Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അന്ത്യകുദാശ അടുത്തവരുന്ന പാർട്ടികളുടെ വെൻിലേറ്ററായി പ്രവർത്തിക്കേണ്ട ആവശ്യം എൽഡിഎഫിനില്ല; പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള നിലപാടാണ് സിപിഐക്ക് ഇപ്പോഴുമുള്ളത്; ആർബിഐയുടെ ചെറിയ ബ്രാഞ്ചാണ് മാണി; റിസർവ് ബാങ്കിനുള്ളതു പോലെ വോട്ടെണ്ണൽ യന്ത്രം മാണിക്കുമുണ്ട്'; കെഎം മാണിക്കെതിരെ വിമർശനങ്ങളും പരിഹാസങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

'അന്ത്യകുദാശ അടുത്തവരുന്ന പാർട്ടികളുടെ വെൻിലേറ്ററായി പ്രവർത്തിക്കേണ്ട ആവശ്യം എൽഡിഎഫിനില്ല; പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള നിലപാടാണ് സിപിഐക്ക് ഇപ്പോഴുമുള്ളത്; ആർബിഐയുടെ ചെറിയ ബ്രാഞ്ചാണ് മാണി; റിസർവ് ബാങ്കിനുള്ളതു പോലെ വോട്ടെണ്ണൽ യന്ത്രം മാണിക്കുമുണ്ട്'; കെഎം മാണിക്കെതിരെ വിമർശനങ്ങളും പരിഹാസങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കവേ കെ.എം.മാണിക്കും പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനങ്ങളും പരിഹാസങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അന്ത്യകൂദാശ അടുത്ത് വരുന്ന പാർട്ടികൾക്ക് വെന്റിലേറ്റർ ആകേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലെന്നു പറഞ്ഞ കാനം പുതിയ പാർട്ടിയെ ക്ഷണിക്കേണ്ട അത്രയും ബലഹീനത എൽഡിഎഫിനില്ലെന്നും പറഞ്ഞു. ഇപ്പോൾ തന്നെ ഇടതുമുന്നണിക്ക് നല്ല ഭൂരിപക്ഷം ഉണ്ട്. മുന്നണി വിട്ടവർക്ക് തിരിച്ച് വരാം, പക്ഷെ അല്ലാത്തവരെ കുറിച്ച് നിലവിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി.

അന്ത്യകുദാശ അടുത്തവരുന്ന പാർട്ടികളുടെ വെൻിലേറ്ററായി പ്രവർത്തിക്കേണ്ട ആവശ്യം എൽഡിഎഫിനില്ല. പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള നിലപാടാണ് സിപിഐക്ക് ഇപ്പോഴുമുള്ളത്. ഉത്തരകൊറിയേയും ചൈനയേയും പിന്തുണക്കേണ്ട ആവശ്യം ഇപ്പോൾ നമുക്കില്ലെന്നും കാനം വ്യക്തമാക്കി.

മാണിക്കെതിരായ ബാർകോഴ കേസിൽ വിജിലൻസും പൊലീസും നൽകുന്ന റിപ്പോർട്ടുകൾ കാര്യമാക്കേണ്ടതില്ല കോടതിയിൽ ഇവർക്കെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെടും. മുന്നണി വിട്ടവർക്ക് തിരിച്ചുവരാം. പക്ഷേ അല്ലാത്തവരെക്കുറിച്ച് ചർച്ചയില്ല. പുതിയ പാർട്ടിയെ ക്ഷണിക്കേണ്ട ബലഹീനത മുന്നണിക്കില്ല. ഇപ്പോൾ തന്നെ മുന്നണിക്ക് നല്ല ഭൂരിപക്ഷമുണ്ട്.

ആർബിഐയുടെ ചെറിയ ബ്രാഞ്ചാണ് മാണി. റിസർവ് ബാങ്കിനുള്ളതു പോലെ വോട്ടെണ്ണൽ യന്ത്രം മാണിക്കുമുണ്ട്. ആർബിഐക്ക് 66 നോട്ടെണ്ണൽ യന്ത്രമാണുള്ളത്. മാണിയുടെ വീട്ടിൽ ഒരെണ്ണവുമുണ്ടെന്നും കാനം പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP