Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മന്ത്രി സുധാകരൻ ഉന്നം വച്ചത് സി.പി.എം സൈബർ ഗുണ്ടകളെ തന്നെയോ? ഫെയ്‌സ് ബുക്കിൽ തെറി പറയുന്നവർ ഊച്ചികളും ഭീകരരെന്നും പ്രഖ്യാപിച്ച് മന്ത്രിയുടെ കിടിലൻ പ്രസംഗം

മന്ത്രി സുധാകരൻ ഉന്നം വച്ചത് സി.പി.എം സൈബർ ഗുണ്ടകളെ തന്നെയോ? ഫെയ്‌സ് ബുക്കിൽ തെറി പറയുന്നവർ ഊച്ചികളും ഭീകരരെന്നും പ്രഖ്യാപിച്ച് മന്ത്രിയുടെ കിടിലൻ പ്രസംഗം

മാവേലിക്കര: ഫേസ്‌ബുക്കിലൂടെ തന്നെ തെറിപറയുന്നവർ ഊച്ചാളികളും ഭീരുക്കളുമാണെന്ന് മന്ത്രി ജി.സുധാകരന്റെ ആക്ഷേപം. ആലപ്പുഴയിൽ ശൃംഗേരി മഠാധിപതിയെ സുധാകരൻ കണ്ടത് സോഷ്യൽ മീഡിയിയൽ വലിയ ട്രോളുകളായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ നിലപാട് വിശദീകരിക്കൽ. സിപിഎമ്മിന്റെ സൈബർ പോരാളികളാണ് സുധാകരനെതിരെ രംഗത്ത് വന്നവരിൽ ഏറെയും.

മാവേലിക്കരയിൽ കേരളപാണിനി എ.ആർ.രാജരാജവർമ്മയുടെ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി സുധാകരൻ പൊട്ടിത്തെറിച്ചത്. ശൃംഗേരി മഠാധിപതിക്ക് സർക്കാർ ചടങ്ങിൽ ഒരുക്കിയ സിംഹാസനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എടുത്തു മാറ്റിയിരുന്നു.

ഇതിനെ ആവേശത്തോടെ സി.പി.എം സൈബർ പോരാളികൾ സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് സുധാകരനും തോമസ് ഐസക്കും സ്വാമിയെ കാണാനെത്തിയത്. ഇത് സി.പി.എം അണികൾക്ക് സോഷ്യൽ മീഡിയയിൽ വലിയ തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് അവരും സുധാകരനെ വിമർശിക്കാനെത്തിയത്. ഈ പശ്ചാത്തലത്തിലാണ് സുധാകരന്റെ മറുപടി. എസ് എഫ് ഐക്കാരെ പേരു പറഞ്ഞ് വിമർശിക്കുകയും ചെയ്തു.

താൻ ശൃംഗേരി മഠാധിപതിയെ കാണാൻ പോയതിന്റെ പേരിൽ ഫേസ്‌ബുക്കിൽ തെറിപറയുന്നവർ അത് നിർത്തിയിട്ടു നേരിട്ടു വാദപ്രതിവാദത്തിനു വരണം. കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്ന് എസ്.എഫ്.ഐ.ക്കാരൻ ആണെന്നും പറഞ്ഞ് ഒരാൾ വിളിച്ചു. താൻ കാരണം അവന് മുഖത്ത് മുണ്ടിട്ടുനടക്കേണ്ട ഗതികേടാണെന്നാണ് പറയുന്നത്. അവൻ എസ്.എഫ്.ഐ.ക്കാരനൊന്നുമല്ല.

ചില മാധ്യമപ്രവർത്തകർ വെറുതേ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. ഇവർ കാര്യങ്ങൾ പൂർണമായി റിപ്പോർട്ട് ചെയ്യാറില്ല. നടന്നകാര്യങ്ങൾ എഴുതുവാനുള്ള ധൈര്യം ഇവർക്ക് ഉണ്ടാകണം. സാംസ്‌കാരികവും ബൗദ്ധികവുമായ ദാരിദ്ര്യമാണു ഇവർക്കുള്ളത്. അറിവില്ലായ്മയാണ് ഇത്തരക്കാരെ ഭരിക്കുന്നത്. ശൃംഗേരി സ്വാമിയെ കാണാൻ താൻ പോയില്ലായിരുന്നെങ്കിൽ അതായിരുന്നേനെ അടുത്ത വിവാദം- മന്ത്രി സുധാകരൻ പറഞ്ഞു.

സർക്കാരിന്റെ അതിഥിയായതുകൊണ്ടാണ് ആലപ്പുഴയിലെത്തിയ ശൃംഗേരി ശാരദാപീഠം മഠാധിപതിയെ കാണാൻ പോയതെന്ന് ജി.സുധാകരൻ നേരത്തെ വിശദീകരിച്ചിരുന്നു. 'സംസ്ഥാന സർക്കാരിന്റെ അതിഥിയെയാണ് ഞാൻ കാണാൻ പോയത്. അദ്ദേഹം വർഗീയ വാദിയല്ല. പൊന്നാട സ്വീകരിക്കാത്തതുകൊണ്ട് തട്ടത്തിൽവെച്ച് പഴങ്ങൾ നൽകി. ഇതിലെന്താണ് കുഴപ്പം. ആരുടെയും കാലു പിടിക്കാൻ പോയിട്ടില്ല. നേരേ ചൊവ്വേ ഒന്നും പറയാനറിയാത്തവരാണ് എന്തെങ്കിലുമൊക്കെ വിളിച്ചുപറയുന്നത്'. കമ്യൂണിസമെന്താണെന്ന് തന്നെ ആരും പഠിപ്പിക്കാൻ വരേണ്ടെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP