Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനതാദൾ എസ് - സോഷ്യലിസ്റ്റ് ജനത ലയനത്തിൽ കേരളത്തിൽ ചർച്ചകൾ നടന്നു; വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്തില്ല; വീരേന്ദ്രകുമാറിന്റെ നിലപാട് സ്വാഗതാർഹം: ഐക്യം വേഗത്തിലാകുമെന്ന് വ്യക്തമാക്കി മാത്യു ടി തോമസ്

ജനതാദൾ എസ് - സോഷ്യലിസ്റ്റ് ജനത ലയനത്തിൽ കേരളത്തിൽ ചർച്ചകൾ നടന്നു; വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്തില്ല; വീരേന്ദ്രകുമാറിന്റെ നിലപാട് സ്വാഗതാർഹം: ഐക്യം വേഗത്തിലാകുമെന്ന് വ്യക്തമാക്കി മാത്യു ടി തോമസ്

തിരുവനന്തപുരം: മുമ്പ് കോഴിക്കോട് ലോക്‌സഭാ സീറ്റിനെ ചൊല്ലി ഇതുബന്ധം പിരിയുകയും രണ്ടായി പിളരുകയും ചെയ്ത ജനതാദൾ എസ് അഖിലേന്ത്യാ തലത്തിൽ ജനതാപരിവാറുകളുടെ ഏകീകരണ നീക്കത്തോടെ വീണ്ടും ഒന്നിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. കേരളത്തിൽ വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ജനതയായി യുഡിഎഫിലും ജനതാദൾ എസ് ആയി എൽഡിഎഫിലും തുടരുന്ന കക്ഷികൾ ഏകീകരണത്തിന്റെ ചർച്ചകൾ നടന്നതായി മാത്യു ടി തോമസ് എംഎൽഎ അറിയിച്ചു. ജനതാദൾ എസിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് കേരളത്തിൽ വീരേന്ദ്രകുമാറിന്റെ പാർട്ടിയുമായി ഐക്യ ചർച്ചകൾ നടന്നതായി അദ്ദേഹം അറിയിച്ചത്. ഇതിന്റെ വിശദാംശങ്ങൾ ഇപ്പോൾ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്താനില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.

ജനതാപരിവാറുകളുടെ ഏകീകരണത്തെ കുറിച്ചും എൽഡിഎഫിലേക്ക് തിരിച്ചുവരുമെന്നുമുള്ള വിധത്തിൽ എം പി വീരേന്ദ്രകുമാർ നടത്തിയ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നതായി ജനതാദൾ എസ് സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. ജനതാപരിവാറുകൾ ദേശീയ തലത്തിൽ ഒരുമിക്കുന്ന പശ്ചാത്തലത്തിൽ വീരേന്ദ്ര കുമാറിന്റെ നിലപാടിലുള്ള സംതൃപ്തിയാണ് പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ഉള്ളതെന്നും മാത്യു ടി തോമസ് പറഞ്ഞു. വീരേന്ദ്രുകുമാർ ജനതാപരിവാർ കുടുംബത്തിലെ ആദരണീയനായ നേതാവാണ്. ഐക്യം വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എൽഡിഎഫുമായി വേദി പങ്കിടുമെന്ന് പ്രസ്താവിച്ച് വീരേന്ദ്രകുമാറും ജനതാദൾ ഐക്യം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. സംഘപരിവാറിനെ എതിർക്കുന്ന ആരുമായും വേദി പങ്കിടുമെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ ഏഷ്യാനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ യുഡിഎഫ് വിടുന്നത് അടക്കമുള്ള കാര്യങ്ങളിൽ രണ്ട് മാസത്തിനകം തീരുമാനം കൈക്കൊള്ളുമെന്നും വീരേന്ദ്രകുമാർ പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞടുപ്പിന് ശേഷം രാഷ്ട്രീയസാഹചര്യം മാറിയെന്നും വീരേന്ദ്രകുമാർ പറഞ്ഞിരുന്നു.

കോൺഗ്രസ് വെറും ആൾക്കൂട്ടമായി മാറിയെന്നും വീരേന്ദ്രകുമാർ വ്യക്തമാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വീരേന്ദ്രകുമാർ സൂചന നൽകിയിരുന്നു. സോഷ്യലിസ്റ്റ് ജനതയും ജനതാദൾ എസും തമ്മിൽ വീണ്ടും ഐക്യമുണ്ടായാൽ വീരേന്ദ്രകുമാർ സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷകാനാണ് സാധ്യത. ദേശീയ തലത്തിൽ നേതാക്കൾ തമ്മിൽ സംസാരിച്ചാൽ കേരളത്തിൽ ഇടതുമുന്നണി പ്രവേശവും സാധ്യമാകുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP