Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിയെ മദ്യലോബിയുടെ ആളാക്കുന്ന പരാമർശം ഒഴിവാക്കാമായിരുന്നു; അതുകൊണ്ടൊന്നും ആരെയും മദ്യലോബിയുടെ ആളാക്കാനാവില്ല: സുധീരനെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തലയും

മുഖ്യമന്ത്രിയെ മദ്യലോബിയുടെ ആളാക്കുന്ന പരാമർശം ഒഴിവാക്കാമായിരുന്നു; അതുകൊണ്ടൊന്നും ആരെയും മദ്യലോബിയുടെ ആളാക്കാനാവില്ല: സുധീരനെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തലയും

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മദ്യലോബിയുടെ ആളാക്കുന്ന പരാമർശം കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഒഴിവാക്കേണ്ടതായിരുന്നു എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സർക്കാരിന്റെ പുതിയ മദ്യനയം നടപ്പിലാക്കാൻ പൊലീസ് കൈക്കൊള്ളുന്ന നടപടികളെ കുറിച്ചു വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വാർത്താലേഖകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു, ആഭ്യന്തരമന്ത്രി. എന്നാൽ ഇതുകൊണ്ടൊന്നും ആരെയും മദ്യലോബിയുടെ ആളാക്കാനാവില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. മദ്യവിരുദ്ധ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണയിലാണ്, സർക്കാർ കോടതിയിൽ മനഃപൂർവ്വം കേസിൽ തോറ്റുകൊടുത്ത് അടച്ചുപൂട്ടിയ ബാറുകൾ വീണ്ടും തുറക്കാനുള്ള നടപടി സ്വീകരിക്കുന്നുവെന്നും മദ്യലോബിക്കു കീഴ്‌പ്പെടുന്നുവെന്നും ആരോപിച്ചത്. ഇത് വലിയ വിവാദമാവുകയും മന്ത്രി കെ ബാബു സുധീരനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്നലെ കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസനും സുധീരന്റെ പരാമർശത്തിനെതിരെ കെപിസിസി ഓഫീസിൽ വാർത്താസമ്മേളനം വിളിച്ച് പ്രതികരിച്ചിരുന്നു. സുധീരന്റെ പേര് പറയാതെയായിരുന്നു വിമർശനം. 

മദ്യവിഷയത്തിൽ സർക്കാരിനെ കെപിസിസി പ്രതിക്കൂട്ടിലാക്കി എന്നാരോപിച്ച് ഐ ഗ്രൂപ്പ് ഹൈക്കമാൻഡിനു പരാതി നൽകും എന്ന വാർത്തകൾക്കിടയിലാണ് ഐ ഗ്രൂപ്പ് നേതാവുകൂടിയായ രമേശ് ചെന്നിത്തലയുടെ പരാമർശം. നേരത്തെ എ ഗ്രൂപ്പും സുധീരനെതിരെ രംഗത്തുവന്നിരുന്നു.

അതിനിടെ മദ്യനിരോധനം അപ്രായോഗികമാണെന്നും മദ്യവർജ്ജനമാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും അഭിപ്രായപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും രംഗത്തെത്തി. സർക്കാരിന്റെ മദ്യനയത്തിനെതിരെ ഇന്നലെ തന്നെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു. മദ്യം നിരോധിക്കുന്ന സർക്കാർ വൈൻ കൂടി നിരോധിക്കണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. മുന്മന്ത്രി വക്കം പുരുഷോത്തമനും സർക്കാർ നയത്തെ രൂക്ഷമായി വിമർശിക്കുകയും മുസ്ലിം ലീഗിനെതിരെ വെടിപൊട്ടിക്കുകയും ചെയ്തിരുന്നു. മുസ്ലീങ്ങൾക്ക് മദ്യം ഹറാമാണെങ്കിൽ അതു കുടിക്കാതെയിരിക്കണമെന്നും മറ്റുള്ളവർ കുടിക്കരുതെന്നു പറയാൻ ലീഗിന് എന്തവകാശമെന്നുമായിരുന്നു വക്കത്തിന്റെ ചോദ്യം. ബിഷപ്പുമാരുടെയും ലീഗിന്റെയും സമ്മർദ്ദത്തിനു വഴങ്ങിയാണ് സർക്കാർ പുതിയ നയം പ്രഖ്യാപിച്ചത് എന്ന പ്രചാരണം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഞായറാഴ്ചകളിൽ പള്ളിയിൽ കുർബാനയ്ക്ക്‌ വീഞ്ഞുപയോഗിക്കുന്നതും അവസാനിപ്പിക്കണം എന്ന പ്രഖ്യാപനത്തിനെതിരെ ക്രിസ്ത്യൻ ബിഷപ്പുമാർ ആഞ്ഞടിച്ചതും വാർത്തയായി. വീഞ്ഞുപയോഗം വിശ്വാസത്തിന്റെ ഭാഗമാണെന്നും അത് ലോകാവസാനം വരെ തുടരുമെന്നുമാണ്, ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്ക്കൽ പ്രതികരിച്ചത്. ഇതോടെ മദ്യനയം സമുദായങ്ങൾ തമ്മിലുള്ള പോരിലേക്ക് കൂടി നീങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP