Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജു രമേശിനെ കണ്ടിരുന്നുവെന്ന് വക്കം പുരുഷോത്തമൻ ചാനലിനോട്; വക്കം ബാറുടമയുമായി ചർച്ച നടത്തിയ വിവരം ആദ്യം പുറത്തുവിട്ടത് മറുനാടൻ മലയാളി

ബിജു രമേശിനെ കണ്ടിരുന്നുവെന്ന് വക്കം പുരുഷോത്തമൻ ചാനലിനോട്; വക്കം ബാറുടമയുമായി ചർച്ച നടത്തിയ വിവരം ആദ്യം പുറത്തുവിട്ടത് മറുനാടൻ മലയാളി

തിരുവനന്തപുരം: ബാർ ഉടമ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് തന്നെ കണ്ടിരുന്നുവെന്ന് വക്കം പുരുഷോത്തമൻ. കൈരളി പീപ്പിൾ ചാനലിനോടാണ് വക്കത്തിന്റെ വെളിപ്പെടുത്തൽ. ബാർ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുൻ എക്‌സൈസ് മന്ത്രി കൂടിയായ വക്കം പുരുഷോത്തമനെ ബിജു രമേശ് കണ്ടിരുന്നെന്ന് നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, ബാർ കോഴ വിവാദത്തിൽ ഇടനിലക്കാരനായി നിന്നിട്ടില്ലെന്നും വക്കം ചാനലിനോട് പറഞ്ഞു. പാർട്ടികൾക്ക് പണം നൽകുന്നത് അഴിമതിയല്ല. എല്ലാ പാർട്ടിക്കാരും അബ്കാരികളിൽ നിന്ന് പണം വാങ്ങാറുണ്ടെന്നും വക്കം പറഞ്ഞു. ബിജു രമേശിനെ ട്രിവാൻഡ്രം ക്ലബിൽ വച്ചാണ് കണ്ടതെന്നും ചെറുപ്പം മുതലെ ബിജുവിനെ അറിയാമെന്നും വക്കം പറഞ്ഞു.

അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് ബാറുടമകൾ കൂടുതൽ തെളിവുകൾ ഹാജരാക്കണമെന്ന് വി എം സുധീരനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ചവർ ഇത്ര നാൾ എവിടെയായിരുന്നുവെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. വിവാദം വഷളാവാൻ കാരണം സർക്കാരിന്റെ പാളിയ മദ്യനയമെന്ന് കെ മുരളീധരൻ എംഎൽഎയും പ്രതികരിച്ചിരുന്നു.

ബാർ കോഴയുടെ ഒരു ശതമാനം മാത്രമാണ് പുറത്തുവന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ.പറഞ്ഞു. ബാറുടമകളിൽ നിന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി സംഭാവന വാങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് ഫണ്ടെന്ന വാദം ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പിണറായി വിജയൻ പറഞ്ഞു. പരസ്പരമുള്ള പാരവയ്‌പ്പാണ് ഇപ്പോഴത്തെ ഭരണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. സുധീരന് ഡബിൾ പാരയുമായി നടക്കുന്ന ആളാണ് ഉമ്മൻ ചാണ്ടിയെന്നും വി എസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP