Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് ബീഫ് കച്ചവടക്കാർവരെയുള്ള ഇറച്ചി സഹകരണ സംഘം പ്രസിഡന്റ്! മലപ്പുറത്തെ സ്ഥാനാർത്ഥി ശ്രീപ്രകാശിന്റെ പ്രസ്താവനക്ക് പിന്നാലെ സംഘപരിവാറിലും വിവാദം; ശിവസേന ഏറ്റെടുത്തതോടെ വിവാദം ദേശീയതലത്തിലേക്ക്; കടുത്ത അതൃപ്തിയിൽ ആർഎസ്എസ്

ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് ബീഫ് കച്ചവടക്കാർവരെയുള്ള ഇറച്ചി സഹകരണ സംഘം പ്രസിഡന്റ്! മലപ്പുറത്തെ സ്ഥാനാർത്ഥി ശ്രീപ്രകാശിന്റെ പ്രസ്താവനക്ക് പിന്നാലെ സംഘപരിവാറിലും വിവാദം; ശിവസേന ഏറ്റെടുത്തതോടെ വിവാദം ദേശീയതലത്തിലേക്ക്; കടുത്ത അതൃപ്തിയിൽ ആർഎസ്എസ്

കെ വി നിരഞ്ജൻ

കോഴിക്കോട്: ഗോവധവും-ബീഫ് നിരോധനവും അടക്കമുള്ള കടുത്ത അജണ്ടകളുമായി സംഘപരിവാർ രാജ്യവ്യാപകമായി മുന്നോട്ടുപോവുമ്പോൾ കേരളത്തിലെ അവരുടെ ഇരട്ടത്താപ്പ് ഒന്നൊന്നായി പുറത്തുവരികയാണ്.

മലപ്പുറത്ത് നല്ല ബീഫ് എത്തിക്കുമെന്ന ബിജെപി സ്ഥാനാർത്ഥി ശ്രീപ്രകാശ് പ്രസ്താവിച്ചതിന് പിന്നാലെയാണ് പല ബിജെപി നേതാക്കളും കേരളത്തിൽ ബീഫ് കച്ചവടത്തിലുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നത്.ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പ്രസിഡറായി പാർട്ടിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ഇറച്ചി മാർക്കറ്റിങ് സൊസൈറ്റി ബീഫടക്കമുള്ള സാധനങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നോട്ട് വിവാദത്തിൽ കള്ളപ്പണ കേന്ദ്രങ്ങളാക്കി സഹകരണ സംഘങ്ങളെ ബിജെപി ആക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ നേതൃത്വത്തിൽ ഫിഷ് ആൻഡ് മീറ്റ്‌സ് പ്രൊഡ്യൂസിങ്ങ് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണ സൊസൈറ്റി ഉണ്ടാക്കിയത്.

ഇതിന്റെ പ്രഥമ പ്രസിഡന്റായിട്ടാണ് ബിജെപിയുടെ തൃശൂർ ജില്ല പ്രസിഡന്റ് കൂടിയായ എ.നാഗേഷിനെ തെരഞ്ഞെടുത്തിരിക്കുന്നത്. വൈസ് പ്രസിഡറായി ടി.വി.ഉല്ലാസ് ബാബുവിനേയും ഡയറക്ടർമാരായി എ.എസ്.നസീർ, പി.എ.മുഹമ്മദ്, ടി.പി.വർഗീസ്, കെ.എസ്.ഷൺമുഖൻ, പി.വി.സുബ്രഹ്മണ്യൻ, എ.ആർ.സുരേന്ദ്രൻ, അനിത ബെന്നി, വി.ബി.പ്രീത, ലിമ, രാമദാസ്, പി.കെ.ദിനേശ്കുമാർ, പി.ഗോപിനാഥ് എന്നിവരെയുമാണ് തെരഞ്ഞെടുത്തത്. ഉത്തരേന്ത്യയിലെ ഗോവധ നിരോധത്തന്റെ പേരിൽ ബീഫ് വിവാദമുയർത്തി ശ്രീകേരളവർമ്മ കോളജിൽ എ.ബി.വി.പിയുടെയും , തൃശൂരിന് സമീപം താണിക്കുടത്തെ ഹോട്ടലിലും ബിജെപി പ്രവർത്തകരും ആക്രമണമുണ്ടാക്കിയിരുന്നു. ഇതിന്റെ ഇടയിൽ രൂപവ്തക്കരിച്ച സൊസൈറ്റിയെകുറച്ച് സോഷ്യൽ മീഡിയിലടക്കം വലിയ പരിഹാസം ഉയർന്നു കഴിഞ്ഞു.

അതിനിടെ ബീഫ് വിവാദത്തിൽ വിശദീകരണവുമായി മലപ്പുറത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീപ്രകാശ് രംഗത്തത്തെി. ഗോവധ നിരോധനമെന്ന ബിജെപിയുടെ പ്രഖ്യാപിത നിലപാടിൽനിന്ന് പിറകോട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണ് പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഗോവധം നിരോധിക്കേണ്ടത് സംസ്ഥാന സർക്കാറാണ്. നിരോധനമില്ലാത്തതിനാലാണ് വൃത്തിയുള്ള അറവുശാലകൾ വേണമെന്ന അഭിപ്രായം ഇതുസംബന്ധിച്ച ചോദ്യമുയർന്നപ്പോൾ പ്രകടിപ്പിച്ചതെന്നും ശ്രീപ്രകാശ് കൂട്ടിച്ചച്ചേർത്തു.

ശ്രീപ്രകാശിന്റെ പ്രസ്താവന ശിവസേന ഏറ്റുപിടിച്ചതോടെയാണ് ദേശീയതലത്തിൽ വൻ വിവാദമായത്. ഓരോ സംസ്ഥാനത്തും ബിജെപിക്ക് ഓരോ നിലപാടാണുള്ളതെന്ന് ശിവസേനാ മുഖപത്രമായ സാമ്‌ന കുറ്റപ്പെടുത്തി. മലപ്പുറത്ത് ബീഫ് നിരോധനത്തെ കുറിച്ച് പറയാൻ ബിജെപിക്ക് ധൈര്യമുണ്ടോ എന്നും ശിവസേന ചോദിച്ചു. ദേശീയ തലത്തിൽ ഇത് വലിയ ചർച്ചയായി. ഇതോടെ സംഘപരിവാറിന് ക്ഷീണവുമായി. ആർഎസ്എസ് തലവനെ പ്രതിരോധത്തിലാക്കുന്ന ട്രോളുകളും എത്തി. ഇതോടെയാണ് പ്രസ്താവനയിൽ കടുത്ത അതൃപ്തി ആർഎസ്എസ് അറിയിച്ചത്. ഇതേ തുടർന്നായിരുന്നു ശ്രീപ്രകാശിന്റെ തിരുത്തൽ.

അതേസമയം ശ്രീപ്രകാശിന്റെ വാർത്താ സമ്മേളനത്തിൽ പൂർണരൂപം പരിശോധിച്ചാൽ ആരും ഒന്നും വളച്ചൊടിച്ചിട്ടില്ലെന്നും ബീഫ് കഴിക്കുന്നവരുടെ കൂടി വോട്ടുകിട്ടാനായി അദ്ദേഹം ബോധപുർവം പറയുന്നതാണെന്നും വ്യക്തമാണ്. ജയിച്ചാൽ, മണ്ഡലത്തിൽ ആവശ്യാനുസരണം നല്ല ബീഫ് ലഭ്യമാക്കുമെന്നായിരുന്നു കഴിഞ്ഞദിവസം മലപ്പുറത്ത് നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ ശ്രീപ്രകാശ് പറഞ്ഞത്.ഗുണമേന്മയുള്ള ബീഫ് കടകൾ തുടങ്ങാൻ മുൻകൈയെടുക്കും. ബീഫ് നിരോധനമുള്ള സംസ്ഥാനങ്ങളിൽ പശുവിനെ കശാപ്പ് ചെയ്യന്നതാണ് നിയമലംഘനമാവുന്നത്. ബീഫ് നിരോധനത്തെ അനുകൂലിക്കുന്നയാൾ എന്ന കാരണത്താൽ തനിക്ക് വോട്ട് ചെയ്യാതിരിക്കരുതെന്നും ശ്രീപ്രകാശ് പറഞ്ഞിരുന്നു.

ഈ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയയിലും വലിയ പരിഹാസമാണ് ഉയരുന്നത്. ബീഫെന്ന് കേട്ടാൽ വാളെടുക്കുന്ന ബിജെപിയും സംഘപരിവാറും ആദ്യമായാവും ഒരു പക്ഷേ ഇങ്ങനെയൊരു പ്രസ്താവന ഇറക്കുന്നത്.വീട്ടിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് വയോധികനെ വീട്ടിൽക്കയറി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഘ്പരിവാർ രാഷ്ട്രീയത്തിൽ എങ്ങനെയാണ് ഇത്രയും മൃദുസ്വരം ഉയരുന്നതെന്നാണ് പലരും ചോദിക്കുന്നത്. ഗുജറാത്തിൽ പശുവിനെ കൊല്ലുന്നവർക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി വരുത്തിയത് കഴിഞ്ഞയാഴ്‌ച്ചയായിരുന്നു. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി പറഞ്ഞതാകട്ടെ പശുവിനെ കൊല്ലുന്നവർക്ക് വധശിക്ഷയും. യുപിയിലാണെങ്കിൽ യോഗി സർക്കാർ അധികാരത്തിൽ വന്നതോടെ അറവുശാലകൾ അടച്ചുപൂട്ടിക്കോണ്ടിരിക്കുന്ന സ്ഥിതി വിശേഷവും.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു പിന്നാലെ കർണ്ണാടകയിലും സംഘപരിവാർ ബീഫ് വിരുദ്ധ നീക്കങ്ങൾ തുടരുന്നുണ്ട്. ഡൽഹി കേരള ഹൗസിൽ പശുവിറച്ചി വിളമ്പിയെന്നാരോപിച്ച് റെയ്ഡ് നടത്തിയതിനു പിന്നിലും സംഘപരിവാറിന്റെ ഗൂഢനീക്കമായിരുന്നു. കേരളത്തിൽ ബീഫ് ഫെസ്റ്റിവെൽ നടന്ന വേളയിൽ ഇതിനെ ശക്തിയുക്തം എതിർത്തവരാണ് ബിജെപി നേതാക്കൾ. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അവസരവാദപരമായ രാഷ്ട്രീയമാണിപ്പോൾ ബിജെപി പയറ്റുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP