Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇണക്കമില്ലാത്തവർ കൂട്ടുകൂടിയപ്പോൾ കപ്പൽ മുക്കാൻ പോന്ന കാറ്റും കോളും എന്നും; ഹിമാലയൻ ബ്ലണ്ടറെന്ന് എതിരാളികൾ കളിയാക്കിയത് സത്യമായി; അഫ്‌സ്പ മുതൽ ചരക്കുസേവന നികുതി വരെ തർക്കം മുറുക്കിയ വിഷയങ്ങൾ ഏറെ; കത്വസംഭവത്തെ ചൊല്ലി ബിജെപി മന്ത്രിമാർ പുറത്തുപോയതോടെ അകൽച്ച കൂടി; റംസാൻ കാലത്തെ വെടിനിർത്തൽ കൂടിയായതോടെ ബിജപി-പിഡിപി നേതാക്കൾ കണ്ടാൽ മിണ്ടാതെയുമായി; കശ്മീരിലെ സംഭവവികാസങ്ങൾ ഇങ്ങനെ

ഇണക്കമില്ലാത്തവർ കൂട്ടുകൂടിയപ്പോൾ കപ്പൽ മുക്കാൻ പോന്ന കാറ്റും കോളും എന്നും; ഹിമാലയൻ ബ്ലണ്ടറെന്ന് എതിരാളികൾ കളിയാക്കിയത് സത്യമായി; അഫ്‌സ്പ മുതൽ ചരക്കുസേവന നികുതി വരെ തർക്കം മുറുക്കിയ വിഷയങ്ങൾ ഏറെ; കത്വസംഭവത്തെ ചൊല്ലി ബിജെപി മന്ത്രിമാർ പുറത്തുപോയതോടെ അകൽച്ച കൂടി; റംസാൻ കാലത്തെ വെടിനിർത്തൽ കൂടിയായതോടെ ബിജപി-പിഡിപി നേതാക്കൾ കണ്ടാൽ മിണ്ടാതെയുമായി; കശ്മീരിലെ സംഭവവികാസങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു-കശ്മീരിൽ തുടക്കം മുതലേ ഇണക്കമില്ലാത്ത പങ്കാളികളായിരുന്നു ബിജെപിയും പിഡിപിയും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇരുകക്ഷികളും തമ്മിലുള്ള ബന്ധം കാറും കോളും നിറഞ്ഞതായിരുന്നു.രാഷ്ട്രീയമായോ-പ്രത്യയശാസ്ത്രപരമായോ തമ്മിൽ ചേരാത്ത കക്ഷികൾ എങ്ങനെ ഒത്തുപോകുമെന്ന് മുന്നണിയുടെ രൂപീകരണസമയത്ത തന്നെ രാഷ്ട്രീയ നിരീക്ഷകർ സംശയം പ്രകടിപ്പിച്ചിരുന്നു. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് റംസാൻ കാലത്ത് പ്രഖ്യാപിച്ച വെടിനിർത്തൽ പിൻവലിച്ചതോടെ തന്നെ കാര്യങ്ങൾക്ക് ഏകദേശ തീരുമാനമായിരുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരു മാസത്തിനിടെ കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ കശ്മീരിൽ വർദ്ധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.താഴ് വരയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വെടിനിർത്തൽ തുടരാൻ കഴിയുമെന്ന പിഡിപിയുടെ പ്രതീക്ഷകൾ തകർത്തുകൊണ്ടാണ് റൈസിങ് കശ്മീർ എഡിറ്ററും മിതവാദിയുമായ ഷുജാത് ബുക്കാരിയുടെയും സൈനികനായ ഔറംഗസീബിന്റെ കൊലപാതകവും നടന്നത്. പിഡിപി നേതാവും മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ ആശയമായിരുന്നു റംസാൻ കാലത്തെ വെടിനിർത്തൽ. സംസ്ഥാന ബിജപി ഈ ആശയത്തെ ശക്തമായി എതിർക്കുകയും ചെയ്തു.റംസാനെ തുടർന്ന് കശ്മീരിൽ സൈനിക നടപടികൾ നിർത്തിവച്ച ഒരു മാസത്തിനുള്ളിലുണ്ടായ സംഘർഷത്തിൽ 41 പേർ മരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. സൈനിക നടപടികൾ നിർത്തി വെച്ച മെയ്17 മുതൽ ജൂൺ 17 വരെയുള്ള കാലയളവിലാണ് 41 ജീവനുകൾ പൊലിഞ്ഞത്.

20ഓളം ഗ്രനേഡ് ആക്രമണങ്ങളും 50ഓളം അക്രമാസക്തമായ സമരങ്ങളും നടന്നതായും സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതോടെ റംസാന് ശേഷം വെടിനിർത്തൽ തുടരേണ്ടതില്ലെന്നും ഭീകരവാദികൾക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ ഉത്തരവിട്ടു.

നേരത്തെയും പിഡിപിയും ബിജെപിയും പലവിഷയങ്ങളിലും രണ്ടുധ്രുവങ്ങളിലായിരുന്നു.വിഘടനവാദികളുമായി ചർച്ച നടത്താമെന്ന പിഡിപിയുടെ നിർദ്ദേശത്തെ ചൊല്ലി ഇരുപാർ്ട്ടികളും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു.സൈന്യത്തിന് കൂടുതൽ അധികാരം നൽകുന്ന അഫ്‌സ്പ പിൻവലിക്കാനുള്ള നിർദ്ദേശവും സംസ്ഥാനത്ത് ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനെ ചൊല്ലിയുള്ള തർക്കവും കൂനിമേൽ കുരുവായി. സഖ്യക്ഷികളുമായുള്ള ചർച്ചകൾക്ക് മുൻകൈയെടുത്തിരുന്ന ഹസീബ് ഡ്രബുവിനെ ഈയിടെ പിഡിപി പുറത്താക്കിയതും കാര്യങ്ങൾ വഷളാക്കി.


കത്വയിൽ എട്ടു വയസുകാരി പീഡനത്തിരയായി മരിച്ചപ്പോൾ തന്നെ ബിജെപിയും പി.ഡി.പിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സംഭവത്തിലെ പ്രതികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു എകതാ മഞ്ച് എന്ന സംഘടന നടത്തിയ പ്രകടനത്തിൽ പങ്കെടുത്തത് വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു രണ്ട് ബിജെപി മന്ത്രിമാർക്ക് രാജിവയ്ക്കേണ്ടി വന്നത്. ഇതോടെയാണ് ബിജെപിയും പിഡിപിയും തമ്മിലുള്ള അകൽച്ച കൂടിയത്. അക്രമങ്ങൾക്കെതിരെ ജമ്മു സർക്കാർ നടപടി എടുക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ ബിജെപി നേതൃത്വം ഉന്നയിച്ചിരുന്നതാണ്.2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സംസ്ഥാനത്ത് ബിജെപി-പിഡിപി സഖ്യം രൂപീകരിക്കപ്പെട്ടത്. ആരു പ്രതീക്ഷിക്കാത്ത സഖ്യം എങ്ങനെ രൂപീകരിക്കപ്പെട്ടുവെന്നാണ് അന്ന് എല്ലാവരും അത്ഭുതം കൂറിയത്.


ഇരുപാർട്ടികൾക്കുംമുന്നോട്ട് പോകാനാവാത്ത വിധം സഖ്യം തകർന്നുവെന്നാണ് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് വിശദീകരിച്ചത്.പിഡിപി-ബിജെപി സഖ്യം ഹിമാലയൻ ബ്ലണ്ടറായിരുന്നുവെന്നാണ് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചത്.ഇക്കാര്യം താൻ പാർലമെന്റിൽ പ്രധാനമന്ത്രിയുടെ മുന്നിൽ വച്ച് തന്നെ പ്രവചിച്ചിരുന്നതാണെന്നും അത് ശരിയായെന്നും ഗുലാം നബി പറഞ്ഞു.

ബിജെപി തീരുമാനം ഞെട്ടിക്കുന്നതാങ്കിലും അത്ഭുതകരമല്ലെന്നും പ്രതീക്ഷിച്ചിരുന്നതാണെന്നുമാണ് പിഡിപി വക്താവ് റാഫി അഹമ്മദ് മിർ പറഞ്ഞത്. ഇരുപാർ്ട്ടികളും തമ്മിൽ തർക്ക വിഷയങ്ങൾ ഏറെയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP