Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറെക്കാലമായി കൊതിക്കുന്ന മന്ത്രിസ്ഥാനത്തിനായി എൻസിപിയിൽ ചേരാനൊരുങ്ങി ഗണേശ്‌കുമാർ; സമാന നീക്കങ്ങളുമായി മറ്റ് രണ്ട് എംഎൽഎമാരും രംഗത്ത്; പ്രാരംഭ ചർച്ചകൾ കഴിഞ്ഞതോടെ ശരത് പവാറിനെ കാണാൻ ബാലകൃഷ്ണപിള്ള ഡൽഹിക്ക്; എന്നാൽ മകന്റെ മന്ത്രിസ്ഥാനത്തിൽ മനസ്സുതുറക്കാതെ ചർച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മാത്രമെന്ന് വ്യക്തമാക്കി പിള്ളയും

ഏറെക്കാലമായി കൊതിക്കുന്ന മന്ത്രിസ്ഥാനത്തിനായി എൻസിപിയിൽ ചേരാനൊരുങ്ങി ഗണേശ്‌കുമാർ; സമാന നീക്കങ്ങളുമായി മറ്റ് രണ്ട് എംഎൽഎമാരും രംഗത്ത്; പ്രാരംഭ ചർച്ചകൾ കഴിഞ്ഞതോടെ ശരത് പവാറിനെ കാണാൻ ബാലകൃഷ്ണപിള്ള ഡൽഹിക്ക്; എന്നാൽ മകന്റെ മന്ത്രിസ്ഥാനത്തിൽ മനസ്സുതുറക്കാതെ ചർച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മാത്രമെന്ന് വ്യക്തമാക്കി പിള്ളയും

തിരുവനന്തപുരം: ഏറെക്കാലമായി നടക്കുന്ന നീക്കങ്ങൾ ഒടുക്കം ഫലപ്രാപ്തിയിലെത്തിച്ച് മന്ത്രിയാവാൻ ഒരുങ്ങി കെ ബി ഗണേശ്‌കുമാർ. എൻസിപിയുടെ മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് മൂന്ന് എംഎൽഎമാർ നീക്കം നടത്തുന്നതിനിടെ എൻസിപി നേതാവ് ശരത് പവാറിനെ സമീപിച്ചിരിക്കുകയാണ് ഗണേശ്‌കുമാർ എന്ന വിവരമാണ് പുറത്തുവരുന്നത്.

കുറ്റവിമുക്തരായി ശശീന്ദ്രനോ തോമസ് ചാണ്ടിയോ തിരിച്ചെത്തുന്നത് മുമ്പ് എൻസിപിയും കേരളകോൺഗ്രസ് ബിയും ലയിക്കാനാണ് നീക്കം. അങ്ങനെയായാൽ ഗണേശിനെ മന്ത്രിയാക്കാമെന്ന ധാരണയുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഇതേത്തുടർന്നാണ് പവാറിനെ ഗണേഖ് കുമാർ സമീപിക്കുന്നത്. മന്ത്രിസ്ഥാനം നൽകിയാൽ ലയിക്കുമെന്ന് ഗണേശ് വ്യക്തമാക്കിക്കഴിഞ്ഞു.

ഏതായാലും ആർ.ബാലകൃഷ്ണപിള്ള ചെയർമാനായ കേരള കോൺഗ്രസ്-ബി എൻസിപിയിൽ ലയിക്കാനുള്ള ചർച്ചകൾ അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാനഘടകത്തിൽ നടന്ന ചർച്ചകളിൽ സമവായമായതോടെ ദേശീയ തലത്തിൽ അന്തിമ ചർച്ചയ്ക്ക് ഇരു പാർട്ടികളും തയ്യാറെടുത്തു കഴിഞ്ഞു. ജനുവരി ആറിന് അന്തിമ ചർച്ചകൾക്കായി ബാലകൃഷ്ണപിള്ള മുംബൈയ്ക്ക് പോകും. എൻസിപി അധ്യക്ഷൻ ശരത് പവാർ, പ്രഫുൽ പട്ടേൽ എന്നിവരുമായി ബാലകൃഷ്ണപിള്ള ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.

അതേസമയം, കോവൂർ കുഞ്ഞുമോൻ, എൻ. വിജയൻപിള്ള എന്നിവരും മന്ത്രിസ്ഥാനത്തിനായി നീക്കം നടത്തുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നു. ഏതായാലും മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് എൻസിപിയിൽ ലയിക്കാൻ എത്തിയവർക്ക് കൃത്യമായ മറുപടി എൻസിപി ഇതുവരെ നൽകിയിട്ടില്ലെന്നാണ് സൂചന. എന്നാൽ ഗണേശിനെ മന്ത്രിയാക്കുന്ന കാര്യമല്ല എൻസിപിയുമായുള്ള ചർച്ചയെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ചർച്ചയെന്നും പറഞ്ഞുകൊണ്ടാണ് ബാലകൃഷ്ണപിള്ള പ്രതികരിച്ചിട്ടുള്ളത്.

ലയനം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ചർച്ചകൾ ഏത് തലം വരെയെത്തി എന്നതിന് ഇരു പാർട്ടികളും വിശദീകരണം നൽകിയിട്ടില്ല. എൻസിപി സംസ്ഥാന ഘടകത്തിലെ തോമസ് ചാണ്ടി വിഭാഗമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ.

കേരള കോൺഗ്രസ്-ബി എൻസിപിയിൽ ലയിച്ചു കഴിഞ്ഞാൽ പാർട്ടിക്ക് ഒരു എംഎൽഎ സ്ഥാനം കൂടി ലഭിക്കും. ഇതു വഴി ഒഴിഞ്ഞു കിടക്കുന്ന എൻസിപിയുടെ മന്ത്രിപദവിയിലേക്ക് കെ.ബി.ഗണേശ്‌കുമാറിനെ അവരോധിക്കാനാണ് തോമസ് ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത്. എ.കെ.ശശീന്ദ്രൻ അനുകൂലികൾ ഇക്കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല.

ഹണിട്രാപ്പിൽ കുടുങ്ങി ശശീന്ദ്രനും കായൽ കൈയേറ്റത്തിന്റെ പേരിൽ തോമസ് ചാണ്ടിയും രാജിവച്ചതോടെ എൻസിപിക്ക് നിലവിൽ മന്ത്രിമാരില്ല. ഇരുവരുടെയും കേസുകൾ തീരാതെ മന്ത്രിപദത്തിൽ എത്താൻ കഴിയില്ലെന്ന സ്ഥിതിവന്നതോടെയാണ് തോമസ് ചാണ്ടിയും കൂട്ടരും പുതിയ നീക്കം നടത്തുന്നത്. ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം തടയുക എന്ന ലക്ഷ്യവും തോമസ് ചാണ്ടി വിഭാഗത്തിനുണ്ടെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP