Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ചടക്ക നടപടിയിലൂടെ പാർട്ടിയിലെ കളങ്കങ്ങൾ കഴുകിക്കളഞ്ഞെന്ന് പന്ന്യൻ; താൻ ഒളിവിലല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി; ദേശീയ നേതൃത്വത്തിന് കത്തയച്ചില്ലെന്ന് കെ ഇ ഇസ്മയിൽ

അച്ചടക്ക നടപടിയിലൂടെ പാർട്ടിയിലെ കളങ്കങ്ങൾ കഴുകിക്കളഞ്ഞെന്ന് പന്ന്യൻ; താൻ ഒളിവിലല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി; ദേശീയ നേതൃത്വത്തിന് കത്തയച്ചില്ലെന്ന് കെ ഇ ഇസ്മയിൽ

തിരുവനന്തപുരം: നേതാക്കൾക്കെതിരായ അച്ചടക്ക നടപടിയിലൂടെ പാർട്ടിയിലെ കളങ്കങ്ങളെല്ലാം തുടച്ചു നീക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ പാർട്ടി നടപടി എടുത്തത് ധീരമായ നടപടിയാണെന്നും പന്ന്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിക്ക് ജനങ്ങളിലുള്ള വിശ്വാസ്യത നിലനിർത്താനാണ് വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുത്തത്. ഒറ്റക്കെട്ടായാണ് പാർട്ടി ആ തീരുമാനമെടുത്തത്. നടപടി ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു.

സി ദിവാകരനെതിരായി കെ ഇ ഇസ്മയിൽ നൽകിയ കത്തിൽ പുതുമയില്ല. ദേശീയ നിർവാഹക സമിതി അംഗമെന്ന നിലയിൽ ദേശീയ നേതൃത്വത്തിന് കത്തയക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. താൻ അവധിയിലും ഒളിവിലുമൊന്നുമല്ല. പാർട്ടി ഓഫീസിൽ തന്നെ താനുണ്ട്. സിപിഐയിൽ വിഭാഗീയത ഇല്ല. സംശുദ്ധിയോടെ പാർട്ടി മുന്നോട്ടു പോകും. പാർട്ടി വിട്ടുപോയവർ പറയുന്നത് വിവാദമാകില്ലെന്നും പന്ന്യൻ പറഞ്ഞു.

ഡൽഹിയിൽ ഇന്ന് നടക്കുന്ന സിപിഐ ദേശീയ നിർവാഹക സമിതി യോഗത്തിൽ പന്ന്യൻ പങ്കെടുത്തില്ല. കേരളത്തിൽ നിന്ന് കാനം രാജേന്ദ്രനും സി ദിവാകരനുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ആരോഗ്യകാരണങ്ങളാലാണ് പന്ന്യൻ പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

സി ദിവാകരനെതിരെ ആരോപണങ്ങളുന്നയിച്ച് കെ ഇ ഇസ്മയിൽ ദേശീയ നേതൃത്വത്തിന് കത്തയച്ചതായി വാർത്തകളുണ്ടായിരുന്നു. ബെനറ്റിനെ സ്ഥാനാർഥിയാക്കിയതിൽ ദിവാകരനടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് കത്തിൽ ഇസ്മയിൽ ആരോപിച്ചിരുന്നു. ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് ഇസ്മയിലും ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, സി ദിവാകരനെതിരായി താൻ കത്തയച്ചിട്ടില്ലെന്ന് കെ ഇ ഇസ്മയിൽ പിന്നീട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP