Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാണികളെ ഗോദയിൽ ഇറക്കിയുള്ള കളിയല്ല തെരഞ്ഞെടുപ്പ്; കാണികളെയും എന്നെയും ബോറടിപ്പിക്കരുതെന്നും വി എസ്; പ്രതിപക്ഷ നേതാവിനെതിരായ പരാതി തള്ളിയെന്ന വാർത്ത തെറ്റെന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ വാദം

കാണികളെ ഗോദയിൽ ഇറക്കിയുള്ള കളിയല്ല തെരഞ്ഞെടുപ്പ്; കാണികളെയും എന്നെയും ബോറടിപ്പിക്കരുതെന്നും വി എസ്; പ്രതിപക്ഷ നേതാവിനെതിരായ പരാതി തള്ളിയെന്ന വാർത്ത തെറ്റെന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ വാദം

തിരുവനന്തപുരം: കാണികളെ ഗോദയിൽ ഇറക്കിയുള്ള കളിയല്ല തെരഞ്ഞെടുപ്പെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ഫേസ്‌ബുക്ക് പേജിലാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ വി എസിന്റെ പരാമർശം.

കാണികളെയും എന്നെയും ബോറടിപ്പിക്കരുതെന്നും വി എസ് ഫേസ്‌ബുക്ക് പേജിലൂടെ പരിഹസിച്ചു. അതിനിടെ, വി എസിനെതിരായ കേസ് തള്ളിയെന്ന വാർത്ത തെറ്റാണെന്നു മുഖ്യമന്ത്രിക്കായി ഹാജരായ അഡ്വ. എ സന്തോഷ് കുമാർ പറഞ്ഞു.

അന്തിമമായി വിധി എഴുതാൻ ഉള്ളവരാണു ജനങ്ങളെന്നും അവരെ ഗോദയിലിറക്കിയുള്ള കളിയല്ല തെരഞ്ഞെടുപ്പെന്നുമാണു വി എസ് ഫേസ്‌ബുക്കിൽ കുറിച്ചത്. 'കാണികളെയും എന്നെയും ബോറടിപ്പിക്കരുത്' എന്ന ശീർഷകത്തിലായിരുന്നു വി എസിന്റെ കുറിപ്പ്.

''മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എന്റെ വായ് പൊത്തി പിടിക്കാൻ ജനങ്ങളെ ഇറക്കും എന്ന് പ്രഖ്യാപിച്ചതായി കണ്ടു. എനിക്കെതിരെ അക്രമം നടത്താനുള്ള ആഹ്വാനമായി ചിലർ ഇത് കാണുന്നുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഉമ്മൻ ചാണ്ടി ഒരു പക്ഷേ ഉദ്ദേശിച്ചത് അതായിരിക്കില്ല.

തിരഞ്ഞെടുപ്പ് ഗോദായിൽ നിന്ന് ഓടി ഒളിച്ച ഉമ്മൻ ചാണ്ടി വീണ്ടും യഥാർത്ഥ ഗോദയിലേക്ക് തിരിച്ച് വരണം എന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ തിരിച്ച് വരുന്നതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടി ഇങ്ങനെ പറഞ്ഞതെന്നാണ് ഞാൻ കരുതുന്നത്.

പക്ഷേ ഇവിടെയും ഉമ്മൻ ചാണ്ടി ഗോദയിലേക്ക് കടക്കുന്നില്ല. കാണികളെ ഗോദയിലേക്ക് ഇറക്കാനാണ് ശ്രമം. കാണികളെ ഗോദയിലിറക്കിയുള്ള കളിയല്ല തിരഞ്ഞെടുപ്പ്. അവർ അന്തിമമായി വിധി എഴുതാൻ ഉള്ളവരാണ്. ചുമ്മാതെ േഗ്വാ ഗ്വാ വിളിച്ച് ഗോദയ്ക്ക് ചുറ്റും ഓടികൊണ്ടിരുന്ന് എന്നെയും കാണികളെയും ബോറടിപ്പിക്കരുത്.''- വി എസ് പറയുന്നു.

അതിനിടെയാണ് മാനനഷ്ടക്കേസിൽ വി എസിനെതിരായ പരാതി തള്ളിയെന്ന വാർത്ത തെറ്റെന്ന വാദവുമായി അഡ്വ. എ സന്തോഷ് കുമാർ രംഗത്തെത്തിയത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്നത്. ഇടക്കാല ഉത്തരവിനായി സമർപ്പിച്ച ഹർജിയിൽ വി എസ്. അച്യുതാനന്ദന് ആക്ഷേപം സമർപ്പിക്കാൻ കേസ് മെയ്‌ 12ലേക്ക് മാറ്റിവയ്ക്കുക മാത്രമാണുണ്ടായതെന്നും സന്തോഷ് കുമാർ പറഞ്ഞു.

മാനനഷ്ടക്കേസിൽ അടിയന്തര ഹർജി കേൾക്കണമെന്നും ഇടക്കാല ഉത്തരവ് വേണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി അവധിക്കാല കോടതിയിൽ ഇടക്കാല പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കാലമായതിനാൽ മെയ്‌ 16 ന് മുൻപ് കേസ് തീർക്കണമെന്ന് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, തുടർ വാദത്തിനും ഇടക്കാല ഉത്തരവ് നൽകുന്നതിനെതിരേ ആക്ഷേപവും രേഖകളുമുണ്ടെങ്കിൽ പ്രതിഭാഗത്തിന് അവ ഹാജരാക്കാനുമായി കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ലോകായുക്തയിൽ 12 കേസുകൾ മുഖ്യമന്ത്രിക്കെതിരെ ഉണ്ടെന്നും വി എസ് ഈ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും പ്രതിപക്ഷനേതാവിന്റെ അഭിഭാഷകൻ അഡ്വ. ചെറുന്നിയൂർ പി. ശശിധരൻ നായർ പറഞ്ഞിരുന്നു. എന്നാൽ ലോകായുക്തയിൽ ഒരു കേസും നിലവിലില്ലെന്നും രണ്ടാഴ്ച അനുവദിക്കുന്നത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഖ്യമന്ത്രിയെ ദോഷകരമായി ബാധിക്കുമെന്നുമായിരുന്നു അഡ്വ. എ. സന്തോഷ്‌കുമാറിന്റെ വാദം. 

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP