Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഐക്ക് ഇല്ലാത്ത എന്ത് വിപ്ലവ ഗുണമാണ് സിപിഎമ്മിന് ഉള്ളത്? ഇന്ദിരാഗാന്ധിക്ക് വേണ്ടി പാർലമെന്റിൽ കൈപൊക്കിയത് മറന്നോ? ദേശാഭിമാനിക്ക് മറുപടിയുമായി ജനയുഗം

സിപിഐക്ക് ഇല്ലാത്ത എന്ത് വിപ്ലവ ഗുണമാണ് സിപിഎമ്മിന് ഉള്ളത്? ഇന്ദിരാഗാന്ധിക്ക് വേണ്ടി പാർലമെന്റിൽ കൈപൊക്കിയത് മറന്നോ? ദേശാഭിമാനിക്ക് മറുപടിയുമായി ജനയുഗം

തിരുവനന്തപുരം: സിപിഐ(എം) സിപിഐ പിളർപ്പിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ മുഖപത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ദേശാഭിമാനിയിൽ വന്ന ലേഖനത്തിന് മറുപടിയുമായി ജനയുഗം ഇന്ന് രംഗത്തെത്തി. കമ്യൂണിസ്റ്റ് പാർട്ടികളുടെ ഭിന്നിപ്പ് അഭിമാനകരമെന്ന് സ്ഥാപിക്കാനാണ് സിപിഐ(എം) ശ്രമം. ബിനോയ് വിശ്വമാണ് ദേശാഭിമാനിയിൽ ദക്ഷിണാമൂർത്തി എഴുതിയ ലേഖനത്തിന് മറുപടി നൽകിയിരിക്കുന്നത്. സിപിഐക്ക് ഇല്ലാത്ത എന്ത് വിപ്ലവ ഗുണമാണ് സിപിഎമ്മിന് ഉള്ളതെന്ന് ലേഖനം ചോദിക്കുന്നു.

ഭിന്നിപ്പ് ഉണ്ടായ കാലത്തെ ഇന്ത്യയല്ല ഇന്നുള്ളത്. ഭിന്നിപ്പും തുടർന്നുള്ള തർക്കങ്ങളും പാർട്ടിയെ ദുർബലപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള ചർച്ചകൾ അകലുവാൻ വേണ്ടിയല്ല നടത്തപ്പെടേണ്ടത്. ജനങ്ങളുടെ മോചന പ്രതീക്ഷ മുൻനിർത്തിയുള്ള ചർച്ചകളാണ് വേണ്ടത്. സംവാദങ്ങൾ പരസ്പരം സ്‌നേഹവും ആദരവും നിറഞ്ഞതാകണം. കോൺഗ്രസുമായി സിപിഐ ഒരിക്കലും സമരസപ്പെട്ടിട്ടില്ല . 'ഭിന്നിപ്പിന്റെ കണ്ണാടി മാറ്റി വക്കണം' എന്ന ലേഖനത്തിലൂടെയാണ് മറുപടി ജനയുഗത്തിന്റെ മറുപടി.

വർഗസമര സിദ്ധാന്തവും മാർക്‌സിസംലെനിനിസവും ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്രമാണോ? പിളർപ്പിന് ശേഷം അതിന്റെ അരനൂറ്റാണ്ട് കഴിയുമ്പോൾ സിപിഐക്കില്ലാത്ത എന്ത് വിപ്ലമൂല്യമാണ് സിപിഎമ്മിന് അധികമായി ഉള്ളതെന്ന് പ്രസ്ഥാനത്തിന്റെ ഒരു ബന്ധു ചോദിച്ചാൽ എന്തായിരിക്കും അതിനുള്ള മറുപടിയെന്ന് ലേഖനം ചോദിക്കുന്നു

'1969 ൽ ഇന്ദിരാഗാന്ധിയുടെ ഗവൺമെന്റ് താഴെ വീഴുമെന്ന ഘട്ടത്തിൽ അതിനെ താങ്ങിനിർത്താനായി പാർലമെന്റിൽ കൈപൊക്കിയ പാർട്ടിയാണ് സിപിഐ(എം) എന്ന് ലേഖനം ഓർമ്മിപ്പിക്കുന്നു. 1965 ലെ തിരഞ്ഞെടുപ്പിൽ തങ്ങൾ നേടിയ 40 സീറ്റിനെപ്പറ്റി പറയുമ്പോൾ മുസ്‌ലിം ലീഗുമായി അന്നുണ്ടാക്കിയ ധാരണയെക്കുറിച്ച് സിപിഐ(എം) നേതാക്കൾ ഒരിക്കലും പറയാറില്ല. അച്യുതമേനോൻ സർക്കാരിന്റെ നേട്ടങ്ങൾ നിരത്തുന്ന ലേഖനത്തിൽ ആ ഗവൺമെന്റിനെക്കുറിച്ച് അറിയാതെ പോലും ഒരു നല്ലവാക്ക് പറയില്ലെന്നാണ് സിപിഐ(എം) നേതാക്കളുടെ വാശി.

ഡാങ്കെയുടെ പെരുമാറ്റത്തിൽ പൊറുതിമുട്ടിയാണ് 32 സഖാക്കൾ 1964 ലിൽ ഇറങ്ങിപ്പോയി വേറെ പാർട്ടിയുണ്ടാക്കിയെന്ന് ചരിത്രമറിയാത്തവർ ചിന്തിച്ചുപോകും. ഇ.എം.എസ് നൽകിയ മറുപടിയെ ഉദ്ധരിച്ചാണ് ലേഖനം ഈ വാദം ഖണ്ഡിക്കുന്നത്. 50 കൊല്ലം മുമ്പ് ഭിന്നിപ്പുണ്ടായ കാലത്തെ ലോകവും ഇന്ത്യയുമല്ല ഇന്നുള്ളത്. ആ സത്യം നമുക്ക് മനസ്സിലാക്കാൻ കഴിയണം. അതിനാൽ ഭിന്നിപ്പിന്റെ കാലത്തെ പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് ഈ സംവാദം ഗുണപരമായി വളരേണ്ടതെന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP