Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്; ചെന്നിത്തലയെ യുഡിഎഫ് ചെയർമാനാക്കിയ തീരുമാനം ഏകപക്ഷീയം: ഭിന്നതയുണ്ടെന്നു വെളിപ്പെടുത്തി കേരള കോൺഗ്രസ് നേതാവ് കെ എം മാണി

കോൺഗ്രസുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്; ചെന്നിത്തലയെ യുഡിഎഫ് ചെയർമാനാക്കിയ തീരുമാനം ഏകപക്ഷീയം: ഭിന്നതയുണ്ടെന്നു വെളിപ്പെടുത്തി കേരള കോൺഗ്രസ് നേതാവ് കെ എം മാണി

പാലാ: കോൺഗ്രസുമായി വിവിധ വിഷയങ്ങളിൽ ഭിന്നതയുണ്ടെന്നു വ്യക്തമാക്കി കേരള കോൺഗ്രസ് നേതാവ് കെ എം മാണി. യുഡിഎഫിൽ കേരള കോൺഗ്രസ് ഉന്നയിച്ചത് ഗൗരവമുള്ള വിഷയങ്ങളെന്നും അദ്ദേഹം പറഞ്ഞു.

'കേരള കോൺഗ്രസിന് കോൺഗ്രസുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ഗൗരവമുള്ള ചില വിഷയങ്ങളാണ്. അത് ഞങ്ങൾ ചരൽകുന്നിൽ ചർച്ച ചെയ്യും'- മാണി വ്യക്തമാക്കി.

''രമേശ് ചെന്നിത്തലയെ യുഡിഎഫ് ചെയർമാനായി ഏകപക്ഷീയമായാണ് കോൺഗ്രസ് തീരുമാനിച്ചത്. തങ്ങളോട് അതൊന്ന് ആലോചിക്കേണ്ടതായിരുന്നു. എന്നാൽ ആലോചിച്ചില്ലെന്ന് അന്നേ ഞാൻ പറഞ്ഞതാണ്. പക്ഷെ അതിപ്പോൾ വലിയ വിഷയമായി കണേണ്ടെ കാര്യമില്ല'' മാണി മാദ്ധ്യമങ്ങളോടു പറഞ്ഞു.

കോൺഗ്രസുമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ ചരൽക്കുന്ന് ക്യാംപിൽ ചർച്ച ചെയ്യുമെന്നും മാണി പറഞ്ഞു. ഉമ്മൻ ചാണ്ടിയുമായുള്ള ചർച്ചയ്ക്കു ശേഷമായിരുന്നു മാണിയുടെ പ്രതികരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP