Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സന്ന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറയാൻ സുധാകരൻ ആരാണ്? മതംമാറ്റമെന്നതു ദുരുപയോഗം ചെയ്തു ഹിന്ദു സ്ത്രീകളെ മുസ്ലിം പുരുഷന്മാർ ഇരകളാക്കുന്നു: വിവാദ പരാമർശങ്ങളുമായി കെ പി ശശികല

സന്ന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറയാൻ സുധാകരൻ ആരാണ്? മതംമാറ്റമെന്നതു ദുരുപയോഗം ചെയ്തു ഹിന്ദു സ്ത്രീകളെ മുസ്ലിം പുരുഷന്മാർ ഇരകളാക്കുന്നു: വിവാദ പരാമർശങ്ങളുമായി കെ പി ശശികല

തൃശൂർ: വിവാദ പരാമർശങ്ങളുമായി വീണ്ടും ഹിന്ദു ഐക്യവേദി നേതാവു കെ പി ശശികല രംഗത്ത്. മന്ത്രി ജി സുധാകരനെ അസഭ്യം പറഞ്ഞാണ് ഇക്കുറി ശശികല വിവാദത്തിൽപ്പെട്ടത്.

സന്ന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറയാൻ സുധാകരൻ ആരാണെന്നും അദേഹത്തിന്റെ അപ്പനപ്പൂപ്പന്മാർ കോണകമെടുത്ത് നടന്നതുകൊണ്ട് കേരളത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടായെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ലെന്നുമായിരുന്നു ശശികലയുടെ പരാമർശം. തൃശൂരിൽ നടന്ന ക്ഷേത്രരക്ഷാ സംഗമത്തിൽ സംസാരിക്കുമ്പോഴാണ് ശശികല വിവാദ പരാമർശം നടത്തിയത്.

മുത്തലാഖും ഏക സിവിൽ കോഡും ഹിന്ദുസമൂഹത്തെക്കൂടി ബാധിക്കുന്ന പ്രശ്നമാണ്. അതുകൊണ്ട് ഹിന്ദു സ്ത്രീകളുടെ അഭിപ്രായങ്ങളും ഇക്കാര്യത്തിൽ പരിഗണിക്കണം. മതംമാറ്റം നിയമം മൂലം നിരോധിക്കാത്ത സാഹചര്യത്തിൽ ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹിന്ദുസ്ത്രീകളെ മുസ്ലിം പുരുഷന്മാർ ഇരകളാക്കുന്നുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ വിവാദമുണ്ടാക്കുന്നവർ മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് മിണ്ടാത്തതെന്താണെന്നും ശശികല ചോദിച്ചു. സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് യുവതികൾ പോകേണ്ടെന്ന് പറയുന്നതെന്നും ശശികല പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP