Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരം; സെക്രട്ടറിയേറ്റിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ പിണറായി വിജയന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കാനം രാജേന്ദ്രൻ; സർക്കാർ വിമർശനങ്ങൾക്കു മുന്നിൽ ചൂളുന്നതെന്തിനാണെന്ന് പന്ന്യൻ രവീന്ദ്രനും; സിപിഐ നേതാക്കളുടെ വിമർശനത്തിന് പിന്നാലെ മാധ്യമ വിലക്കില്ലെന്ന് വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരം; സെക്രട്ടറിയേറ്റിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ പിണറായി വിജയന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കാനം രാജേന്ദ്രൻ; സർക്കാർ വിമർശനങ്ങൾക്കു മുന്നിൽ ചൂളുന്നതെന്തിനാണെന്ന് പന്ന്യൻ രവീന്ദ്രനും; സിപിഐ നേതാക്കളുടെ വിമർശനത്തിന് പിന്നാലെ മാധ്യമ വിലക്കില്ലെന്ന് വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം/കൊച്ചി: സെക്രട്ടറിയേറ്റിൽ മാധ്യമങ്ങളെ വിലക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയിൽ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരമെന്നായിരുന്നു കാനം ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചത്.

സർക്കാർ വിമർശനങ്ങൾക്കു മുന്നിൽ ചൂളുന്നതെന്തിനാണെന്ന് പന്ന്യൻ രവീന്ദ്രനും ചോദിച്ചു. മുന്മന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണി വിവാദം അന്വേഷിച്ച ആന്റണി കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കാനെത്തുന്നതിനു മുൻപാണ് മാധ്യമങ്ങളെ തടഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസിനു താഴെ നിൽക്കാൻ മാധ്യമപ്രവർത്തകരെ സാധാരണ അനുവദിക്കാറുണ്ട്. എന്നാൽ ബുധനാഴ്ച രാവിലെ എത്തിയപ്പോൾ മാധ്യമങ്ങളെ സുരക്ഷാ ജീവനക്കാർ തടയുകയായിരുന്നു.

സംഭവത്തിൽ സിപിഐ വിമർശനം ഉയർത്തി രംഗത്തെത്തിയതോടെ മാധ്യമ വിലക്കില്ലെന്ന് വിശദീകരിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസും രംഗത്തുവന്നു. സുരക്ഷാ കാരങ്ങളാനാണ് ഇന്ന് ഒബി വാനുകളെ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. സി.പി.എം-സിപിഐ തർക്കം മുന്നണിയിൽ രൂക്ഷമാകുന്ന വേളയിലാണ് സെക്രട്ടറിയേറ്റിലെ വിലക്കിനെതിരെയും സിപിഐ പ്രതികരിച്ചത്.

അതിനിടെ സിപിഐയെ ആരു വിമർശിച്ചാലും അതുപോലെ മറുപടി നൽകുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. മന്ത്രി എം.എം.മണി കേരളത്തിന്റെ ചരിത്രം പഠിക്കണം. മുന്നണി മര്യാദ എന്താണെന്നു സി.പി.എം പറയട്ടെയെന്നും കാനം പറഞ്ഞു. സിപിഐ എന്ന വിഴുപ്പു ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് മന്ത്രി മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തോമസ് ചാണ്ടി പ്രശ്‌നത്തിൽ മുന്നണി മര്യാദയില്ലാതെയാണു സിപിഐ പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു മറുപടി നൽകുകയായിരുന്നു കാനം.

സിപിഐക്കെതിരെ ആഞ്ഞടിച്ച മുൻ എംപി കെ.ഇ.ഇസ്മയിലിന്റെ പ്രതികരണം ബുധനാഴ്ച സിപിഐ എക്‌സിക്യൂട്ടീവ് ചർച്ച ചെയ്യും. സിപിഐയുടെ മന്ത്രിസഭാ ബഹിഷ്‌കരണത്തെ കുറിച്ചായിരുന്നു പ്രതികരണം. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും ഇസ്മയിൽ നിലപാടെടുത്തിരുന്നു. ഇസ്മയിലിനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP