Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അച്ഛൻ തെറ്റു ചെയ്‌തെങ്കിൽ നിർവ്യാജം മാപ്പു ചോദിക്കുന്നു; അച്ഛൻ അങ്ങനെ പറയുമെന്നു കരുതുന്നില്ല': ആർ ബാലകൃഷ്ണപിള്ളയുടെ 'സ്വകാര്യ സംഭാഷണ'ത്തിലെ വർഗീയ പരാമർശങ്ങൾക്കു പൊതുവേദിയിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നു മാപ്പു പറഞ്ഞു ഗണേശ് കുമാർ

'അച്ഛൻ തെറ്റു ചെയ്‌തെങ്കിൽ നിർവ്യാജം മാപ്പു ചോദിക്കുന്നു; അച്ഛൻ അങ്ങനെ പറയുമെന്നു കരുതുന്നില്ല': ആർ ബാലകൃഷ്ണപിള്ളയുടെ 'സ്വകാര്യ സംഭാഷണ'ത്തിലെ വർഗീയ പരാമർശങ്ങൾക്കു പൊതുവേദിയിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നു മാപ്പു പറഞ്ഞു ഗണേശ് കുമാർ

കൊല്ലം: ആർ ബാലകൃഷ്ണപിള്ളയുടെ വിവാദ പരാമർശത്തിനു മാപ്പു പറഞ്ഞു മകനും എംഎൽഎയുമായ കെ ബി ഗണേശ് കുമാർ. 'അച്ഛൻ തെറ്റു ചെയ്‌തെങ്കിൽ നിർവ്യാജം മാപ്പു ചോദിക്കുന്നു. അച്ഛൻ അങ്ങനെ പറയുമെന്നു കരുതുന്നില്ലെന്നും കൊല്ലത്തെ പൊതുപരിപാടിയിൽ ഗണേശ് കുമാർ പറഞ്ഞു.

'അത്തരത്തിൽ ഒരു വാർത്ത വന്നു. അതിന്റെ ന്യായാന്യായങ്ങളിലേക്കു ഞാൻ കടക്കുന്നില്ല. ഇതു റെക്കോർഡ് ചെയ്ത് എല്ലാ ചാനലിലും പത്രങ്ങളിലും കൊടുക്കണം. ഇവിടെ വച്ച്, ഈ ജനസമൂഹത്തിന്റെ മുന്നിൽ വച്ച്, ബാലകൃഷ്ണപിള്ളയുടെ മകൻ എന്ന നിലയിൽ, കേരള കോൺഗ്രസ് ബിയുടെ എംഎൽഎ എന്ന നിലയിൽ, അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് അങ്ങനെയൊരു പരാമർശം വന്നിട്ടുണ്ടോ എന്ന കാര്യം പോലും ഞാൻ നോക്കുന്നില്ല. അത്തരത്തിൽ ഒരു കാര്യത്തിൽ ആരുടെയെങ്കിലും മനസിന് ഏതെങ്കിലും മതത്തിന്റെ, ഇതരമതസ്ഥരുടെ മനസിൽ മുറിവേറ്റിട്ടുണ്ടെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുകയാണ്, ക്ഷമാപണം നടത്തുകയാണ്. നിങ്ങളതു സ്വീകരിക്കണം'- ഗണേശ് പൊതുയോഗത്തിലെ പ്രസംഗത്തിൽ പറഞ്ഞു.

പത്തനാപുരത്തു നടത്തിയ പ്രസംഗത്തിലാണ് ആർ ബാലകൃഷ്ണപിള്ള വിവാദ പരാമർശങ്ങൾ നടത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം. വർഗീയത നിറഞ്ഞു തുളുമ്പിയ പ്രസംഗം നടത്തിയതിന് കൊല്ലം റൂറൽ എസ്‌പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണ്. സംഭവം വിവാദമായതിനു പിന്നാലെയാണു മാപ്പപേക്ഷയുമായി ഗണേശ് കുമാർ രംഗത്തെത്തിയത്.

പ്രസംഗം വിവാദമായതോടെ പള്ളിക്കും ബാങ്കുവിളിക്കുമെതിരെ പറഞ്ഞു ശീലമില്ലെന്നും ഒരു സമുദായത്തെയും ആക്ഷേപിച്ചിട്ടില്ലെന്നും ആർ ബാലകൃഷ്ണ പിള്ള വിശദീകരണം നൽകിയിരുന്നു. കൊല്ലം കമുകുംചേരിയിലായിരുന്നു പിള്ളയുടെ വിവാദ പ്രസംഗം. തന്റെ പ്രസംഗത്തിൽ പള്ളിക്കും ബാങ്കുവിളിക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞ് ശീലമില്ല. ഒന്നേകാൽ മണിക്കൂർ സംസാരിച്ചിരുന്നു. ഇത് എന്തെല്ലാമാണെന്ന് ഇപ്പോൾ ഓർമയില്ല. ഒരു സമുദായത്തെയും അധിക്ഷേപിച്ചില്ല. ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബഹുമാനമാണുള്ളതെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

'തിരുവനന്തപുരത്ത് പോയാൽ ഞാൻ പാർട്ടി ഓഫീസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെ തന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവച്ച് അങ്ങ് ബാങ്ക് വിളിക്കുകയാണ്. ഇത് കേട്ടാൻ ഉറങ്ങാൻ പറ്റില്ല. ബാങ്ക് വിളിക്കുമ്പോൾ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലീകളോ, ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാൽ അവരവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യൻ പള്ളി മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ' എന്ന തരത്തിലായിരുന്നു പിള്ളയുടെ പരാമർശം. ശബരിമലയിൽ സ്ത്രീ പ്രവേശനത്തെപ്പറ്റിയും മുസ്ലിം സ്ത്രീകളെ പള്ളിയിൽ കയറ്റാതിരിക്കുന്നതിനെപ്പറ്റിയുമൊക്കെ വിവാദ പ്രസംഗത്തിൽ പിള്ള പരാമർശിക്കുന്നുണ്ട്.

വിവാദപ്രസംഗത്തിലെ ചില ഭാഗങ്ങൾ:

''ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിച്ചാലെന്താ. പക്ഷേ, വ്രതത്തോടുകൂടി സ്ത്രീകൾക്ക് പോകാൻ കഴിയാത്തതുകൊണ്ടാണ് സ്ത്രീകളെ പ്രവേശിപ്പിക്കാൻ കഴിയില്ല എന്നു പറയുന്നത്. 41 ദിവസം തുടർച്ചയായി വ്രതമെടുക്കാൻ ചില സമയങ്ങളിൽ കഴിയാത്തതുകൊണ്ടാണ് വ്രതമെടുക്കാതെ ശബരിമലക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് ആചാര്യന്മാർ വിധിച്ചത്. അല്ലാതെ ആരോടും വിരോധമുള്ളതുകൊണ്ടല്ല. ഇതിനൊക്കെ ചില ചിട്ടകളുണ്ട്. ഇത് ഭരണഘടന തീരുമാനിക്കേണ്ട കാര്യമല്ല. നിയമം അറിയാവുന്നതുകൊണ്ട് ഞാൻ പറയുകയാ. സ്ത്രീക്കും പുരുഷനും തുല്യതയുള്ളതുകൊണ്ട് അമ്പലത്തിൽ കയറാമോ..? എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ..?

അങ്ങനെയാണെങ്കിൽ ഞാനിപ്പോൾ കമുകുംചേരിയിൽനിന്നുകൊണ്ട് ചോദിക്കുകയാ, അങ്ങനെയാണെങ്കിൽ മുസ്ലിം സ്ത്രീകളെ പള്ളിയിൽ കയറ്റാതിരിക്കുന്നത് ശരിയാണോ..? എന്താ ആരും ഒന്നും മിണ്ടാത്തത്. അവരെ പേടിയാ കഴുത്തറുക്കും. പള്ളിയിൽ കയറിക്കൂടെന്ന് മാത്രമല്ലല്ലോ. ഏതെങ്കിലും ഒരു മുസ്ലിം സ്ത്രീയെ കല്യാണം കഴിക്കുമ്പോൾ കഴുത്തിൽ മാലയിട്ട് മിന്നു കെട്ടുമോ. അങ്ങനെയാണെങ്കിൽ അവരും കെട്ടണ്ടേ മിന്ന്. പതിനഞ്ച് പതിനാറ് കോടി വരുന്ന ഇന്ത്യയിലെ മുസ്ലിംകളുടെ ആരാധനാലയത്തിൽ കയറാൻ എതെങ്കിലും കോടതിക്ക് പറയാമോ. പിന്നെ കോടതി കാണുകേല. ഇവിടെ ഒരുകാര്യവും ഇല്ലാതെ മനുഷ്യന്റെ കഴുത്തറുക്കുകയാ. വെടിവച്ചല്ല ഇപ്പോൾ കൊല്ലുന്നത്. ഐഎസ് എന്നു പറയുന്നവർ ഇപ്പോ കഴുത്തറുക്കുകയാ. കോഴിയെ കഴുത്തറുക്കുന്നതുപോലെ. വേദം ചൊല്ലി അങ്ങ് അറുക്കുകയാ ആളുകളെ. അവര് പള്ളിയിൽ കയറാൻ പറയാത്തത് എന്താ..? എന്തുകൊണ്ട് പറയുന്നില്ല. സ്ത്രീയും പുരുഷനും ഒന്നാണ്, ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട്. ഇങ്ങനൊരു വിധിവന്നാൽ നാളെ മുസ്ലിം സ്ത്രീകൾ പള്ളിയിൽ കയറാൻ ഞങ്ങൾക്കും അനുവാദമുണ്ട്, അവകാശമുണ്ടെന്ന് പറഞ്ഞ് കേസിനുപോയാൽ ഈ ജഡ്ജിമാർ എന്തുചെയ്യും. ജഡ്ജിമാരാണോ തീരുമാനിക്കുന്നത്.
ഹൈന്ദവരുടെ ആചാരങ്ങളിൽ കടന്നുകയറുകയാ. രാമജന്മ ക്ഷേത്രം. അവിടെ പള്ളിയാണോ, ക്ഷേത്രമാണോ. സുപ്രീംകോടതിയുടെ വിധിയുണ്ട്. നിങ്ങൾ കണ്ടിട്ടില്ല. ഞാൻ അവിടെ പോയി കണ്ടിട്ടുണ്ട്. ഒരുപാട് ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയാ മുസ്ലിംകൾ. കാശി. എന്റെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു കാശിയിൽ ഇരിക്കണമെന്ന്. അവിടെ കൊണ്ടു ചെന്നപ്പോഴാണ് മനസ്സിലായത് അമ്മക്ക് അവിടെ ഇരിക്കാൻ പറ്റിയ ഇടമല്ലെന്ന്. അവിടെ എന്താണ് സ്ഥിതി. കാശിയിൽ എന്താണ് സ്ഥിതി. അമ്പലം കൈയേറി പള്ളി പണിതിരിക്കുന്നു. കാശി വിശ്വനാഥന്റെ നേർക്ക് പൂവെറിഞ്ഞാൽ പോയി വീഴുക പള്ളിയിലാണ്. അത് ഒഴിപ്പിക്കാൻ ആർക്കെങ്കിലും കഴിയുമോ. ബാബരിമസ്ജിദ്. അവിടെ അമ്പലം പണിഞ്ഞോ. 15 കൊല്ലം മുമ്പ് കുറെ പേർ ചുടുകല്ലുമായി പോയല്ലോ എന്നിട്ട് അമ്പലം പണിഞ്ഞോ. ഇപ്പോഴത്തെ പ്രധാനമന്ത്രി പറഞ്ഞു അവിടെ അമ്പലം പണിയുമെന്ന്. പറഞ്ഞിട്ട് വർഷം രണ്ടായി പണിഞ്ഞോ. നടക്കുകേല.

നമ്മുടെ പിള്ളേരെ പ്രത്യേകം ശ്രദ്ധിക്കണം. ഞാൻ പറഞ്ഞതിന്റെ അർഥം മനസ്സിലായല്ലോ. നമ്മുടെ മുറ്റത്തുകൂടെ സുന്നത്ത് കഴിഞ്ഞ് പയ്യൻ ഓടിനടക്കുന്നത് കാണാൻ നിങ്ങൾക്ക് ഇടയാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ന് കുരവയിടാൻ അറിയാവുന്ന എത്ര പെൺപിള്ളേരുണ്ട്. കുരവയിടാൻ ലോകത്ത് അവകാശമുള്ള ഒറ്റ സമുദായമേ ഉള്ളൂ. അത് നായരാണ്. തിരുവനന്തപുരത്തായാലും കുരവക്ക് പകരം കേൾക്കുന്നത് പട്ടിയുടെ കുരയാ. ഞാൻ തിരുവനന്തപുരത്ത് പോയാൽ താമസിക്കുന്നത് പാർട്ടി ഓഫിസിലാ. അവിടെ മുസ്ലിംകൾ ഇല്ല. ആ എരിയയിൽ നായന്മാര് മാത്രമാണ്. ഇപ്പോൾ കുറെ ആളുകൾ വന്നുകൂടിയിട്ടുണ്ട്. പട്ടികജാതിക്കാര് മാത്രമാ. പക്ഷേ ഇപ്പോൾ പട്ടിയുടെ കുരപോലെ തന്നെയാണ് അഞ്ച് നേരവും ഉറങ്ങണ്ടാ...അടുത്തൊരു പള്ളി കൊണ്ട് വച്ച് അങ്ങ് ബാങ്ക് വിളിയാ. ഈ ബാങ്ക് വിളിക്കുമ്പോൾ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മൈക്ക് അവര് നിർത്തിയും കൊടുക്കണം. എന്നാൽ, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മൈക്ക് പ്രവർത്തിക്കുമ്പോൾ ബാങ്ക് വിളിക്കുകയും ചെയ്യും. പത്ത് മുസ്ലിംകൾ ഒരിടത്ത് എത്തിയാൽ അവിടെ ഒരു തൈക്കാവ് പണിയും.

ആദ്യം വാങ്ങുന്നത് ഒരു മൈക്കാ. സന്ധ്യക്ക് മൂധേവിയും ലക്ഷ്മിയും വീട് സന്ദർശിക്കും. അതിനുവേണ്ടിയാണ് നെരിപ്പോട് പുകക്കുന്നത്. നായന്മാര് പിന്നെ സന്ദർശിക്കില്ല. അച്ഛന്മാര് വീട് സന്ദർശിക്കും, ക്രൈസ്തവരുടെ. മുസ്ലിംകളും കേറും. മുസ്ലിംകളും ക്രൈസ്തവരും വീടുകളിൽ കയറും. എന്നാൽ, ദീപാവലിക്ക് പടക്കം പൊട്ടിച്ചാൽ കേസാകും. വാളകത്ത് ഒരു പള്ളിയുണ്ടെങ്കിൽ തിരുവനന്തപുരത്ത് പള്ളിയെത്ര. വാളകത്ത് ഒരു ക്രൈസ്തവ ദേവാലയം ഉണ്ടായ സ്ഥലത്ത് ഇപ്പോൾ നൂറുകണക്കിന് പള്ളിയാ. ചെങ്ങന്നൂരും തിരുവല്ലയിൽനിന്നും കൊട്ടാരക്കരയിൽനിന്നും പത്തനാപുരത്തുനിന്നും ഒരാൾ ചെന്നാൽ ആദ്യം അവർ പള്ളിയുണ്ടാക്കും.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP