Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനതാദൾ (യു) നിലപാട് കടുപ്പിച്ചു; യുഡിഎഫ് മേഖലാ ജാഥയുമായി സഹകരിക്കില്ല; വി എം സുധീരൻ അനുരഞ്ജന ശ്രമവുമായി വീരേന്ദ്രകുമറിനെ കാണും; വീഴാനാണെങ്കിൽ സർക്കാർ എന്നേ വീണേനെയെന്ന് ഉമ്മൻ ചാണ്ടി

ജനതാദൾ (യു) നിലപാട് കടുപ്പിച്ചു; യുഡിഎഫ് മേഖലാ ജാഥയുമായി സഹകരിക്കില്ല; വി എം സുധീരൻ അനുരഞ്ജന ശ്രമവുമായി വീരേന്ദ്രകുമറിനെ കാണും; വീഴാനാണെങ്കിൽ സർക്കാർ എന്നേ വീണേനെയെന്ന് ഉമ്മൻ ചാണ്ടി

 കോഴിക്കോട്: യുഡിഎഫിൽ നിന്നും പുറത്തുപോകാൻ വഴികൾ തേടുന്ന ജനതാദൾ (യു) മുന്നണിയിലെ അവഗണനക്കെതിരെ നിലപാട് കടുപ്പിച്ചു. മെയ് 19ന് ആരംഭിക്കുന്ന യുഡിഎഫ് മേഖല ജാഥയുമായി സഹകരിക്കില്ലെന്ന് ജെഡിയു വ്യക്തമാക്കി കഴിഞ്ഞു. കോഴിക്കോട് ജാഥ താൻ ഉദ്ഘാടനം ചെയ്യില്ലെന്ന് ജനതാദൾ (യു) സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാർ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു.

സംസ്ഥാനത്തെ നാലു മേഖലകളിലായിട്ടാണ് യുഡിഎഫ് സംഘടിപ്പിക്കുന്ന ജാഥകൾ മെയ് 19 മുതൽ 25 വരെ നടക്കുന്നത്. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ മേഖല ജാഥയാണ് കോഴിക്കോട്ട് എംപി വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യാനിരുന്നത്. അതിൽ നിന്നാണ് അദ്ദേഹം പിന്മാറുന്നത്. നാലു മേഖലകളിലെയും ക്യാപ്റ്റന്മാരിൽ ആർ.എസ്‌പിക്ക് പോലും സ്ഥാനം ലഭിച്ചു. എന്നാൽ ജനതാദൾ (യു) വിന് വടക്കൻ മേഖലയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനം മാത്രമാണ് ലഭിച്ചത്. ഇതും കടുത്ത അവഗണനയാണെന്ന് ജെഡിയു പരാതിപ്പെടുന്നു.

ജാഥയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലെത്തിച്ചേരാൻ ഇതും കാരണമായി. അതേസമയം വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് നേതാക്കൾ കെപിസിസി അധ്യക്ഷൻ വി എം സുധീരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അനുരജ്ഞന ശ്രമത്തിന്റെ ഭാഗമായി വീരേന്ദ്രകുമാറിനെ കാണാൻ സുധീരൻ എത്തും. അതേസമയം യുഡിഎഫ് ഒറ്റക്കെട്ടാണെന്നും വീഴാൻ സാധ്യതയുള്ള സർക്കാരാണെങ്കിൽ എന്നേ വീണേനെയെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. യുഡിഎഫ് ഘടകകക്ഷികളിൽ വലിപ്പച്ചെറുപ്പമില്ല. 2016ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ ഘടകകക്ഷികൾ യുഡിഎഫിൽ ഉണ്ടാകും. ഒരു കക്ഷിയും യുഡിഎഫിൽ നിന്ന് കൊഴിഞ്ഞു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാതാദൾ യുണൈറ്റഡ് നേതാവ് എംപി. വീരേന്ദ്രകുമാറിന്റെ പരാതിയിൽ കാര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. ഘടകകക്ഷികളുടെ പരാതികൾ ഗൗരവമായി പരിഗണിച്ച് നടപടിയെടുക്കുകയും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയും ചെയ്യുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP