Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂട്ടിയ ബാറുകൾ തുറന്നാൽ സർക്കാരിന്റെ അന്ത്യമെന്ന് മാർ ക്ലീമിസ്; ഗാന്ധിത്തൊപ്പിയും ഖദറുമിട്ടാൽ കോൺഗ്രസ്സാകില്ലെന്ന് മാർ സൂസപാക്യം; സർക്കാരിനെ വിലയ്‌ക്കെടുക്കാൻ കഴിവുള്ളവരാണ് മദ്യലോബിയെന്ന് കെ പി എ മജീദ്

പൂട്ടിയ ബാറുകൾ തുറന്നാൽ സർക്കാരിന്റെ അന്ത്യമെന്ന് മാർ ക്ലീമിസ്; ഗാന്ധിത്തൊപ്പിയും ഖദറുമിട്ടാൽ കോൺഗ്രസ്സാകില്ലെന്ന് മാർ സൂസപാക്യം; സർക്കാരിനെ വിലയ്‌ക്കെടുക്കാൻ കഴിവുള്ളവരാണ് മദ്യലോബിയെന്ന് കെ പി എ മജീദ്

തിരുവനന്തപുരം: ബാർ വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് സഭാ നേതൃത്വം. പൂട്ടിയ ബാർ തുറന്നാൽ സർക്കാരിന്റെ അത് യുഡിഎഫ് സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് മാർ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു. ബാർ വിഷയത്തിൽ കോൺഗ്രസിലും യുഡിഎഫിലും തർക്കം രൂക്ഷമായതിനിടെ സഭാനേതൃത്വം കൂടി എതിർപ്പുമായി രംഗത്ത് എത്തിയതോടെ സർക്കാർ പ്രതിരോധത്തിലായി. ബാർ വിഷയത്തിൽ ഇടതുപക്ഷം നിലപാട് വ്യക്തമാക്കണമെന്നും ക്ലീമിസ് ബാവ ആവശ്യപ്പെട്ടു.

ഗാന്ധിത്തൊപ്പിയും ഖദറുമിട്ടാൽ കോൺഗ്രസ്സാകില്ലെന്ന് മാർ സൂസപാക്യവും അഭിപ്രായപ്പെട്ടു. സർക്കാരിന് മദ്യനയത്തിന്റെ കാര്യത്തിൽ ആത്മാർത്ഥതയില്ലെന്നും സൂസപാക്യം പറഞ്ഞു. മദ്യം വിൽക്കുകയും മദ്യപാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് ഇപ്പോഴത്തെ സർക്കാരിന്റേത്. ഗാന്ധിജി പറയുന്നത് പ്രായോഗികമാക്കാൻ കഴിയില്ലെന്നു പറയുന്ന ഗാന്ധിയന്മാരാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സഭാനേതാക്കൾ സർക്കാരിനും കോൺഗ്രസിനുമെതിരെ രംഗത്തെത്തിയതിനു പിന്നാലെ മുസ്ലിം ലീഗും സർക്കാരിനെതിരെ പ്രസ്താവനയിറക്കി. സർക്കാരിനെ വിലയ്‌ക്കെടുക്കാൻ കഴിവുള്ളവരാണ് മദ്യലോബിയെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. കേരളത്തിൽ സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ അജൻഡയിൽ വന്ന ഒരു പ്രശ്‌നവും തീരാതെ പോയിട്ടില്ലെന്നാണ് ബാർ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ മറുപടി നൽകിയത്. ബാർ ലൈസൻസ് പ്രശ്‌നത്തിലും തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂട്ടിയ ബാറുകൾ തുറക്കണമെന്നും അതല്ല ഇപ്പോൾ തുറന്നവയിൽ പരിശോധന നടത്തി നിലവാരം കുറഞ്ഞവ അടയ്ക്കണമെന്നും വ്യത്യസ്ത അഭിപ്രായങ്ങളാണ് യുഡിഎഫിൽ ഉള്ളത്. മുന്നണിയിലും പാർട്ടിയിലും ഇക്കാര്യത്തിൽ ഭിന്നതയുണ്ടെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം വേണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. സുധീരന്റെ അഭിപ്രായത്തെ പിന്തുണച്ച് എം എം ഹസ്സനും രംഗത്തെത്തിയിരുന്നു. എന്നാൽ, കെപിസിസി പ്രസിഡന്റിന്റെ നിലപാടിനെ പരസ്യമായി എതിർത്ത് വിവിധ നേതാക്കൾ രംഗത്തുവന്നതോടെ പാർട്ടിയിലും യുഡിഎഫിലും ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP