Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടയ പ്രശ്‌നത്തിൽ മുന്നണി വിടുന്നതിൽ കേരളാ കോൺഗ്രസ് എംഎൽഎമാർക്ക് എതിർപ്പ്; മുഖ്യമന്ത്രി സ്ഥാനത്തിൽ കോൺഗ്രസിനെ അസ്വസ്ഥമാക്കി ചർച്ച കൊഴുക്കുമ്പോഴും മൗനം വെടിയാതെ മാണി

പട്ടയ പ്രശ്‌നത്തിൽ മുന്നണി വിടുന്നതിൽ കേരളാ കോൺഗ്രസ് എംഎൽഎമാർക്ക് എതിർപ്പ്; മുഖ്യമന്ത്രി സ്ഥാനത്തിൽ കോൺഗ്രസിനെ അസ്വസ്ഥമാക്കി ചർച്ച കൊഴുക്കുമ്പോഴും മൗനം വെടിയാതെ മാണി

കോട്ടയം: കേരളാ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപനത്തിന് കാരണക്കാരനായ പി ടി ചാക്കോയുടെ 50-ാം ചരമവാർഷികത്തിന്റെ വേളയിൽ കെ എം മാണിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ചർച്ചകൾ വിവിധ കോണുകളിലും നടക്കുമ്പോഴും മൗനം വെടിയാതെ കള്ളച്ചിരിയോടെ നിൽക്കുകയാണ് ധനമന്ത്രി. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ചർച്ചകൾ കോൺഗ്രസിൽ ഊഴം കാക്കിരിക്കുന്ന നേതാക്കളെയാണ് അസ്വസ്ഥമാക്കുന്നത്. മാണി മൗനം വെടിയണമെന്ന ആവശ്യം ചില നേതാക്കൾ ഉന്നയിച്ചെങ്കിലും മാണി മൗനം തുടരുകയാണ്.

അതിനിടെ പട്ടയ പ്രശ്‌നത്തിന്റെ പേരിൽ യുഡിഎഫ് വിടണമെന്ന നിലപാടിനോട് കേരള കോൺഗ്രസ് മാണിഗ്രൂപ്പിലെ ഭൂരിപക്ഷം എം.എൽ.എമാർക്കും യോജിപ്പില്ലെന്നാണ് അറിയുന്നത്. പഴയ ജോസഫ് ഗ്രൂപ്പ് എം.എൽ.എമാർക്കു പുറമേ മാണിയോട് ഏറെ അടുപ്പം പുലർത്തുന്ന രണ്ട് എംഎൽഎമാരും മുന്നണി വിടണം എന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന ഉന്നത നേതാക്കളുടെ യോഗത്തിൽ കർഷക താത്പര്യം സംരക്ഷിക്കാൻ പട്ടയ പ്രശ്‌നം ഉയർത്തി സമരരംഗത്തു വന്നില്ലെങ്കിൽ പാർട്ടിയുടെ നിലനില്പു തന്നെ അപകടത്തിലാകുമെന്ന അഭിപ്രായം ഉയർന്നിരുന്നു. പട്ടയപ്രശ്‌നത്തിൽ ഏതറ്റം വരെയും പോകണമെന്നും മുന്നണി വിടേണ്ട സാഹചര്യം ഉണ്ടായാൽ മടിക്കരുതെന്നും അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ മുഴുവൻ എംഎൽഎമാരുമായി യുഡിഎഫ് വിട്ടു വന്നാൽ ആലോചിക്കാമെന്ന മറുപടിയാണ് ഇടതുമുന്നണി നേതാക്കൾ നൽകിയിട്ടുള്ളതെന്നും ഇപ്പോൾ ഇതുസംബന്ധിച്ച് ഒരു ചർച്ചയും നടക്കുന്നില്ലെന്നും മാണി ഗ്രൂപ്പിലെ ഒരു ഉന്നത നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറിയും എം.പിയുമായ ജോസ് കെ. മാണി പട്ടയ സമരത്തിന് മുന്നിൽ നില്ക്കുന്നുന്നത്.

അതേസമയം ഒന്നാമനെ പറ്റിയുള്ള ചർച്ചകൾ നിർത്തണമെന്ന ആവശ്യം മാണി നിരാകരിച്ചത് കോൺഗ്രസ് നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. കേരളാകോൺഗ്രസ് രൂപീകരണത്തിന്റെ അമ്പതാം പിറന്നാളാഘോഷിക്കുന്ന ഒക്‌ടോബറിന് മുമ്പായി മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമായി നിരാകരിക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും നിലപാട്.

സുധീരൻ പങ്കെടുത്ത യൂത്ത്‌കോൺഗ്രസ് സമ്മേളനം മാണിയെ പരിഹസിച്ച് പ്രമേയം അംഗീകരിച്ചതിൽ കേരളാകോൺഗ്രസ് എം നേതൃത്വത്തിന് അതൃപ്തിയുണ്ട്. മാണി മുഖ്യമന്ത്രിയാകുന്നതിനെപ്പറ്റി ആലോചിക്കണമെങ്കിൽ കോൺഗ്രസിൽ അംഗത്വമെടുക്കണമെന്നും അംഗത്വം നേടിയാലും മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്നുമാണ് യൂത്ത്‌കോൺഗ്രസ് പ്രമേയം. മന്ത്രിസഭാ അഴിച്ചുപണി ദൗത്യവുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇറങ്ങിയതിനു മധ്യേയാണ് പ്രതിച്ഛായ മെച്ചമാക്കാൻ മന്ത്രിമാരെ മാറ്റിയതുകൊണ്ടായില്ല, മാണിയെ മുഖ്യമന്ത്രിയാക്കുകയാണ് വേണ്ടതെന്ന അഭിപ്രായം കേരളകോൺഗ്രസ് എം മുന്നോട്ടുവച്ചത്. പാർട്ടി ജനറൽ സെക്രട്ടറി ആന്റണി രാജുവും വൈസ് ചെയർമാൻ പി സി ജോർജും ഇക്കാര്യം പരസ്യമായി പ്രകടിപ്പിച്ചതോടെ യുഡിഎഫിനുള്ളിൽ പ്രശ്‌നങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP