Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യനയം തീരുമാനിക്കേണ്ടത് ചന്തയിലും ചർച്ചയിലുമല്ല; സമവായം ഉണ്ടാകാത്തതിന് കാരണം സുധീരൻ: രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്ത്

മദ്യനയം തീരുമാനിക്കേണ്ടത് ചന്തയിലും ചർച്ചയിലുമല്ല; സമവായം ഉണ്ടാകാത്തതിന് കാരണം സുധീരൻ: രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്ത്

കണ്ണൂർ: സർക്കാരിന്റെ പുതിയ മദ്യനയത്തെയും സുധീരനെയും വിമർശിച്ച് കെ.സുധാകരൻ രംഗത്ത്. മദ്യ നയത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ചന്തയിലും ചർച്ചയിലുമല്ലെന്നും പാർട്ടിയിലാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കെപിസിസി പ്രസിഡന്റാണ്. മദ്യനയം സമവായത്തിലൂടെ തീരുമാനിക്കാൻ കഴിയാത്തത് വീഴ്ചയാണ്. സമവായം ഉണ്ടാകാത്തതിന് ഉത്തരവാദി സുധീരനാണെന്നും സുധാകരൻ ആരോപിച്ചു. കേരളത്തിൽ മദ്യനയം പ്രായോഗികമല്ലെന്നും മദ്യനയത്തിന്റെ ഭാവി കാലം തെളിയിക്കുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.  

മദ്യനയവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ കോടതി നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ശരിയായില്ല. ഭരിക്കുന്നവർക്കെതിരെ പറയുക എന്നത് കോടതികൾ ഫാഷനാക്കി മാറ്റിയിരിക്കുകയാണ്. കേസ് പരിഗണിക്കുന്ന സമയത്ത് ജഡ്ജിമാർ നടത്തുന്ന കമന്റുകൾ ജുഡീഷ്യറിയുടെ അന്തസിന് നിരക്കാത്തതാണെന്നും സുധാകരൻ പറഞ്ഞു.  

 

അതേ സമയം പുതിയ മദ്യനയം നിലവിൽ വന്ന സാഹചര്യത്തിൽ ഇതിനെക്കുറിച്ച് അഭിപ്രായവുമായി പല നേതാക്കളും രംഗത്തെത്തി. മദ്യനിരോധനം പ്രായോഗികമല്ലെന്നും മദ്യവർജ്ജനമാണ് വേണ്ടതെന്ന നിലപാടുമായി ജി.സുകുമാരൻ നായർ രംഗത്ത് എത്തി. കേരളത്തിൽ സമ്പൂർണ മദ്യനിരോധം പ്രായോഗികമല്ല. മദ്യവർജനമാണ് ഉചിതമായ മാർഗം. കൂടുതൽ ബാറുകൾ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമാണ് ഉള്ളത്. ബാറുകൾ ഇല്ലാത്തത് കൊണ്ടാണ് മുസ് ലിം ലീഗ് മദ്യനിരോധം ആവശ്യപ്പെടുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. 

മദ്യനയത്തിൽ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ആശങ്കയുണ്ടെന്ന് മന്ത്രി എ.പി. അനിൽകുമാറും പറഞ്ഞു. വിദേശികൾക്ക് പ്രത്യേക ലൈസൻസ് നൽകാനാകുമോയെന്ന് ചർച്ച ചെയ്യും. ടൂറിസത്തിൽ ഗുജറാത്ത് മാതൃക പരിഗണിക്കണമെന്നും അനിൽ കുമാർ ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തിലും മദ്യനിരോധനം ടൂറിസം രംഗത്തെ ബാധിക്കുമെന്ന ആശങ്ക മന്ത്രി പങ്കുവച്ചിരുന്നു.

അതിനിടെ പുതിയ മദ്യനയം നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർത്ത് ചർച്ച ചെയ്യണമെന്ന് സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരൻ ആവശ്യപ്പെട്ടു. ഒട്ടും വ്യക്തതയില്ലാതെയാണ് സർക്കാർ മദ്യനയത്തെക്കുറിച്ച് സംസാരിക്കുന്നത്. ഓണക്കാലത്തും രൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ചും, +2 വിഷയത്തെ സംബന്ധിച്ചും പ്രത്യേക സമ്മേളനം വിളിച്ച് ചേർത്ത് ചർച്ച നടത്തണമെന്ന് ദിവാകരൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP