Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ കോൺഗ്രസ്സിലെ ഊഹാപോഹങ്ങൾക്ക് അന്ത്യമായി; ജോസഫ് വിഭാഗം പിളർന്ന് ഫ്രാൻസിസ് ജോർജ്ജും സംഘവും മാത്രം ഇടതുപക്ഷത്തേക്ക്; എംഎൽഎമാരെല്ലാം മാണിക്കൊപ്പം; ശരിവയ്ക്കുന്നത് മറുനാടൻ റിപ്പോർട്ടുകൾ

കേരളാ കോൺഗ്രസ്സിലെ ഊഹാപോഹങ്ങൾക്ക് അന്ത്യമായി; ജോസഫ് വിഭാഗം പിളർന്ന് ഫ്രാൻസിസ് ജോർജ്ജും സംഘവും മാത്രം ഇടതുപക്ഷത്തേക്ക്; എംഎൽഎമാരെല്ലാം മാണിക്കൊപ്പം; ശരിവയ്ക്കുന്നത് മറുനാടൻ റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസിൽ മാണിക്കെതിരെ കനത്ത പ്രതിഷേധമെന്നും ജോസഫ് വിഭാഗം ഇടതു മുന്നണിയിലേക്ക് പോകുമെന്നും മറ്റും പറഞ്ഞുണ്ടാക്കിയ വിവാദങ്ങൾക്ക് അന്ത്യമായി. സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പുള്ള ഫ്രാൻസിസ് ജോർജും ആന്റണിരാജുവും നേതൃത്വം നൽകിയ കലാപം ആവരുടെ രാജിയിൽ കലാശിക്കുമെന്ന് മറുനാടൻ ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ജോസഫ് ഒരു കാരണവശാലും യുഡിഎഫ് വിടില്ലെന്നും ഫ്രാൻസിസ് ജോർജ്ജിനും ആന്റണി രാജുവിനും നൽകാൻ യുഡിഎഫിൽ സീറ്റ് ലഭിക്കില്ലെന്നും അതുകൊണ്ട് തന്നെ ഇടത് മുന്നണിയിലേക്ക് പോവുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടാവില്ലെന്നും ആദ്യം മുതൽ എഴുതിയിരുന്നത് മറുനാടൻ മാത്രമായിരുന്നു.

ഇതോടെ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ എംഎൽഎമാരെല്ലാം യുഡിഎഫിനൊപ്പം ഉറച്ചു നിൽക്കുമെന്നാണ് വ്യക്തമാകുന്നത്. എംഎൽഎമാരുമായി ഇടതുപക്ഷത്തേക്ക് പോകാനുള്ള ഫ്രാൻസിസ് ജോർജിന്റെ നീക്കമാണ് പൊളിയുന്നത്. കടുത്തുരുത്തി സീറ്റിൽ അവ്യക്തതകളുണ്ടെന്ന വരുത്തി മോൻസ് ജോർജിനേയും ടിയു കുരുവിളയേയും ഒപ്പം നിർത്താനായിരുന്നു നീക്കം. എന്നാൽ കടുത്തുരുത്തി മോൻസിനും കോതമംഗലും ടിയു കുരുവിളയ്ക്കും നൽകുമെന്ന് മാണി വ്യക്തമാക്കിയതോടെ ഈ നീക്കം പൊളിഞ്ഞു. പിജെ ജോസഫ് തുടക്കം മുതലേ യുഡിഎഫ് വിടില്ലെന്നും നിലപാട് എടുത്തു. തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറുന്നുവെന്ന പരാതി ഒഴിവാക്കാനായിരുന്നു ഇത്. ഇതോടെ ഫ്രാൻസിസ് ജോർജും മറ്റുള്ളവരും ജോസഫ് ഗ്രൂപ്പിൽ ഒറ്റപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് ഇടതുപക്ഷത്തേക്കുള്ള പോക്കും.

സീറ്റ് കിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് ഫ്രാൻസിസ് ജോർജും ആന്റണി രാജുവും മാസങ്ങൾക്ക് മുമ്പേ ഇടതു മുന്നണിയുമായി ചർച്ച തുടങ്ങിയിരുന്നു. പിജെ ജോസഫുമായി വന്നാൽ ആറു സീറ്റ് നൽകാമെന്നായിരുന്നു അന്ന് സിപിഐ(എം) പറഞ്ഞത്. ആറു സീറ്റിന്റെ വാഗ്ദാനം ഉയർത്തി കേരളാ കോൺഗ്രസിനെ പിളർത്താനായിരുന്നു ശ്രമം. എന്നാൽ പിജെ ജോസഫ് ഉറച്ച നിലപാട് എടുത്തതോടെ ഈ നീക്കം പൊളിഞ്ഞു. ഇതോടെ ഇടതു മുന്നണിയിൽ ഫ്രാൻസിസ് ജോർജിന്റെ വിലപേശൽ ശക്തിയും കുറഞ്ഞു. നിലവിൽ മൂന്ന് സീറ്റ് മാത്രമേ ഫ്രാൻസിസ് ജോർജിനും കൂട്ടർക്കും സിപിഐ(എം) നൽകൂ. മൂവാറ്റുപുഴ ഫ്രാൻസിസ് ജോർജിന് ഉറപ്പാണ്. ആന്റണിരാജുവിന്റെ സീറ്റിലും അനിശ്ചതത്വമുണ്ട്. കെസി ജോസഫിന് ചങ്ങനാശ്ശേരിയും നൽകും. ആന്റണിരാജുവിന്റെ അവകാശ വാദങ്ങൾ അതേ പടി സിപിഐ(എം) അംഗീകരിക്കില്ലെന്നാണ് സൂചന.

ജോസഫ് പക്ഷത്തുണ്ടായിരുന്ന പിസി ജോസഫും വിമത നീക്കത്തിന് ഒപ്പമുണ്ട്. എന്നാൽ പിസി ജോസഫിന് സീറ്റ് ലഭിക്കുമോ എന്ന് ഉറപ്പില്ല. ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ മത്സരിക്കാമെന്നാണ് പിസി ജോസഫ് പറയുന്നത്. എന്നാൽ ഇടുക്കിയിൽ പിസി ജോസഫിന് ജയസാധ്യതയില്ലെന്നാണ് സിപിഐ(എം) വിലയിരുത്തൽ. ക്രൈസ്തവ സഭയുടെ നിലപാട് കൂടി അറിഞ്ഞ ശേഷം മാത്രമേ ഇടുക്കിയിലെ സ്ഥാനാർത്ഥിയെ സിപിഐ(എം) പ്രഖ്യാപിക്കൂ. ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കളെ ആരെയെങ്കിലും റോഷി അഗസ്റ്റിനെതിരെ മത്സരിപ്പിക്കാനാണ് സിപിഐ(എം) നീക്കം. അങ്ങനെ വന്നാൽ പിസി ജോസഫിന് സീറ്റ് നൽകില്ല.

അതിനിടെ മൂവാറ്റുപുഴ, ഇടുക്കി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, തിരുവനന്തപുരത്തെ ഒരു സീറ്റ് എന്നിങ്ങനെയുള്ള വാഗ്ദാനം കിട്ടിയെന്നാണ് ഫ്രാൻസിസ് ജോർജ് വിഭാഗം ഇപ്പോഴും പറയുന്നത്. പരമാവധി നേതാക്കളേയും അണികളേയും ഒപ്പം കൂട്ടാനാണ് ഇത്. എന്നാൽ സ്‌കറിയാ തോമിസന്റെ കേരളാ കോൺഗ്രസുമായി സഹകരിക്കണമെന്നും അങ്ങനെ അഞ്ച് സീറ്റ് നൽകാമെന്നുമാണ് സിപിഐ(എം) പറഞ്ഞതെന്നാണ് സൂചന. അതായത് മുന്മന്ത്രി വി സുരേന്ദ്രൻ പിള്ളയ്ക്കും സ്‌കറിയാ തോമസിനും അടക്കം അഞ്ച് സീറ്റ് എന്നാണ് സിപിഐ(എം) കൊടുത്തിരിക്കുന്ന വാക്ക്. ഇതിനെ ഫ്രാൻസിസ് ജോർജും കൂട്ടരും തെറ്റായി വ്യാഖ്യാനിക്കകയാണെന്നും വാദമുണ്ട്. എന്തായാലും ഒരു നിവർത്തിയില്ലാതെ ഫ്രാൻസിസ് ജോർജ് ഇടതുപക്ഷത്ത് എത്തുന്നുവെന്നാണ് യാഥാർത്ഥ്യം.

കെഎം മാണിയുടെ കടുത്ത നിലപാടാണ് ഇതിന് കാരണം. ഒരു ഘട്ടിത്തിൽ ഫ്രാൻസിസ് ജോർജിന് പൂഞ്ഞാർ നൽകാനും ആന്റണിരാജുവിനായി യുഡിഎഫിൽ നിന്ന് ഒരു സീറ്റ് ചോദിച്ച് വാങ്ങാനും മാണി തയ്യാറായി. ഇതിനിടെയിലും ഇവർ ഇടതുപക്ഷവുമായി ചർച്ച തുടർന്നു. ഇതോടെ മാണി നിലപാട് മാറ്റി. പാർട്ടിയിൽ നിന്ന് വിമതരെല്ലാം പുറത്തു പോയേ മതിയാകൂ എന്ന് നിലപാട് ശക്തമാക്കി. ഇതിനെ പിജെ ജോസഫും അനുകൂലിച്ചു. തന്നെ ധിക്കരിച്ച് മുന്നണി മാറ്റത്തിന് ശ്രമിച്ചവരെ പിന്തുണയ്ക്കില്ലെന്ന് പിജെ ജോസഫും നിലപാട് എടുത്തു. ചാനൽ ചർച്ചകളിൽ പിസി ജോസഫ് നടത്തിയ കടന്നാക്രമണവും കാര്യങ്ങൾ വഷളാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP