Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ എം മാണിയുമായി കോടിയേരി ബാലകൃഷ്ണൻ ടെലിഫോൺ ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ; മുന്നണി വിട്ടുവന്നാൽ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം; നിഷേധക്കുറിപ്പുമായി നേതാക്കൾ

കെ എം മാണിയുമായി കോടിയേരി ബാലകൃഷ്ണൻ ടെലിഫോൺ ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ; മുന്നണി വിട്ടുവന്നാൽ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം; നിഷേധക്കുറിപ്പുമായി നേതാക്കൾ

തിരുവനന്തപുരം: കെ എം മാണിയുടെ മുഖ്യമന്ത്രിപദം സംബന്ധിച്ച ചർച്ചകൾ പലകോണുകളിൽ ഉയരുന്നതിനിടെ സിപിഐ എം നേതൃത്വവുമായി അദ്ദേഹം ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായി മുന്നണിമാറ്റം സംബന്ധിച്ച് കെ എം മാണി ഫോണിൽ ചർച്ച നടത്തിയതായാണ് സൂചന. രണ്ടുതവണയാണ് ഇരുവരും ഫോണിൽ ചർച്ച നടത്തിയത്.


മുന്നണി മാറി എൽഡിഎഫിലെത്തിയാൽ മാണിയെ മുഖ്യമന്ത്രിയാക്കുന്നതിന് തടസമില്ലെന്ന് കോടിയേരി അറിയിച്ചതായാണ് സൂചന. എന്നാൽ രാഷ്ട്രീയ കാരണമില്ലാതെ എങ്ങനെ മുന്നണി മാറ്റം സാധ്യമാകുമെന്ന മറുപടിയാണ് മാണി നൽകിയത്. എന്തായാലും ഇതിനായി ഇടുക്കി പട്ടയപ്രശ്‌നം സജീവമാക്കാൻ കേരളാ കോൺഗ്രസ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം കെ എം മാണിയുമായി ചർച്ച നടത്തിയെന്ന രീതിയിലുള്ള വാർത്തകൾ കെട്ടിച്ചമച്ചതാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ കേരള കോൺഗ്രസ് എമ്മുമായുള്ള സഖ്യം തള്ളിക്കളയാൻ കോടിയേരി തയ്യാറായില്ല. വെറും സംസാരത്തിലൂടെ രാഷ്ട്രീയ വിഷയങ്ങൾ തീരുമാനിക്കാനാകില്ല.

യുഡിഎഫ് വിട്ടുവരികയാണെങ്കിൽ കേരള കോൺഗ്രസുമായി ചർച്ചചെയ്യാം. യുഡിഎഫിലെ അനൈക്യമാണ് ഇപ്പോഴുള്ള സംഭവങ്ങൾ തെളിയിക്കുന്നത്. നാളത്തെ കാര്യം പറയാനാകില്ലെന്നും കോടിയേരി പറഞ്ഞു. കോൺഗ്രസിന്റേതല്ലാത്ത മുഖ്യമന്ത്രിമാർ മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച് യുഡിഎഫ് ആണ് ചർച്ച ചെയ്യേണ്ടത്. അരനൂറ്റാണ്ടിലധികം രാഷ്ട്രീയ പരിചയമുള്ള മാണി മുഖ്യമന്ത്രിയാകാൻ അർഹനാണെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ച് താൻ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് കെ എം മാണി പറഞ്ഞു. രണ്ടാഴ്ച മുമ്പ് നിയമസഭയിൽ വച്ച് കോടിയേരിയെ കണ്ടിരുന്നു. അല്ലാതെ ഒരു ചർച്ചയും നടന്നിട്ടില്ല. താൻ മുഖ്യമന്ത്രി ആകണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ആഗ്രഹമാണ്. കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റം ഇപ്പോൾ പ്രസക്തമായ വിഷയമല്ലെന്നും മാണി പറഞ്ഞു. മുഖ്യമന്ത്രിയാവണമെന്ന ആവശ്യത്തെ കുറിച്ച് മൗനം വെടിയണമെന്ന പന്തളം സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയില്ല. എപ്പോൾ വാ തുറക്കണമെന്നും അടയ്ക്കണമെന്നും തനിക്കറിയാമെന്നും മാണി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP