Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്ത്രി കെ.പി മോഹനൻ പാർട്ടി പിളർത്തുമോയെന്ന് വീരന് ഭയം; ജെ.ഡി.യു മുന്നണി മാറ്റ ചർച്ചകൾക്ക് താൽക്കാലിക വിരാമം; ജെപി കൾചറൽ സെന്ററുമായി ഒരു വിഭാഗം പ്രവർത്തകർ ഇടതുപക്ഷത്തേക്ക്

മന്ത്രി കെ.പി മോഹനൻ പാർട്ടി പിളർത്തുമോയെന്ന് വീരന് ഭയം; ജെ.ഡി.യു മുന്നണി മാറ്റ ചർച്ചകൾക്ക് താൽക്കാലിക വിരാമം; ജെപി കൾചറൽ സെന്ററുമായി ഒരു വിഭാഗം പ്രവർത്തകർ ഇടതുപക്ഷത്തേക്ക്

കെ വി നിരഞ്ജൻ

കോഴിക്കോട്: മന്ത്രി കെ.പി മോഹനനും കോഴിക്കോട്, കണ്ണൂർ ജില്ലാ കമ്മറ്റികളും ഉടക്കിട്ടതോടെ യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക ചേക്കാറാനുള്ള ജെ.ഡി.യുവിലെ ചർച്ചകൾക്ക് താൽക്കാലിക വിരാമം.

മുന്നണിമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച തിരുവനന്തപുരത്ത് ചേരാനിരുന്ന സംസ്ഥാന കൗൺസിൽ യോഗം മാറ്റിയിരിക്കയാണ്. എന്നാൽ പാർട്ടിയുടെ 12 ജില്ലാ കമ്മിറ്റികളും എൽ.ഡി.എഫിലേക്ക് പോകണമെന്ന നിർദ്ദേശത്തിൽ ഉറച്ചുനിൽക്കയാണ്. പക്ഷേ, പാർട്ടിയുടെ പ്രധാന കേന്ദ്രങ്ങളായ കോഴിക്കോട്, കണ്ണൂർ ജില്ലാ കമ്മിറ്റികൾക്ക് മുന്നണി മാറ്റത്തിൽ താൽപര്യമില്ല.

യു.ഡി.എഫ് വിടാനുള്ള നീക്കത്തിൽനിന്ന് ജനതാദൾയു പിന്മാറാൻ തയാറായില്‌ളെങ്കിൽ പാർട്ടി പിളർപ്പിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലാണ് സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാറും മറ്റു നേതാക്കളും നിലപാട് മാറ്റിയത്. എൽ.ഡി.എഫുമായി പ്രാഥമിക ചർച്ചകൾ വരെ ഇവർ നടത്തിയിരുന്നു.

അതേസമയം, മുന്നണി മാറണമെന്ന ആവശ്യത്തിൽനിന്ന് പിന്മാറാൻ തയാറാകാത്തവർ ഏതാനും അണികളുമായി ജനതാദൾ എസിലേക്ക് മടങ്ങുമോ എന്ന ആശങ്കയും പാർട്ടി നേതൃത്വത്തിനുണ്ട്. യു.ഡി.എഫിനുനേരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ചൂണ്ടിക്കാണിച്ച് പഴയ െ നേതൃത്വത്തിൽ പല ജില്ലകളിലും പ്രവർത്തകർ യോഗം ചേർന്നിരുന്നു.

ഏപ്രിൽ മാസം ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റിൽ ഒന്ന് ജനതാദളിന് നൽകാൻ യു.ഡി.എഫിൽ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷൻ വി എം. സുധീരനും ഈ വാഗ്ദാനം വീരേന്ദ്രകുമാറിന് കഴിഞ്ഞദിവസം നൽകിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് എംപി. വീരേന്ദ്രകുമാറിന്റെ പരാജയവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ ഭിന്നത തദ്ദേശ തെരഞ്ഞെടുപ്പോടെ രൂക്ഷമാവുകയായിരുന്നു.

പല സ്ഥലങ്ങളിലും കോൺഗ്രസ് കാലുവാരിയെന്ന ആരോപണവുമായി ജനതാദൾയു പ്രവർത്തകർ രംഗത്തുവന്നതോടെ മുന്നണിമാറ്റ ചർച്ചക്ക് ചൂടുപിടിച്ചു.സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും എംപി. വീരേന്ദ്രകുമാറിനും ഇടയിലുണ്ടായ അകൽച്ച അടുത്തിടെ പൂർണമായും മാറിയതോടെയാണ് മുന്നണി ബന്ധം മാറുന്ന കാര്യം നേതൃത്വം ഗൗരവമായി പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP