Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർകോഴയിൽ ഗൂഢാലോചനക്കാരെ തക്കസമയത്ത് കൈകാര്യം ചെയ്യും; കേരളാ കോൺഗ്രസിനെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് കെ എം മാണി

ബാർകോഴയിൽ ഗൂഢാലോചനക്കാരെ തക്കസമയത്ത് കൈകാര്യം ചെയ്യും; കേരളാ കോൺഗ്രസിനെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് കെ എം മാണി

തിരുവനന്തപുരം: ബാർകോഴ കേസിൽ ഗൂഢാലോചനക്കാരെ തക്കസമയത്ത് കൈകാര്യം ചെയ്യുമെന്ന് ധനമന്ത്രി കെ എം മാണി. കൈകാര്യം ചെയ്യേണ്ട വിധം ആരും പഠിപ്പിക്കേണ്ട, കേരളാ കോൺഗ്രസിനെ ഉമ്മാക്കികാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും മാണി പറഞ്ഞു. നേരത്തെ ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന് പറഞ്ഞത് തനിക്ക് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണെന്ന് ബിജു രമേശ് അഭിപ്രായപ്പെട്ടിരുന്നു. ബിജുവിനുള്ള മറുപടിയായാണ് കെ എം മാണി തക്കസമയത്ത് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത്.

ബാർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് സ്ഥാനമടക്കം നിരവധി സ്ഥാനങ്ങൾ വഹിക്കുന്ന തനിക്ക് സമൂഹത്തിനോട് ബാധ്യതയുള്ളതുകൊണ്ടാണ് ഇക്കാര്യം മാണി കോഴവാങ്ങിയ കാര്യം വെളിപ്പെടുത്തിയതെന്നുമായിരുന്നും ബിജു രമേശ് നേരത്തെ പറഞ്ഞത്. ആരോപണത്തേത്തുടർന്ന് പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എം മാണിയുടെ അഭിഭാഷകൻ മാർട്ടിന് ജോസ് മുഖേന അയച്ച വക്കീർനോട്ടീസിനുള്ള മറുപടിയിലാണ് ബിജു രമേശ് ഇങ്ങനെ വ്യക്തമാക്കിയത്.

താൻ പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. കെ.എം മാണിക്ക് മാനഹാനിയുണ്ടാക്കണമെന്ന് കരുതിയല്ല അങ്ങനെ പറഞ്ഞത്. പണം നൽകിയത് തനിക്ക് അറിവുള്ള കാര്യമാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുന്നതുകൊണ്ട് തെളിവുകൾ പുറത്തുവിടുന്നത് ശരിയല്ല അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP