Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വർഷം ചെല്ലുന്തോറും വിദ്യാഭ്യാസ യോഗ്യത താഴേക്ക് പോകുന്ന നേതാക്കളുടെ എണ്ണം കൂടുന്നു; പികെ ജയലക്ഷ്മിക്ക് പുറമേ ഗണേശ് കുമാറിന്റെ ഡിഗ്രിയും ഈ വർഷം അപ്രത്യക്ഷമായി

കൊല്ലം: മന്ത്രി പികെ ജയലക്ഷ്മിക്ക് കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഡിഗ്രിയായിരുന്നു വിദ്യാഭ്യാസ യോഗ്യത. എന്നാൽ ഇത്തവണ അത് പ്രി ഡിഗ്രിയായി. ചോദിച്ചാൽ പ്രിഡിഗ്രി അത്ര മോശം ഡിഗ്രിയല്ലെന്ന് മന്ത്രി പികെ ജയലക്ഷ്മിയ്‌ക്കൊപ്പം ഉള്ളവർ പറയും. ഇതു തന്നെയാണ് മുന്മന്ത്രിയും മൂന്ന് തവണ എംഎൽഎയുമായിരുന്ന കെബി ഗണേശ് കുമാറിന്റേയും അവസ്ഥ. അഞ്ച് കൊല്ലം കൊണ്ട് ഗണേശ് കുമാർ വെറും പ്രിഡിഗ്രിക്കാരനായി.

നാലാം വട്ടം തെര!ഞ്ഞെടുപ്പിനെ നേരിടുമ്പോൾ പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.ബി.ഗണേശ്‌കുമാറിന്റെ വിദ്യാഭ്യാസയോഗ്യത താഴേക്ക്. 2001ൽ മൽസരിക്കുമ്പോൾ ബികോം എന്നാണു സത്യവാങ്മൂലം നൽകിയിരുന്നത്. 2006ൽ കേരള സർവകലാശാലയിൽ നിന്നു ബികോം എന്നാണ് രേഖപ്പെടുത്തിയത്. 2011ൽ ബികോം പഠനം പൂർത്തീകരിച്ചിട്ടുണ്ടെന്നായിരുന്നു സത്യവാങ്മൂലത്തിൽ. ഇത്തവണ പത്രിക നൽകിയപ്പോൾ ഇതെല്ലാം മാറി പ്രീഡിഗ്രി ആയി. തിരുവനന്തപുരം ഗവ.ആർട്‌സ് കോളജിൽ നിന്നു പ്രീഡിഗ്രി നേടിയെന്നാണ് ഇപ്പോൾ പത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഗണേശിന്റെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചു നേരത്തേ കോടതിയിൽ സ്വകാര്യ അന്യായം ഉണ്ടായിരുന്നു. അതു പിന്നീടു പിൻവലിച്ചു. വിവരാവകാശ നിയമപ്രകാരവും ചിലർ ഗണേശിന്റെ വിദ്യാഭ്യാസയോഗ്യതയുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ മാറ്റമെന്നാണ് സൂചന. ദേശീയ തലത്തിൽ തന്നെ നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത ദിനം പ്രതികുറയുകയാണ്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടേയും ഇപ്പോൾ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വിദ്യാഭ്യാസ യോഗ്യതകൾ പോലും വാർത്തകളിൽ നിറയുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഗണേശും വിദ്യാഭ്യാസ യോഗ്യത കുറയ്ക്കുന്നത്.

രാഷ്ട്രീയത്തിലെ മികവിന് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ല. ജനങ്ങളുമായുള്ള ഇടപെടലാണ് വലുത്. അതുമാത്രം നോക്കിയാൽ മതിയെന്നാണ് വിദ്യാഭ്യാസ യോഗ്യത കുറയുന്നവരുടെ വാദം.

മെയ്‌ ദിനം പ്രമാണിച്ച് നാളെ ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP