Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജനജാഗ്രതായാത്ര കണ്ണുൂരിൽ മറുപടി നൽകുന്നത് ബിജെപിക്ക്; അമിത്ഷായെയും കൂട്ടരെയും കണക്കറ്റ് വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ; നർമ്മത്തിൽ ചാലിച്ചും പാർട്ടി ക്ലാസുകളിലെ ചിട്ടയോട് കൂടിയും എതിരാളികൾക്ക് മറുപടി; സ്ത്രീകളും കുട്ടികളും യുവാക്കളും അടകക്കം എല്ലാ വിഭാഗത്തിന്റെയും പങ്കാളിത്തത്തോടെ എൽഡിഎഫ് ജാഥയ്ക്ക് മുന്നേറ്റം

ജനജാഗ്രതായാത്ര കണ്ണുൂരിൽ മറുപടി നൽകുന്നത് ബിജെപിക്ക്; അമിത്ഷായെയും കൂട്ടരെയും കണക്കറ്റ് വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ; നർമ്മത്തിൽ ചാലിച്ചും പാർട്ടി ക്ലാസുകളിലെ ചിട്ടയോട് കൂടിയും എതിരാളികൾക്ക് മറുപടി; സ്ത്രീകളും കുട്ടികളും യുവാക്കളും അടകക്കം എല്ലാ വിഭാഗത്തിന്റെയും പങ്കാളിത്തത്തോടെ എൽഡിഎഫ് ജാഥയ്ക്ക് മുന്നേറ്റം

രഞ്ജിത് ബാബു

കണ്ണൂർ: കേരളത്തിൽ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രതാ യാത്രക്ക് കണ്ണൂർ ജില്ലയിൽ ആവേശകരമായ സ്വീകരണം. വിദ്വേഷ പ്രചാരണങ്ങളേയും അസഹിഷ്ണുതയേയും ചെറുക്കുമെന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് ജാഥ തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ അക്രമങ്ങൾ അരങ്ങേറുകയാണെന്ന ബിജെപി. പ്രചാരണത്തിന് ചുട്ട മറുപടി നൽകുകയാണ് ജാഥാ ലീഡർ കൂടിയായ കോടിയേരി ബാലകൃഷ്ണൻ. അളന്നു മുറിച്ചുള്ള കോടിയേരിയുടെ പ്രസംഗം കേൾക്കാൻ സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളടക്കമുള്ള ജനങ്ങൾ എത്തുകയാണ്. നർമ്മത്തിൽ ചാലിച്ചും പാർട്ടി ക്ലാസുകളിലെ ചിട്ടയോടുകൂടിയും കോടിയേരി ബിജെപിക്കും എതിരാളികൾക്കും നേരെ മറുപടി രൂപത്തിൽ പ്രസംഗിക്കുകയാണ്.

ബിജെപി.നടത്തിയ ജനരക്ഷാ യാത്രയെ കണക്കറ്റ് പരിഹസിച്ചും ബിജെപി. ദേശീയ പ്രസിഡണ്ട് അമിത് ഷാ യെ ഉന്നം വെച്ചുമാണ് സ്വീകരണ കേന്ദ്രങ്ങളിലെ കോടിയേരിയുടെ പ്രസംഗം കത്തിക്കയറുന്നത്. പയ്യന്നൂരിൽ ഗാന്ധി പ്രതിമക്ക് മാലയിട്ട അമിത് ഷാ യുടെ നടപടിയേയും കോടിയേരി എടുത്തു പറഞ്ഞു. ഗാന്ധിജിയും ആർ.എസ്. എസും തമ്മിൽ ഒരേ ഒരു ബന്ധമേ ഉള്ളൂ. അത് ഗാന്ധിജിയെ കൊലപ്പെടുത്തിയ ബന്ധമാണ്. ആ ബന്ധം വച്ചാണ് അവർ ഗാന്ധി പ്രതിമക്ക് മാല ചാർത്തിയത്. അവർ ഗാന്ധിജിയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണമാണ് നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഗോരക്ഷാ യാത്ര നടത്തിയവർ കേരളത്തിൽ ജനരക്ഷാ യാത്രയാണ് നടത്തിയത്. അവരുടെ യാത്രയിൽ 53 സ്ഥലങ്ങലിലാണ് അക്രമം അഴിച്ചു വിട്ടത്. പൊലീസിന്റേയും എൽഡി.എഫ് പ്രവർത്തകരുടേയും സംയമനം ഒന്നു കൊണ്ടു മാത്രമാണ് അക്രമങ്ങൾ വ്യാപിക്കാതെ പോയത്. കോടിയേരി പറഞ്ഞു.

യു.ഡി.എഫിന് നേർക്കും കോടിയേരി ശക്തമായ ആക്രമണം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് തെന്നിത്തലയുടെ കാസർഗോഡു നിന്നാരംഭിക്കുന്ന പടയൊരുക്കത്തിന് നേരേയാണ് കോടിയേരിയുടെ പരാമർശം ഉയർന്നത്. ഉമ്മൻ ചാണ്ടിയും സുധീരനും തമ്മിലാണ് യു.ഡി.എഫിൽ പടയൊരുക്കം നടക്കുന്നതെന്ന് കോടിയേരി പരിഹസിച്ചു. സോളാർ കേസിൽ പുതുതായി നിയമോപദേശം തേടിയത് കുററവാളികൾ രക്ഷപ്പെടാനുള്ള പഴുത് അടക്കാനാണ്. യു.ഡി.എഫ് സർക്കാർ തന്നെ നിശ്ചയിച്ച കമ്മീഷനെ അവർ എന്തിനാണ് ഭയപ്പെടുന്നത്. റിപ്പോർട്ട് അംഗീകരിക്കാനാണ് അവർ തയ്യാറാവേണ്ടത്. സ്ത്രീകൾക്ക് നേരെ അക്രമം കാട്ടുന്നവരേയും അഴിമതിക്കാരേയും നിയമത്തിന് വിധേയമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കോടിയേരി പറഞ്ഞു.

വടക്കൻ മേഖലാ ജനജാഗ്രതാ യാത്ര ബിജെപി.യുടെ വിദ്വേഷ പ്രചാരണങ്ങളേയും അസഹിഷ്ണുതയേയും നേരിടാനാണ് പ്രധാനമായും ലക്ഷ്യമിട്ടത്. കണ്ണൂർ ജില്ലയിൽ സിപിഐ.(എം) അക്രമം എന്ന പ്രചാരണം അഴിച്ചു വിട്ട ബിജെപി. ദേശീയ സംസ്ഥാന നേതാക്കൾക്കെതിരെയും കോടിയേരി ചുട്ട മറുപടി നൽകി. ബിജെപി. ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സ്ഥിതി വിവരങ്ങൾ തുറന്ന് കാട്ടിയാണ് കോടിയേരിയുടെ മറുപടി. ജനജാഗ്രതാ യാത്ര ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്തുമ്പോഴും വൻ ജനാവലിയാണ് എത്തിച്ചേർന്നത്. ബാന്റ് വാദ്യത്തിന്റേയും താളമേളങ്ങളുടേയും അകമ്പടിയോടെ ജാഥയെ സ്വീകരിക്കാൻ ചുവപ്പ് വളണ്ടിയർമാരും പ്രാദേശിക എൽ.ഡി. എഫ് നേതാക്കളും ഒരുങ്ങി നിൽപ്പുണ്ടായിരുന്നു.

ബിജെപി.യുടെ ജനരക്ഷാ യാത്രക്കുള്ള മറുപടി പ്രതീക്ഷിച്ചു കൊണ്ടു തന്നെ വൻ ജനങ്ങളുടെ സാന്നിധ്യമാണ് എല്ലായിടത്തും കണ്ടത്. ഇന്ന് ശ്രീകണ്ഠാപുരത്തു നിന്നും ആരംഭിക്കുന്ന ജാഗ്രാതാ യാത്ര മട്ടന്നൂർ, പിണറായി, പാനൂർ, തലശ്ശേരി എന്നിവിടങ്ങളിലെ സ്വീകരത്തിന് ശേഷം കണ്ണൂരിൽ സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP