിക ഡയറക്ടറുടെ കെണിയിൽ ഇ ടി വീണുവോ? മുട്ടിന് താഴെ മാത്രം വെള്ളമുള്ള മലപ്പുറത്തെ റോഡിലെ തോണിയിൽ കയറിയ കുഞ്ഞാലിക്കുട്ടി സൈബർ സഖാക്കൾക്ക് പരിഹസിക്കാനുള്ള വക ഇട്ടു കൊടുക്കത്തില്ലേ? ലീഗ് നേതാക്കൾക്കെതിരെ പാർട്ടി അണികളുടെ വാട്‌സാപ്പ് രോഷം
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം
എന്റെ അറിവില്ലായ്മ കൊണ്ടു പറ്റിപോയതാണ്.. എന്നോട് ക്ഷമിക്കണം; ഞാൻ ചെയ്തത് 100 ശതമാനം തെറ്റാണ്; മദ്യലഹരിയിൽ ചെയ്ത ഒരു കമന്റാണ്; അതെന്നും ഒരിക്കലും തന്റെ ഭാഗത്തുനിന്നും ഇതുണ്ടാവാൻ പാടില്ലാത്തതായിരുന്നു; ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യത്തിന് നാപ്കിനുകൾ ആവശ്യപ്പെട്ട പോസ്റ്റിൽ 'കുറച്ചു കോണ്ടം കൂടി ആയാലോ' കമന്റിട്ടതിൽ ഖേദം പ്രകടിപ്പിച്ച് പ്രവാസി മലയാളി യുവാവ്
തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
കുതിരാനിൽ കുടുങ്ങി ജയറാം; കഴുത്തറ്റം വെള്ളത്തിൽ നിന്നും നീന്തി രക്ഷപ്പെട്ട് ധർമ്മജൻ; ഉടൻ വരുന്ന വെള്ളത്തെ കാത്ത് ടോവിനോ; മുങ്ങിയ വീടിന്റെ ചിത്രം പങ്കുവച്ച് ജോജു; ദിലീപിന്റെ വീടിന് അടുത്തു വരെ വെള്ളം എത്തി; കായലും കടലും കയറി വീട് പണിത താരങ്ങൾക്കെല്ലാം ആശങ്ക; മല്ലികാ സുകുമാരനെ പോലെ ദുരിതം അറിഞ്ഞവരിൽ അനേകം സിനിമാക്കാർ
വിദേശത്ത് താമസിക്കുന്ന സമ്പന്നരായ മക്കൾ വലിയ വീടുകൾ നിർമ്മിച്ച് സുരക്ഷ ഉറപ്പു വരുത്താൻ കൂറ്റൻ മതിലുകളും കോൺക്രീറ്റിന് കേട് വരാതിരിക്കാൻ ഇരുമ്പഴികളിൽ തീർത്ത റൂഫ് ടോപ്പുകൾ നിർമ്മിച്ച് സംരക്ഷണം ഉറപ്പാക്കി; ടെറസ്സിൽ കയറി നിന്നാലും രക്ഷാപ്രവർത്തകരെ സാന്നിധ്യം അറിയിക്കാൻ സാധിക്കാതെ വൃദ്ധരായ മാതാപിതാക്കൾ; ചെറുവള്ളങ്ങൾ ഒഴുകി പോവുകയും ബോട്ടുകൾ മതിലിൽ ഇടിച്ച് തകരുകയും ചെയ്യുന്നതോടെ എയർലിഫ്റ്റിംഗും നടക്കാതെയായി; ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം അസാധ്യമാകുന്നത് ഇങ്ങനെ
ഇത്തരത്തിലുള്ള തോന്ന്യാസം ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് എം.എ.യൂസഫലി; ഒമാനിൽ ലുലു ഗ്രൂപ്പിൽ ജോലി നോക്കുന്ന മലയാളി യുവാവ് സോഷ്യൽ മീഡിയയിൽ ഇട്ട കമന്റ് പൂർണമായി തള്ളിക്കളയുന്നു; ഉടനടി യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി യൂസഫലിയുടെ നടപടി; 'ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നാപ്കിനുകൾ ആവശ്യപ്പെട്ട പോസ്റ്റിൽ കുറച്ചു കോണ്ടം കൂടി ആയാലോ' എന്ന കമന്റിന് ഖേദം പ്രകടിപ്പിച്ചിട്ടും രാഹുൽ സിപിക്ക് പണിയായത് സോഷ്യൽ മീഡിയയിലെ ശക്തമായ പ്രതിഷേധം
ആദ്യം മുല്ലപ്പെരിയാറിലെ ചതി; പിന്നെ ചാലക്കുടിപുഴയെ മുക്കിയ മലക്കപ്പാറയിലെ ഷോളയാറിൽ നിന്നുള്ള വെള്ളമൊഴുക്ക്; ഇന്ന് നീരാറിലൂടെ ഇടമലയാറിനേയും കുഴപ്പത്തിലാക്കി; നീരാർ ഡാമിൽ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി തമിഴ്‌നാടിന്റെ കുതന്ത്രം വീണ്ടും; പെരിയാറിലേക്കുള്ള വെള്ളമൊഴുക്ക് കൂടുന്നത് ആലുവയേയും ചാലക്കുടിയേയും പ്രതിസന്ധിയിലാക്കും; കോതമംഗലവും നേര്യമംഗലവും മൂവാറ്റുപുഴയും ഒറ്റപ്പെട്ട അവസ്ഥയിൽ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നു; മുക്കൂട്ടുതറയിൽ നിന്നുള്ള തിരോധാനം ആസൂത്രിതം; കണ്ടെന്ന കഥകൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗം; മടിവാളയിലെ ആശ്രയഭവനിൽ കണ്ടുവെന്ന പ്രചാരണത്തിന് പിന്നിൽ ഒന്നാന്തരം തിരക്കഥ; മറുനാടൻ മുൻപ് സൂചിപ്പിച്ച വഴിയിലൂടെ പൊലീസിന്റെ അന്വേഷണ സംഘം നീങ്ങുമ്പോൾ പുറത്തു വരുന്ന സൂചനകളെല്ലാം ഇനി ജെസ്‌നയിലേക്ക് അധികദൂരമില്ലെന്ന് തന്നെ
സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു
അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം