Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐശ്വരത്തിന്റെ ചിഹ്നം.. ആദരവിന്റെ ചിഹ്നം... ആതിഥ്യ മര്യാദയുടെ ചിഹ്നം.... എന്തൊക്കെയായാലും കൂപ്പുകൈ വെള്ളാപ്പള്ളിക്ക് കിട്ടില്ല; കുടത്തിൽ ഒതുങ്ങാൻ ബിഡിജെഎസ്; താമരയിൽ മത്സരിക്കാനുള്ള അമിത് ഷായുടെ ക്ഷണം സ്വീകരിക്കില്ല

ഐശ്വരത്തിന്റെ ചിഹ്നം.. ആദരവിന്റെ ചിഹ്നം... ആതിഥ്യ മര്യാദയുടെ ചിഹ്നം.... എന്തൊക്കെയായാലും കൂപ്പുകൈ വെള്ളാപ്പള്ളിക്ക് കിട്ടില്ല; കുടത്തിൽ ഒതുങ്ങാൻ ബിഡിജെഎസ്; താമരയിൽ മത്സരിക്കാനുള്ള അമിത് ഷായുടെ ക്ഷണം സ്വീകരിക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുംപിരികൊള്ളുകയാണ്. ഒരോ വോട്ടറേയും നേരിട്ട് കണ്ട് വോട്ടഭ്യർഥിക്കുകയും ഒപ്പം തങ്ങളുടെ ചിത്രവും ചിഹ്നവും പതിപ്പിച്ച നോട്ടീസുകളും വിതരണം ചെയ്യുന്ന തിരിക്കിലുമാണ് സ്ഥാനാർത്ഥികൾ. എന്നാൽ സ്വന്തം പോസ്റ്ററുകളിലും നോട്ടീസുകളിലും തെരഞ്ഞെടുപ്പ് ചിഹ്നം പതിപ്പിക്കാനാകാതെ വിഷമിക്കുകയാണ് വെള്ളാപ്പള്ളിയുടെ പാർട്ടിയും എൻഡിഎ ഘടകക്ഷിയുമായ ബിഡിജെഎസ്.

വെള്ളാപ്പള്ളി നടത്തിയ സമത്വമുന്നേറ്റ യാത്രയുടെ സമാപന വേദിയിലാണ് പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്. ഭാരത് ധർമ്മ ജന സേന എന്ന പാർട്ടി പേരിനൊപ്പം പാർട്ടി ചിഹ്നമായി കൂപ്പുകൈയും വെള്ളാപ്പള്ളി തന്നെ പ്രഖ്യാപിച്ചിരുന്നു. ഐശ്വരത്തിന്റെ ചിഹ്നം.. ആദരവിന്റെ ചിഹ്നം... ആതിഥ്യമര്യാധയുടെ ചിഹ്നം.... ആ കുപ്പുകൈയാകും ബിഡിജെഎസിനെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് അന്നു തന്നെ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ രംഗത്തെത്തിയിരുന്നു. ഇതോടെ കൂപ്പുകൈ വെള്ളാപ്പള്ളിക്ക് അന്യമായി. ഇതോടെ കിട്ടുന്നതെന്നതും സ്വീകരിക്കേണ്ട അവസ്ഥയിലായി ബിഡിജെസ്.

37 സ്ഥാനാർത്ഥികളെയാണ് ബിഡിജെഎസ് മത്സരിപ്പിക്കുന്നത്. ഇവർക്ക് താമര ചിഹ്നം നൽകാമെന്നാണ് അമിത് ഷായുടെ ഓഫർ. എന്നാൽ ഇതു സ്വീകരിച്ചാലുള്ള പ്രശ്‌നം വെള്ളാപ്പള്ളിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് തീരുമാനം. താമര ചിഹ്നത്തിൽ ബിഡിജെഎസ് മത്സരിച്ചാൽ വിലപേശലിന് വെള്ളാപ്പള്ളിക്ക് കഴിയില്ല. സാങ്കേതികമായി ബിജെപി എംഎൽഎമാരായേ അവരെ പരിഗണിക്കൂ. ബിജെപിയെ തള്ളിപ്പറഞ്ഞാൽ ബിഡിജെഎസിന്റെ നേതാക്കൾക്ക് അയോഗ്യതയുടെ നിയമം വെല്ലുവിളിയാകും. അതുകൊണ്ട് ബിജെപി ചിഹ്നത്തിൽ മത്സരിക്കില്ല. പകരം പുതിയ ചിഹ്നം കണ്ടെത്താനാണ് നീക്കം. കുടമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നത്. കുടം ഏറ്റെടുക്കാൻ തന്നെയാണ് വെള്ളാപ്പള്ളിയുടേയും തീരുമാനം എന്നാണ് സൂചന.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ചട്ടപ്രകാരം നിലവിൽ ഏതെങ്കിലും പാർട്ടിക്ക് അനുവദിച്ച ചിഹ്നവുമായി സാമ്യമുള്ള ചിഹ്നങ്ങൾ അനുവദിക്കില്ല. അതനുസരിച്ച് കൈപ്പത്തി ചിഹ്നവുമായി സാമ്യമുള്ള കൂപ്പുകൈ ചിഹ്നം വെള്ളാപ്പള്ളിയുടെ പാർട്ടിക്ക് അനുവദിക്കരുതെന്ന ആവശ്യവുമാണ് കോൺഗ്രസ് ഉന്നയിച്ചത്. ഇത് കമ്മീഷൻ അംഗീകരിക്കുകയും ചെയ്തു. വെള്ളാപ്പള്ളിയുടെ പാർട്ടിക്ക് കൂപ്പുകൈ ചിഹ്നം നൽകുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ശക്തമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയോട് സാദൃശ്യമുള്ള ചിഹ്നമാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. കോൺഗ്രസിന്റെ ചിഹ്നമാണ് കൈപ്പത്തി. അതിനോട് വളരെ സാദൃശ്യമുള്ള ചിഹ്നം അനുവദിക്കാൻ പാടില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം അറിയിക്കുമെന്നും സുധീരൻ വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് എസ്എൻഡിപി യൂണിയന്റെ ബിഡിജെഎസ് സ്ഥാനാർത്ഥികളെ താമര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ ബിജെപിയുടെ നീക്കം തുടങ്ങിയത്. എന്നാൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ ജയിച്ചാൽ അവരെ ബിജെപിക്കാരാക്കാനുള്ള കുതന്ത്രമാണ് ഇതെന്ന് വെള്ളാപ്പള്ളി നടേശനും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഇത് അംഗീകരിക്കില്ല. എൻ.ഡി.എ ഘടകകക്ഷിയായി 37 സീറ്റുകളിൽ മത്സരിക്കുന്ന ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഒന്നാംഘട്ട പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും ചിഹ്നമില്ലാതെ ബുദ്ധിമുട്ടുകയാണ്. പോസ്റ്ററുകളും ഫ്‌ളാ്‌സ്‌ബോർഡുകളും ചുവരെഴുത്തുകളെല്ലാമായെങ്കിലും അവയിലൊന്നും ചിഹ്നം നൽകാനായില്ല. ബിജെപിയുടെ മുഴുവൻ വോട്ടുകളും നേടാൻ താമര ചിഹ്നത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിൽ ചതിയുണ്ടെന്ന് വെള്ളാപ്പള്ളി കണക്ക് കൂട്ടുന്നു. ബിജെപി ചിഹ്നത്തിൽ ജയിച്ചാൽ ഭാവിയിൽ ബിഡിജെഎസ് എംഎൽഎമാരെ ഉപയോഗിച്ചുള്ള വിലപേശൽ പോലും നടക്കില്ല. കാരണം ബിജെപി നിലപാടുകളെ തള്ളിയാൽ താമര ചിഹ്നത്തിൽ മത്സരിക്കുന്നവരെല്ലാം അയോഗ്യരാവും.

സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുമ്പോൾ ചിഹ്നം സംബന്ധിച്ച ആവശ്യംകൂടി നൽകേണ്ടതുണ്ട്. ഔദ്യോഗിക ചിഹ്നം ലഭിക്കുന്നതിൽ കാലതാമസമുണ്ടായാൽ സ്വതന്ത്രർക്ക് അനുവദിക്കുന്ന ചിഹ്നങ്ങൾക്കായി അപേക്ഷിക്കേണ്ടി വരും. സ്വതന്ത്രരായി ജയിക്കുന്നവർക്ക് സ്വന്തം നിലയിൽ വിലപേശൽ നടത്താനും കഴിയും. ഈ സാഹചര്യവും വെള്ളാപ്പള്ളിയെ അലോസരപ്പെടുത്തുന്നുണ്ട്. എല്ലാ സാഹചര്യവും പരിശോധിച്ചാകും തീരുമാനം എടുക്കുക. ചിഹ്നം അനുവദിച്ച് കിട്ടാത്തതിനാൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണമാണ് നടത്തിവരുന്നതെന്ന് ബിഡിജെഎസ് നടത്തുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾ പ്രധാനമായും കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ജനറൽ സെക്രട്ടറി സുഭാഷ് വാസു മത്സരിക്കുന്ന കുട്ടനാട്, എ.ജി തങ്കപ്പൻ സ്ഥാനാർത്ഥിയായ ഏറ്റുമാനൂർ, ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാർ, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ സ്ഥാനാർത്ഥിയായ തൃശൂരിലെ കയ്പമംഗലം, ഇടുക്കി എന്നീ മണ്ഡലങ്ങളിൽ പ്രചരണത്തിൽ മുന്നിലെത്താൻ കഴിഞ്ഞതായി നേതൃത്വം വിലയിരുത്തുന്നു. സുഭാഷ് വാസുവിനെക്കൂടാതെ ടി.വി ബാബു, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങിയ സംസ്ഥാന ഭാരവാഹികളും മത്സരരംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP