Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആന്റണി പറയുന്ന ന്യൂനപക്ഷ പ്രീണനം ഇതാകുമോ? സംസ്ഥാനത്തെ 11 അറബിക് കോളേജുകൾക്ക് എയ്ഡഡ് പദവി അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം; മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് സർവകലാശാല ചട്ടങ്ങളും കാറ്റിൽപറത്തി

ആന്റണി പറയുന്ന ന്യൂനപക്ഷ പ്രീണനം ഇതാകുമോ? സംസ്ഥാനത്തെ 11 അറബിക് കോളേജുകൾക്ക് എയ്ഡഡ് പദവി അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം; മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് സർവകലാശാല ചട്ടങ്ങളും കാറ്റിൽപറത്തി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തോൽവിക്ക് പ്രധാനകാരണം ന്യൂനപക്ഷ പ്രീണനമാണെന്നാണ് എം കെ ആന്റണി സമിതിയുടെ കണ്ടെത്തൽ. ആന്റണിയുടെ നിരീക്ഷണം കേരളത്തിൽ വിവാദമായി കഴിഞ്ഞു. വയലാർ രവി ആന്റണി സമിതി റിപ്പോർട്ടിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. ഇവിടുത്തെ മുസ്ലിംലീഗിനും ഇക്കാര്യത്തിൽ ആന്റണിയുടെ നിലപാടിനോട് എതിർപ്പുണ്ട്. കേരളത്തിൽ ന്യൂനപക്ഷ പ്രീണനമെന്ന ആരോപണം എപ്പോഴും ഉയർന്നുവരുന്നത് വിദ്യാഭ്യാസ വകുപ്പിലെ നടപടികളെ ചുറ്റിപ്പറ്റിയാണ്. ആന്റണി ഉദ്ദേശിച്ച ന്യൂനപക്ഷ പ്രീണനം വിദ്യാഭ്യാസ വകുപ്പിന്റെ കാര്യത്തിലാകുമോ എന്ന ആശങ്കയ്ക്കിടെ മുസ്ലിംലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാനത്തെ 11 അറബിക് കോളേജുകൾ(ഓറിയന്റൽ കോളേജ്) എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജാക്കാൻ സർക്കാർ അനുമതി നൽകിയെന്ന വാർത്തയും പുറത്തുവന്നു.

സംസ്ഥാന സർക്കാറിന് കോടികളുടെ അധികബാധ്യത വരുത്തിവെക്കുന്ന നടപടി ലീഗിനോട് അടുപ്പമുള്ള മുസ്ലിം സംഘടനകളുടെ കോളേജുകൾക്കാണ് ഗുണം ചെയ്യുക. വിദ്യാഭ്യാസ കച്ചവടം വഴി വൻകൊള്ളക്ക് അവസരമൊരുക്കുന്ന തീരുമാനമാണ് സർക്കാർ കൈകൊണ്ടിരിക്കുന്നത്. മറ്റു മാനേജ്‌മെന്റുകളെ പൂർണമായി അവഗണിച്ച്, അതീവരഹസ്യമായി വിദ്യാഭ്യാസവകുപ്പ് പ്രത്യേക താല്പര്യമെടുത്ത് ഇതിനായി ഉത്തരവ് ഇറക്കുകയായിരുന്നു.

സർവകലാശാലാ ചട്ടങ്ങളെല്ലാം കാറ്റില്പറത്തിയാണ് ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണസ്വാധീനം മുതലാക്കി മുസ്ലിംലീഗ് നടത്തുന്ന നഗ്‌നമായ വിദ്യാഭ്യാസക്കച്ചവടമാണ് ഇവിടെ വെളിപ്പെട്ടത്. പതിനഞ്ചു വർഷമായി പുതിയ എയ്ഡഡ് ആർട്‌സ് കോളേജുകൾ അനുവദിച്ചിട്ടില്ല. സർക്കാരിന്റെ സാമ്പത്തിക പ്രയാസംമൂലം സ്വാശ്രയ കോളേജുകളും കോഴ്‌സുകളുമാണ് നൽകിയിരുന്നത്. എൻഎസ്എസ്, എസ്എൻ ട്രസ്റ്റ്, എംഇഎസ്, ക്രിസ്ത്യൻ സഭകൾ തുടങ്ങിയ വിഭാഗങ്ങളെയെല്ലാം തഴഞ്ഞുകൊണ്ടാണ് സർക്കാർ നടപടി കൈക്കൊണ്ടിരിക്കുന്നത്. പ്ലസ് ടു അഴിമതിയുടെ പേരിൽ വിദ്യാഭ്യാസ വകുപ്പ് പഴി കേൾക്കുന്നതിന് ഇടയിൽ തന്നെയാണ് കോളേജുകൾക്ക് അനുമതി നൽകിക്കൊണ്ടുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടത്.

എയ്ഡഡ് പദവി സമ്മാനിക്കുന്നതിനു മുന്നോടിയായി 11 അറബിക് കോളേജിലും ആർട്‌സ്, സയൻസ് കോഴ്‌സ് അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ഒരോ കോളേജിനും രണ്ടു വീതം ബിഎ, ബികോം കോഴ്‌സാണ് അനുവദിച്ചത്. ആർട്‌സ് കോളേജായി രൂപംമാറ്റുന്ന ഏഴ് അറബിക് കോളേജ് മലപ്പുറം ജില്ലയിലാണ്. കോഴിക്കോട്ടും കണ്ണൂരിലും രണ്ടുവീതം. ഇവയിൽ ഭൂരിഭാഗവും മുസ്ലിംലീഗ് അനുകൂല സുന്നിവിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്.

സംസ്ഥാനത്തെ 151 കോളേജിൽ ആർട്‌സ് ആൻഡ് സയൻസ് കോഴ്‌സുകൾ അനുവദിക്കാൻ 2012 സെപ്റ്റംബർ 12ന് സർക്കാർ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിൽ ഇപ്പോൾ അറബിക് കോളേജുകളെ കൂട്ടിച്ചേർത്ത് ക്രമവിരുദ്ധമായി പിൻവാതിലിലൂടെ ഉത്തരവ് ഇറക്കുകയായിരുന്നു. വിദ്യാഭ്യാസമന്ത്രി മന്ത്രി പി കെ അബ്ദുറബ്ബിന്റെയും ലീഗ് നേതൃത്വത്തിന്റെയും പ്രത്യേക താല്പര്യപ്രകാരമാണിത്. മറ്റു മാനേജ്‌മെന്റുകൾക്ക് കോളേജ് അനുവദിക്കാത്തതിനാൽ വിഷയം വിവാദമാകുമെന്നു കണ്ടാണ് പിൻവാതിലിലൂടെയുള്ള കൂട്ടിച്ചേർക്കൽ.

പുതിയ കോഴ്‌സുകൾ വരുന്നതോടെ അദ്ധ്യാപകഅനധ്യാപക ശമ്പളമടക്കം കോടികൾ സർക്കാരിന് ബാധ്യതയ്യാകും. നിയമനങ്ങളിലൂടെ മാനേജ്‌മെന്റിന് കോടികൾ കോഴ വാങ്ങാനും അവസരമായി.അൻസാർ അറബിക് കോളേജ്‌വളവന്നൂർ, അൻസാറുൽ ഇസ്ലാം അറബിക് കോളേജ്, കുനിയിൽ കീഴുപറമ്പ്, ദാറുന്നജാത് അറബിക് കോളേജ് കരുവാരക്കുണ്ട്, സുല്ലമുസലാം അറബിക്‌കോളേജ് അരീക്കോട്, അൻവാറുൽസ്ലാം വിമെൻസ് അറബിക് കോളേജ്‌മോങ്ങം, ദാറുൽ ഉലൂംഅറബിക് കോളേജ്‌വാഴക്കാട്, മദീനത്തുൽ ഉലൂം അറബിക് കോളേജ്പുളിക്കൽ, (മലപ്പുറം), സുന്നിയ അറബിക് കോളേജ് ചേന്ദമംഗലൂർ മുക്കം, റൗസത്തുൽ ഉലൂം അറബിക് കോളേജ്ഫറോക്ക് (കോഴിക്കോട്) എന്നിവയാണ് കലിക്കറ്റ് സർവകലാശാലയിൽ ആർട്‌സ് ആൻഡ് സയൻസ് പദവിയിലേക്ക് ഉയർത്തിയ കോളേജുകൾ. നുസ്രത്തുൽ ഇസ്ലാം അറബിക് കോളേജ് കടവത്തൂർ, ദാറുൽ ഇർഷാദ് അറബിക് കോളേജ്പാറാൽ, തലശേരി (കണ്ണൂർ) എന്നിവയാണ് കണ്ണൂർ സർവകലാശാലയിലെ കോളേജുകൾ.

വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിവാദമാകുമെന്ന കാര്യം ഉറപ്പാണ്. മറ്റ് സമുദായ മാനേജുമെന്റുകളു ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്താൻ സാധ്യതയുള്ളതിനാൽ വിഷയം കൂടുതൽ ശക്തമാകുമെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP