Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഡിഎഫിനോടും എൽഡിഎഫിനോടും ഒരുപോലെ വിലപേശി; കൂടതൽ ഓഫറുകൾ യുഡിഎഫ് നൽകിയപ്പോൾ മുന്നണി മാറ്റമില്ല; വീരന്റെ ജെഡിയു കേരളരാഷ്ട്രീയത്തെ നാണിപ്പിക്കുന്നത് ഇങ്ങനെ

യുഡിഎഫിനോടും എൽഡിഎഫിനോടും ഒരുപോലെ വിലപേശി; കൂടതൽ ഓഫറുകൾ യുഡിഎഫ് നൽകിയപ്പോൾ മുന്നണി മാറ്റമില്ല; വീരന്റെ ജെഡിയു കേരളരാഷ്ട്രീയത്തെ നാണിപ്പിക്കുന്നത് ഇങ്ങനെ

കെ വി നിരഞ്ജൻ

 കോഴിക്കോട്: ഇരു മുന്നണികളോടും ഒരുപോലെ വിലപേശുക. കൂടുതൽ ഓഫറുകൾ യു.ഡി.എഫ് നൽകിയതോടെ മുന്നണിമാറ്റവുമില്ല. ഉത്തരേന്ത്യൻ പാർട്ടികളെപ്പോലും നാണിപ്പിക്കുന്ന രീതിയിലാണ് നമ്മുടെ എംപി വീരേന്ദ്രകുമാർ നയിക്കുന്ന ജെ.ഡി.യുവിന്റെ പ്രവർത്തനം. ജയമുറപ്പുള്ള അഞ്ചെണ്ണമുൾപ്പെടെ ഏഴു നിയമസഭാ മണ്ഡലങ്ങളും രാജ്യസഭാ സീറ്റുമാണ് ജെ.ഡി.യു ഇരുമുന്നണികളോടും ആവശ്യപ്പെട്ടത്. ഇത് യു.ഡി.എഫ് അംഗീകരിച്ചെങ്കിലും ഇടതുമുന്നണി വഴങ്ങിയില്ല. തിരുവനന്തപുരം ജില്ലയിൽ ഒരു സീറ്റ്‌വേണമെന്ന ആവശ്യത്തോട് അരുവിക്കര നൽകാമെന്നാണ് എൽ.ഡി.എഫ് നേതാക്കൾ പ്രതികരിച്ചത്.എന്നാൽ ഈ വാഗ്ദാനം ജയസാധ്യതയില്‌ളെന്ന കാരണത്താൽ ജെ.ഡി.യു നിഷേധിക്കയായിരുന്നു. യു.ഡി.എഫ് ഇത്തവണത്തെ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തപ്പോൾ അടുത്തതവണ ഒഴിവുവരുന്ന രണ്ടിൽ ഒന്ന് നൽകാമെന്നായിരുന്നു എൽ.ഡി.എഫിന്റെ് ഉറപ്പ്. ഇതും എൽ.ഡി.എഫുമായുള്ള ചർച്ച വഴിമുട്ടാനിടയാക്കി.

ഇതോടെ യു.ഡി.എഫിൽ തുടരുക തന്നെയാണ് തങ്ങൾക്ക് നല്ലതെന്ന് വീരനുംകൂട്ടർക്കകും തോന്നിത്തുടങ്ങി.
ഇതിന്റെ അടിസ്ഥാനത്തിൽ മുന്നണിമാറ്റവുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ഫെബ്രുവരി 25ന് എടുക്കുമെനാണ് ഇപ്പോൾ ജെ.ഡി.യു പറയുന്നത്. മുന്നണിമാറ്റ വിഷയത്തിൽ അന്തിമതീരുമാനം പ്രഖ്യാപിക്കുന്നതിന് 18ന് ജില്ലാ ഭാരവാഹികളുടെ യോഗവും, 25ന് സംസ്ഥാന കൗൺസിലും ചേരും.

പാർട്ടിയുടെ ദേശീയഘടകത്തിന്റെ നിർദേശത്തെതുടർന്ന് സംസ്ഥാനത്ത് യു.ഡി.എഫ് മുന്നണിയിൽ തുടരുന്നതാണ് ജെ.ഡി.യുവിന് ഉചിതമെന്ന അഭിപ്രായമാണ് ഇപ്പോഴുള്ളതെന്നാണ് നേതാക്കൾ പറയുന്നത്. ബിഹാർ, അസം തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി പാർട്ടിക്കുള്ള സംഖ്യനീക്കങ്ങളെ കേരളത്തിലെ സാഹചര്യം പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടാണ് സംസ്ഥാനഘടകത്തോട് യു.ഡി.എഫിൽതന്നെ തുടരാൻ കേന്ദ്രനേതൃത്വം നിർദേശിച്ചതെന്നും ഇവർ പറയുന്നു. മുന്നണിയിൽ തുടരുന്ന സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം കൂടുതൽ ആവശ്യങ്ങളും പാർട്ടി മുന്നോട്ട് വെക്കും. രാജ്യസഭാ സീറ്റ് നൽകാമെന്ന് ഇതിനോടകം കോൺഗ്രസ് സമ്മതിച്ചുകഴിഞ്ഞു. വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ തോൽവിക്ക് ഉത്തരവാദികളായവരെ താക്കീത് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ജയസാധ്യതയുള്ള കൂടുതൽ സീറ്റുകൾ നൽകാനും യു.ഡി.എഫ് തയാറാണെനാണ് ജെ.ഡി.യു നേതാക്കൾ പറയുന്നത്.

പക്ഷേ എൽ.ഡി.എഫ് പ്രവേശം അടഞ്ഞ അധ്യായമാണെന്ന് സമ്മതിക്കാനും അവർ ഇപ്പോഴും തയാറല്ല. ഇടതുമായുള്ള തുടർ ചർച്ചകൾക്കായി ശ്രേയാംസ് കുമാർ എംഎ‍ൽഎയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം ഉമ്മൻ ചാണ്ടി ഗവൺമെന്റിന്റെ അഴിമതിയിലും കോൺഗ്രസിന്റെ കാലുവാരലിലും മനംമടുത്ത ജെ.ഡി.യു പ്രവർത്തകൾ ലോഹ്യാ വിചാരവേദി പുനരുജ്ജീവിപ്പിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇവർ ഇടതുമുന്നണിയിലേക്ക് ചേക്കേറുമെന്ന ഭയവും ജെ.ഡി.യു നേതൃത്വത്തിനുണ്ട്. മുന്നണി മാറ്റം ആലോചിക്കാൻ ചേർന്ന ജെ.ഡി.യു കമ്മറ്റികളിൽ 12 ജില്ലാകമ്മറ്റികളും പാർട്ടി യു.ഡി.എഫ് വിടണം എന്ന നിലപാടാണ് എടുത്തത്. എന്നാൽ കോഴിക്കോട്, കണ്ണൂർ ജില്ലാകമ്മറ്റികളും മന്ത്രി കെ.പി മോഹനനും യു.ഡി.എഫിനുവേണ്ടി അടിയുറച്ച് നിൽക്കയായിരുന്നു. മന്ത്രി കെ.പി മോഹനൻ പാർട്ടി പിളർത്തുമെന്ന ഭയമാണ് മുന്നണിമാറ്റം മരവിപ്പിക്കാൻ വീരനെ പ്രേരിപ്പിച്ചതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP