Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹൈക്കോടതി ജഡ്ജിക്കെതിരെ ജോണി നെല്ലൂരും രംഗത്ത്

തിരുവനന്തപുരം: അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെതിരെ വിമർശനം ഉയർത്തിയ ഹൈക്കോടതി ജഡ്ജിക്കെതിരെ വിമർശനവുമായി കേരള കോൺഗ്രസ് ജെ ചെയർമാൻ ജോണി നെല്ലൂരും. കോടതിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവർ പദവിയുടെ മഹത്വം മനസിലാക്കണമെന്ന് ജോണി നെല്ലൂർ പറഞ്ഞു. സ്ഥാനമാനങ്ങൾ മറന്ന് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന ജഡ്ജിമാരുടെ നടപടികളോട് യോജിക്കാൻ കഴിയില്ല. എജിയെ വിമർശിച്ച ഒരു ജഡ്ജി മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമർശം അനവസരത്തിലാണ്. ഇത്തരം പരാമർശങ്ങൾ നീതീകരിക്കാനാകില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു.

വിവാദ പ്രസ്താവനകളിലൂടെ പൗരന്റെ മൗലികാവശങ്ങളിൽ കൈ കടത്തുന്ന കോടതി നിലപാട് ശരിയല്ല. കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഭാഗമായി ശിരോവസ്ത്രം മാറ്റി പരിശോധിക്കാൻ പരീക്ഷാർഥികൾ തയാറായെങ്കിലും അവ കർശനമായി നീക്കം ചെയ്യണമെന്ന നിലപാടാണ് ചില കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ഇത്തരം നിലപട് പൗരന്റെ വിശ്വാസങ്ങളുടേയും മൗലികാവകാശങ്ങളുടേയും മേലുള്ള കടന്നുകയറ്റമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു. കോടതികളുടെ ഭാഗത്ത് നിന്നും ഇത്തരം നിലപാടുകൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജോണി നെല്ലൂർ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP