Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആദ്യം ഏതെങ്കിലുമൊരു ഡിഗ്രി സമ്പാദിക്കു, എന്നിട്ടുമതി പാർട്ടി പ്രവർത്തനം; ഭരണഘടനയെക്കുറിച്ച്‌ ബോധവന്മാരായാൽ പൊതുമുതൽ തകർക്കില്ല'; വിദ്യാർത്ഥിരാഷ്ട്രീയത്തെ നിശിതമായി വിമർശിച്ച് ജസ്റ്റിസ് പി സദാശിവം

'ആദ്യം ഏതെങ്കിലുമൊരു ഡിഗ്രി സമ്പാദിക്കു, എന്നിട്ടുമതി പാർട്ടി പ്രവർത്തനം; ഭരണഘടനയെക്കുറിച്ച്‌ ബോധവന്മാരായാൽ പൊതുമുതൽ തകർക്കില്ല'; വിദ്യാർത്ഥിരാഷ്ട്രീയത്തെ നിശിതമായി വിമർശിച്ച്  ജസ്റ്റിസ്  പി സദാശിവം

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: വിദ്യാർത്ഥി രാഷ്ട്രീയത്തെ കടുത്തഭാഷയിൽ വിമർശിച്ച് ഗവർണർ ജസ്റ്റിസ് പി.സദാശിവം. തിരൂർ എസ്. എസ്. എം. പോളിടെക്നിക്കിൽ പൂർവവിദ്യാർത്ഥിസംഗമം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കലാലയരാഷ്ട്രീയത്തിനെതിരെ ഗവർണർ പ്രതികരിച്ചത്. 'ആദ്യം ഏതെങ്കിലുമൊരു ഡിഗ്രി സമ്പാദിക്കൂ, എന്നിട്ടുമതി പാർട്ടിപ്രവർത്തനം.' എന്നായിരുന്നു ഗവർണറുടെ പ്രതികരണം. എറണാകുളം മഹാരാജാസ് കോളേജിൽനടന്ന അരുംകൊലയെപ്പറ്റി സൂചിപ്പിച്ചായിരുന്നു പരാമർശം.

'പഠനകാലത്ത് വിദ്യാർത്ഥികൾക്കിടയിൽ വേർതിരിവുകളുണ്ടായിക്കൂടാ. തമ്മിൽ സഹോദരീസഹോദരങ്ങളെപ്പോലെ പെരുമാറുന്ന സാഹചര്യമുണ്ടാകണം. ഈ കാലയളവിൽ മറ്റുപ്രശ്‌നങ്ങളിൽ ഇടപെടുന്നത് പഠനത്തിലെ ഏകാഗ്രത ഇല്ലാതാക്കും. ഡിഗ്രി സമ്പാദിച്ചതിനുശേഷം ജോലിയോ പാർട്ടിയോ എന്തുമായിക്കോട്ടെ. തിരുവനന്തപുരത്തെ ലോ അക്കാദമിയിൽ മുമ്പ് പ്രിൻസിപ്പലിനെതിരെ നടന്ന സമരവും കലാലയാന്തരീക്ഷത്തിന്റെ സ്വസ്ഥത കെടുത്തി.

ഭരണഘടനയുടെ ആമുഖം കുട്ടികളെ നിർബന്ധമായി പഠിപ്പിക്കണമെന്ന് പുറത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും കൃത്യമായ ബോധം അവർക്കുണ്ടായാൽ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന സമൂഹമുണ്ടാകും. എങ്കിൽ പൊതുമുതൽ അടിച്ചുതകർക്കുന്നവരും തമ്മിൽ കലഹിക്കുന്നവരും ഇവിടെ ഉണ്ടാവില്ല-സദാശിവം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP