Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് വിളിച്ചിട്ടും വഴങ്ങാതെ പി കെ രാഗേഷ്; കോൺഗ്രസ് വിമതന്റെ വോട്ടിൽ കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫ് ഭരണം; സിപിഎമ്മിലെ ഇ പി ലത മേയറായി; നറുക്കെടുപ്പിൽ ഡെപ്യൂട്ടി മേയർ സ്ഥാനം മുസ്ലിംലീഗിന്; ആറ് കോർപ്പറേഷനുകളിൽ യുഡിഎഫ് ഭരണം കൊച്ചിയിൽ മാത്രം

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് വിളിച്ചിട്ടും വഴങ്ങാതെ പി കെ രാഗേഷ്; കോൺഗ്രസ് വിമതന്റെ വോട്ടിൽ കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫ് ഭരണം; സിപിഎമ്മിലെ ഇ പി ലത മേയറായി; നറുക്കെടുപ്പിൽ ഡെപ്യൂട്ടി മേയർ സ്ഥാനം മുസ്ലിംലീഗിന്; ആറ് കോർപ്പറേഷനുകളിൽ യുഡിഎഫ് ഭരണം കൊച്ചിയിൽ മാത്രം

 കണ്ണൂർ/തിരുവനന്തപുരം: നിരവധി രാഷ്ട്രീയ അന്തർനാടകങ്ങൾക്കൊടുവിൽ കണ്ണൂരിലെ കോർപ്പറേഷൻ ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ് വിമതൻ പി കെ രാഗേഷിന്റെ വോട്ടാണ് എൽഡിഎഫിന് ഭരണം നേടാൻ സഹായകമായത്. സിപിഎമ്മിൽ ഇ പി ലത പുതുതായി രൂപീകരിച്ച കോർപ്പറേഷന്റെ ആദ്യ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി മേയറായി മുസ്ലിംലീഗിലെ സാഹിർ തിരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ നിന്നും രാഗേഷ് വിട്ടു നിന്നതോടെ നറുക്കെടുപ്പിലാണ് ഡെപ്യൂട്ടി മേയറെ നിശ്ചയിച്ചത്. നേരത്തെ മേയറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ കോൺഗ്രസ് വിമതൻ പി കെ രാഗേഷിന്റെ വോട്ട് ലഭിച്ചതോടെയാണ് കണ്ണൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫ് പിടിച്ചെടുത്തത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ഫോണിൽ വിളിച്ച് രാഗേഷിനോട് പിന്തുണ അഭ്യർത്ഥിച്ചെങ്കിലും വഴങ്ങാൻ കൂട്ടാക്കാതിരുന്നതോടെയാണ് ഭരണം ഇടതുമുന്നണിക്ക് ലഭിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും എൽഡിഎഫ് ഭരണമാണുള്ളത്. കൊച്ചി കോർപ്പറേഷൻ മാത്രമാണ യുഡിഎറഫിന്റെ പക്ഷത്തുള്‌ലത്.

കണ്ണൂരിൽ എൽഡിഎഫിന് നിരുപാധിക പിന്തുണ നൽകുമെന്ന് കോൺഗ്രസ് വിമതൻ പി കെ രാഗേഷ് ഇന്ന് രാവിലെ പ്രഖ്യാപിക്കുകയായിരുന്നു. രാഗേഷ് മുന്നോട്ടുവച്ച നിബന്ധനകളും കോൺഗ്രസ് നേതൃത്വം തള്ളിയതോടെയാണ് എൽഡിഎഫിന് അപ്രതീക്ഷിത നേട്ടം ഉണ്ടായത്. മേയർ സ്ഥാനാർത്ഥിയായി സുമ ബാലകൃഷ്ണനെ മാറ്റണമെന്നാണ് രാഗേഷിന്റെ ഒരാവശ്യം കൂടാതെ തനിക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ ഡിസിസി നേതൃത്വത്തെ മാറ്റണമെന്നത് അടക്കമുള്ള ആവശ്യവും പി കെ രാഗേഷ് ഉന്നയിച്ചു. ഇതോടെയാണ് ചർച്ചകൾ പൊളിഞ്ഞത്.

ഇതോടെ ഇടതുമുന്നണിയെ പുറത്ത് നിന്ന് പിന്തുണയ്ക്കാൻ കോൺഗ്രസ് വിമതൻ തയ്യാറാകുകയായിരുന്നു. അതേസമയം, സ്ഥാനമാനങ്ങൾ ഒന്നും തന്നെ ഇപ്പോൾ സ്വീകരിക്കില്ല. എന്നാൽ, ഇക്കാര്യം രാഗേഷ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ, രാഗേഷിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോൺഗ്രസ് തുടരുകയാണ്. മന്ത്രി കെ.സി.ജോസഫ് ഇന്നു രാവിലെ രാഗേഷിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിളിച്ചു. എന്നിട്ടും വഴങ്ങാത്ത സാഹചര്യത്തിലാണ് രാഗേഷ് എൽഡിഎഫിന് വോട്ടു ചെയ്തത്.

കോർപ്പറേഷനിലെ 55 സീറ്റിൽ 27 സീറ്റുകൾ വീതം യു.ഡി.എഫും എൽ.ഡി.എഫും നേടിയിരുന്നു. സുമ ബാലകൃഷ്ണനെ മേയർ സ്ഥാനാർത്ഥിയായി തീരുമാനിച്ചതോടെയാണ് രാഗേഷ് ഇടഞ്ഞത്. ഇന്നലെ കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. അതിനിടെ കെ.സുധാകരനെതിരെ എ ഗ്രൂപ്പ് കെപിസിസിക്ക് പരാതി നൽകി. സുധാകരന്റെ കടുംപിടുത്തമാണ് കണ്ണൂരിലെ പ്രതിസന്ധിക്ക് കാരണമെന്ന് എ ഗ്രൂപ്പ് പറയുന്നു. സുധാകരന്റെ തന്നിഷ്ടമാണ് കാര്യങ്ങൾ വഷളാക്കിയതെന്നും നേതാക്കൾ ആരോപിച്ചു.

ആർക്കും ഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിലും പ്രതീക്ഷിച്ചപോലെ എൽഡിഎഫ് നോമിനികൾ തന്നെ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടുകയായിരുന്നു. ഇതോടെയാണ് കൊച്ചിയിൽ മാത്രമായി യുഡിഎഫ് ഭരണം ചുരുങ്ങിയത്. കാൺഗ്രസിലെ സൗമിനി ജയിനാണ് കൊച്ചി മേയർ. ആർക്കും ഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിലും പ്രതീക്ഷിച്ചപോലെ എൽഡിഎഫ് നോമിനികൾ തന്നെ മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് സിപിഎമ്മിലെ വി.കെ പ്രശാന്ത് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 42 വോട്ട് നേടിയാണ് 100 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷനിൽ പ്രശാന്ത് മേയറായത്. 43 അംഗങ്ങൾ എൽ.ഡി.എഫിനുണ്ടായിരുന്നെങ്കിലും ഇതിൽ ഒരാളുടെ വോട്ട് അസാധുവായി.

കൊല്ലത്ത് വി.രാജേന്ദ്രബാബുവാണ് മേയർ. 55 അംഗ കോർപറേഷനിൽ 36 പേരുടെ പിന്തുണയോടെയാണ് രാജേന്ദ്രബാബു മേയറായത്.
തൃശൂരിൽ സിപിഎമ്മിലെ അജിത ജയരാജൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കൊക്കാല വാർഡിൽ നിന്നാണ് അജിത ജയരാജൻ വിജയിച്ചത്. 55 അംഗ കോർപറേഷനിൽ എൽ.ഡി.എഫിന് 25 ഉം യു.ഡി.എഫിന് 21 ഉം അംഗങ്ങളാണുള്ളത്. തൃശൂരിലും തിരുവനന്തപുരത്തും യു.ഡി.എഫും ബിജെപിയും മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികളെ നിർത്തിയതോടെയാണ് ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന ഈ രണ്ട് കോർപറേഷൻ ഭരണവും എൽ.ഡി.എഫിന് നേടാനായത്.

സിപിഎമ്മിലെ വി.കെ.സി മമ്മദ് കോയയാണ് കോഴിക്കോട് മേയർ. കോൺഗ്രസ് വിമതൻ പി.കെ രാഗേഷ് എൽ.ഡി.എഫിന് വോട്ട് ചെയ്തതോടെ സിപിഎമ്മിലെ ഇ.പി ലത കണ്ണൂർ കോർപറേഷന്റെ ആദ്യ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 55 അംഗ കോർപറേഷനിൽ 27 അംഗങ്ങൾ വീതം എൽ.ഡി.എഫിനും യു.ഡി.എഫിനും ആയതോടെ വിമതനായി ജയിച്ച പി.കെ രാഗേഷ് ആര് കോർപറേഷൻ ഭരിക്കുമെന്ന സസ്‌പെൻസിന് ഉത്തരമായപ്പോൾ ഭരണം ഇടതുപക്ഷത്തിന് ലഭിച്ചു. രാഗേഷിനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി വരെ ഇടപെട്ടെങ്കിലും തന്റെ ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ പിന്തുണക്കൂ എന്ന നിലപാട് രാഗേഷ് സ്വീകരിച്ചു. രാഗേഷിന്റെ ഉപാധികൾ അംഗീകരിക്കാതെ വന്നതോടെ അദ്ദേഹം എൽ.ഡി.എഫിന് വോട്ട് ചെയ്യുകയും അവർക്ക് ഭരണം ലഭിക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP