1 usd = 68.76 inr 1 gbp = 90.30 inr 1 eur = 80.64 inr 1 aed = 18.72 inr 1 sar = 18.34 inr 1 kwd = 227.38 inr

Jul / 2018
21
Saturday

അവസാനം എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് കെഇഎന്നും രംഗത്ത്; പോപ്പുലർ ഫ്രണ്ടിന്റെ സ്വയം പരസ്യപ്പെടുത്തുന്ന ഫാസിസ്റ്റ് വിരുദ്ധത പ്രക്ഷോഭങ്ങളെ വഴിതിരിച്ചു വിടാനുള്ള വെറും വൈകാരിക പ്രതിരോധം മാത്രം; അവർ ചെയ്യുന്നത് മതനിരപേക്ഷ മൂല്യങ്ങൾക്ക് എതിരായ കടന്നാക്രമണങ്ങൾ; ആർഎസ്എസിന്റെ സൈനികവൽക്കരണത്തെ അന്ധമായി പിന്തുടർന്നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നതെന്നും ഇടതുബുദ്ധിജീവി

July 09, 2018 | 10:36 AM IST | Permalinkഅവസാനം എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് കെഇഎന്നും രംഗത്ത്; പോപ്പുലർ ഫ്രണ്ടിന്റെ സ്വയം പരസ്യപ്പെടുത്തുന്ന ഫാസിസ്റ്റ് വിരുദ്ധത പ്രക്ഷോഭങ്ങളെ വഴിതിരിച്ചു വിടാനുള്ള വെറും വൈകാരിക പ്രതിരോധം മാത്രം; അവർ ചെയ്യുന്നത് മതനിരപേക്ഷ മൂല്യങ്ങൾക്ക് എതിരായ കടന്നാക്രമണങ്ങൾ; ആർഎസ്എസിന്റെ സൈനികവൽക്കരണത്തെ അന്ധമായി പിന്തുടർന്നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നതെന്നും ഇടതുബുദ്ധിജീവി

കെ വി നിരഞ്ജൻ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടകളോട് മൃദുസമുപനം സ്വീകരിക്കുന്നുവെന്നും അവരുടെ വേദികളിൽ പങ്കെടുക്കുന്നു എന്നതിന്റെ പേരിൽ ഇടതുപക്ഷ സൈദ്ധാന്തികനായ കെഇഎൻ കുഞ്ഞഹമ്മദിനെതിരെ സിപിഎമ്മിൽതന്നെ പ്രതിഷേധം ശക്തമായിരിക്കേ നിലപാട് വ്യക്തമാക്കി കെഇഎൻ രംഗത്ത്. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഫാസിസ്റ്റ് വിരുദ്ധത വെറും പുറംപൂച്ച് മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.അതേസമയം ഈ ലേഖനത്തിലും പോപ്പുലർ ഫ്രണ്ടിനെ കടന്നാക്രമിക്കാൻ കെഇൻ തയാറായിട്ടില്ല എന്നതും ശ്രദ്ധയമാണ്. എപ്പോഴൊക്കെ പോപ്പുലർ ഫ്രണ്ടിന്റെ പേര് കടന്നുവരുന്നുവോ അപ്പോഴൊക്കെ ആർഎസ്എസിന്റെ പേരും അദ്ദേഹം വലിച്ചിടുന്നുണ്ട്. ആർഎസ്എസിനെ അനുകരിച്ചും അതിന്റെ സൈനികവൽക്കരണത്തെ അന്ധമായി പിന്തുടർന്നുമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നതെന്നും കെഇഎൻ ചുണ്ടിക്കാട്ടുന്നു.

ലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ:

അങ്ങോട്ട് തിരിയരുത്, ഇങ്ങോട്ട് തിരിയരുത്, നൃത്തം ചെയ്യരുത്, പാട്ട് പാടരുത്, മുദ്രാവാക്യം വിളിക്കരുത് എന്നിങ്ങനെയുള്ള ശാസനകൾക്കുള്ളിൽ കിടന്ന് ശ്വാസം മുട്ടിയിരുന്ന വിദ്യാലയങ്ങളെ, സ്വാതന്ത്ര്യത്തിലേക്ക് വിമോചിപ്പിക്കാനുള്ള നിരന്തര പ്രവർത്തനങ്ങളിലൂടെയാണ്; സമാനതകളില്ലാത്ത അസംഖ്യം സമരപരമ്പരകളിലൂടെയാണ് എസ്എഫ്ഐ കലാലയങ്ങളുടെ കരുത്തും കാന്തിയുമായി മാറിയത്. നരച്ച നാടുവാഴിത്ത മൂല്യങ്ങളെ കോട്ടകെട്ടി സൂക്ഷിക്കുന്നവരോടും സർവ മാനവികമൂല്യങ്ങളെയും കാറ്റിൽപ്പറത്തുന്ന നവ ഉദാരവാദത്തോടും ഇഞ്ചിനിഞ്ചിന് ഏറ്റുമുട്ടിയാണ്, എസ്എഫ്ഐ ക്യാമ്പസിന്റെ കരുത്തായി തീർന്നത്. പ്രബുദ്ധ ക്യാമ്പസ് എന്ന കാഴ്ചപ്പാട്, ധീരമായി ഉയർത്തിപ്പിടിക്കുന്നതിനിടയിലാണ്, മുപ്പതിലേറെ ജ്വലിക്കുന്ന ജീവിതങ്ങൾ നമ്മുടെ ക്യാമ്പസിനും നാടിനും ജനാധിപത്യത്തിനും എസ്എഫ്ഐക്കും നഷ്ടമായത്.

എന്നിട്ടും എസ്എഫ്ഐ സമം അക്രമം എന്നൊരു സമവാക്യം സൃഷ്ടിച്ചെടുക്കുന്നതിലാണ്, അതിൽ ഏകപക്ഷീയമായി രമിക്കുന്നതിലാണ് മുഖ്യധാരാ ആശയലോകം വ്യാപൃതമായിരിക്കുന്നത്. എറണാകുളത്തെ പ്രശസ്തമായ മഹാരാജാസ് കോളേജിൽ, ക്യാമ്പസ് ഫ്രണ്ട് നേതൃത്വത്തിൽ തീർത്തും ആസൂത്രിതമായി നടന്ന അഭിമന്യുവധത്തെക്കുറിച്ച് പറയുമ്പോൾപ്പോലും, അവർ ആർക്കൊക്കെയോ വേണ്ടി എവിടെയൊക്കെയോ തപ്പിത്തടയുകയാണ്. ക്യാമ്പസിൽ ചിലപ്പോഴെങ്കിലും ചുമരെഴുതുന്നതിന്റെ പേരിലും നവാഗതരെ സ്വാഗതം ചെയ്യാൻ തോരണങ്ങൾ തൂക്കുന്നതിന്റെ പേരിലും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. എന്നാലത്, അപ്പോഴോ കുറച്ച് കഴിഞ്ഞോ പരിഹരിക്കപ്പെടുകയും പഴയ സൗഹൃദം പുനഃസ്ഥാപിക്കപ്പെടുകയുമാണ് പതിവ്. എന്നാൽ, മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട്/എസ്ഡിപിഐ നേതൃത്വത്തിൽ നടന്ന ആ കൊല ഇത്തരമൊരു ക്യാമ്പസ് കലഹത്തിന്റെ ഭാഗമല്ലെന്നുതന്നെയാണ് ലഭ്യമായ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.

'ക്യാമ്പസ് ഫ്രണ്ട്' പിന്തുടരുന്നത്, സമരത്തിന്റെയും സംവാദത്തിന്റെയും വഴിയല്ല, ആസൂത്രിത ആക്രമണത്തിന്റെ വഴിയാണ്. എസ്എഫ്ഐ ക്യാമ്പസിന്റെ 'ഹൃദയമിടിപ്പായി' മാറിയത്, ആത്മത്യാഗപരമായ സമരങ്ങളിലൂടെയും ആത്മാവിഷ്‌കാരങ്ങളിലൂടെയുമാണ്. 'പഠിക്കുക, പൊരുതുക' എന്നുമാത്രമല്ല, ക്യാമ്പസിനെ കലാത്മകതയുടെ കേന്ദ്രമാക്കുക എന്ന മുദ്രാവാക്യംകൂടിയാണ് എസ്എഫ്ഐ മുഴക്കുന്നത്. ജർമൻ കലാപ്രതിഭ പീനാബൗച്ചിന്റെ ''റമിരല റമിരല ീവേലൃ ംശലെ ംല മൃല ഹീേെ'' എന്ന പ്രശസ്തവാക്യമാണ്, ആ വാക്യത്തിലെ വെളിച്ചമാണ്, ക്യാമ്പസിനെ നിർണയിക്കുകയും നിർവചിക്കുകയും ചെയ്യേണ്ടത്. എന്നാൽ, ക്യാമ്പസ് ഫ്രണ്ട്, കലാലയങ്ങളിൽ സാന്നിധ്യമറിയിക്കാൻ കൊതിക്കുന്നത്, മതനിരപേക്ഷ കാഴ്ചപ്പാട് പുലർത്തുന്നവരിൽനിന്ന് വ്യത്യസ്തമായി, കൊലയും കൊലവിളിയും നടത്തിയാണ്.

'ക്യാമ്പസിനെ രാഷ്ട്രീയപ്രബുദ്ധമാക്കുക, തീവ്രവാദമുക്തമാക്കുക' എന്ന ജനാധിപത്യ കാഴ്ചപ്പാടിന്റെ സാക്ഷാൽക്കാരത്തിന്നുള്ള തുടർസമരങ്ങളാണ്, സഖാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വം ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ ഭീകരപ്രസ്ഥാനങ്ങളുടെ മുഴുവൻ മാതൃസ്രോതസ്സെന്ന് സാംസ്‌കാരിക വിമർശകരിൽ പലരും വിലയിരുത്തിയ ആർഎസ്എസിനെ അനുകരിക്കാനാണ്, പോപ്പുലർ ഫ്രണ്ടും ക്യാമ്പസ് ഫ്രണ്ടും ശ്രമിക്കുന്നത്. ഇസ്ലാംമതത്തെയും ന്യൂനപക്ഷസമൂഹങ്ങളുടെ ജനാധിപത്യ അവകാശം സംബന്ധിച്ച ശരിയായ കാഴ്ചപ്പാടുകളെയും ഫാസിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളെയും 'ഇടതുപക്ഷവിരുദ്ധത'യിലേക്ക് കണ്ണിചേർക്കുകയെന്ന സങ്കുചിതശ്രമമാണവർ നടത്തുന്നത്. 'എന്തുവിലകൊടുത്തും മതനിരപേക്ഷതയ്ക്ക് കാവൽനിൽക്കണമെന്ന ജനാധിപത്യ കാഴ്ചപ്പാടിനൊപ്പമല്ല; കമ്യൂണിസ്റ്റുകളെ വേരോടെ പിഴുതെറിയണം' എന്ന അമിത് ഷായുടെ അലർച്ചകൾക്കൊപ്പമാണ് അവർ ഒത്തുചേർന്നിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെ സ്വയം പരസ്യപ്പെടുത്തുന്ന ഫാസിസ്റ്റ് വിരുദ്ധത യഥാർഥ ഫാസിസ്റ്റ് വിരുദ്ധതയല്ല. പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിടാനുള്ള വെറും വൈകാരിക പ്രതിരോധമാണത്. ആർഎസ്എസിനെ അനുകരിച്ചും അതിന്റെ സൈനികവൽക്കരണത്തെ അന്ധമായി പിന്തുടർന്നുമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നത്. 'പ്രതിരോധം അപരാധമല്ല' എന്ന അവരുടെ പഴയ മുദ്രാവാക്യം പ്രത്യക്ഷത്തിൽ അടിച്ചമർത്തപ്പെടുന്നവർക്ക് ആവേശമായി തോന്നാനിടയുണ്ടെങ്കിലും അടിസ്ഥാനപരമായി ആ മുദ്രാവാക്യത്തിന്റെ മറവിലിരുന്ന് അവർ ചെയ്യുന്നത് മതനിരപേക്ഷമൂല്യങ്ങൾക്കെതിരായ കടന്നാക്രമണങ്ങളാണ്. പഴയ അതേമുദ്രാവാക്യംതന്നെയാണ് മഹാരാജാസിലെ ആസൂത്രിത കൊലയ്ക്കുശേഷവും അവർ നിർലജ്ജം ആവർത്തിക്കുന്നത്. കൊല നടത്തിയതിനുശേഷം തുടരുന്ന മറ്റൊരു കൊലവിളിയായിമാത്രമേ ഇതിനെ കാണാനാകൂ. ആർഎസ്എസ് മുസ്ലിങ്ങൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ തടയാൻ തങ്ങൾമാത്രമേ ഉള്ളൂവെന്നും തങ്ങൾക്കുമാത്രമേ അതിനാവശ്യമായ ശക്തിയുള്ളൂവെന്നുമാണ് പ്രസ്തുത മുദ്രാവാക്യംവഴി അവർ പരസ്യപ്പെടുത്തുന്നത്.

എന്നാൽ, ഈ മുദ്രാവാക്യം അടിമുടി ചോദ്യംചെയ്യപ്പെടണം. സംഘപരിവാർ ഫാസിസത്തിനെതിരായ എല്ലാ കടന്നാക്രമണങ്ങളെയും നാളിതുവരെയും ഇപ്പോഴും പ്രതിരോധിക്കുന്നത് യഥാർഥത്തിൽ ആരാണെന്ന ചരിത്രയാഥാർഥ്യമാണ് അവർ പൂഴ്‌ത്തിവയ്ക്കുന്നത്. കേരളത്തിൽ പ്രതിരോധരഹിതമായിട്ട് മുസ്ലിം ജനത എല്ലായ്പോഴും ആക്രമിക്കപ്പെടുന്നുവെന്ന അസംബന്ധമാണ് അവർ പ്രചരിപ്പിക്കുന്നത്. സംഘപരിവാറിന്റെ മുന്നിൽ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിരോധവലയം തീർത്ത് പ്രാണൻപോലും വെടിഞ്ഞ കമ്യൂണിസ്റ്റുകാരുടെ ജ്വലിക്കുന്ന സ്മരണകളെയാണ് അവർ അപഹസിക്കുന്നത്. ഫാസിസത്തിനെതിരായ ഈ പ്രതിരോധങ്ങളെ മുഴുവൻ മറച്ചുപിടിച്ചാണ് പുതിയ കണ്ടുപിടിത്തംപോലെ 'പ്രതിരോധം അപരാധമല്ല' എന്ന് വിളിച്ചുപറയുന്നത്. ഫാസിസ്റ്റ് രാഷ്ട്രീയത്തെ നിവർന്നുനിന്ന് നേരിടുന്ന കമ്യൂണിസ്റ്റുകാരുടെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രതിരോധം. പുനലൂർ അഷ്റഫ് മുതൽ അഭിമന്യുവരെയുള്ളവരെ കൊന്ന് കൊലവിളിച്ചാണ് അവരുടെ പ്രതിരോധം കുതിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നടത്തുന്ന ആക്രമണത്തിൽ ഇസ്ലാംമതവും മുസ്ലിംസമൂഹവും വാദിയോ പ്രതിയോ അല്ല. ആർഎസ്എസിനും പോപ്പുലർ ഫ്രണ്ടിനും മത ജാതി കണക്കുകൾമാത്രം മുന്നിൽവച്ച് ഏറ്റുമുട്ടി കൊലക്കളമാക്കാനുള്ളതല്ല കേരളം.

ഒരു ഹിന്ദു ക്യാമ്പസും മറ്റൊരു മുസ്ലിം ക്യാമ്പസുമല്ല, സർവ വൈവിധ്യങ്ങൾക്കും ജനാധിപത്യപരമായി പരമാവധി വികസിക്കാനും വളരാനും കഴിയുംവിധം നൂറുപൂക്കൾ വിരിയുന്ന ഒരു മനുഷ്യക്യാമ്പസാണ്, ജനാധിപത്യ മതനിരപേക്ഷ ക്യാമ്പസാണ് ഇന്നനിവാര്യമെന്ന് ആത്മാഭിമാനത്തോടെ പ്രഖ്യാപിക്കാൻ ഓരോ വിദ്യാർത്ഥിക്കും കഴിയുന്നില്ലെങ്കിൽ, ഒരായിരം പ്രക്ഷോഭവേദികളിൽ പകുത്തുകൊടുത്ത ജന്മങ്ങളും മുറിവേറ്റ സ്വപ്നങ്ങളും അനാഥമാകും. പല പേരുകളിൽ അറിയപ്പെടുന്ന മരങ്ങളുടെ വേരുകൾ ഭൂമിക്കടിയിൽ പങ്കുവയ്ക്കുന്ന നിതാന്ത സൗഹൃദംപോലും കൂടിച്ചേരലിന്റെ പാഠങ്ങളാണ് ആവിഷ്‌കരിക്കുന്നത്. പരസ്പരം യോജിച്ചുകൊണ്ടുമാത്രമല്ല, വിയോജിച്ചും സമ്മതപത്രങ്ങളിൽ ഒപ്പിട്ടുകൊണ്ടുമാത്രമല്ല, സംവാദങ്ങൾ സൃഷ്ടിച്ചും മാരകമായ സങ്കുചിതത്വത്തിലേക്ക് മറിഞ്ഞുവീഴാതെ മനുഷ്യർക്ക് സൗഹൃദം അനുഭവിക്കാൻ കഴിയും. ക്യാമ്പസിനെ സംവാദസംസ്‌കാരത്തിന്റെ ജ്വലിക്കുന്ന സാന്നിധ്യമാക്കി തീർക്കാനാകുംവിധം, സംഘട്ടനസംസ്‌കാരത്തിന്റെ ജീർണാവശിഷ്ടങ്ങളോട്, ധീരമായി വിട ചോദിക്കാനുള്ള ആർജവമാണ് ഇന്നു കാലം ആവശ്യപ്പെടുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
തന്നെ കസേരയിൽ നിന്ന് മാറ്റാൻ രാഹുൽ ഗാന്ധിക്ക് കഴിയില്ല; അതിന് ജനങ്ങൾക്കേ കഴിയൂ; എന്താണ് രാഹുലിന് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ ഇത്ര ധൃതി? പ്രീണനം നടത്തിയല്ല, വികസനം നടത്തിയാണ് തന്റെ സർക്കാർ നിലനിൽക്കുന്നത്; കോൺഗ്രസ് അധ്യക്ഷന്റെ കെട്ടിപ്പിടുത്തത്തിനും പരിഹാസം; രാഹുലിന്റെ കണ്ണിറുക്കൽ ജനങ്ങൾ കാണുന്നുണ്ട്; പ്രതിപക്ഷത്ത് പ്രധാനമന്ത്രി കുപ്പായം തയ്‌പ്പിച്ച പലരുമുണ്ടെന്നും നരേന്ദ്ര മോദി; അവിശ്വാസ പ്രമേയത്തിന് മറുപടിയായി വികസന നേട്ടങ്ങൾ നിരത്തി മോദിയുടെ പ്രസംഗം
ജെസി നാരായണന്റേയും മറുനാടന്റേയും ഇടപെടൽ ഫലം കണ്ടു; ഡബിൾ ഹോഴ്‌സ് പൊടിയരിയിൽ മായമെന്ന് സ്ഥിരീകരിച്ച് ഭക്ഷ്യ സുരക്ഷാ ഓഫീസ്; പച്ചരിയിൽ തവിടും തവിടെണ്ണയും ചേർത്ത് മട്ടയരിയാക്കി വിറ്റതിന്റെ പേരിൽ കേസെടുക്കാനും എല്ലാ കടകളിൽ നിന്നും പിൻവലിക്കാനും ഉത്തരവിറക്കി രാജമാണിക്യം; അമിതലാഭം ഉണ്ടാക്കാൻ പാവങ്ങളുടെ ഭക്ഷണത്തിൽ വിഷം കലർത്തുന്ന അധമന്മാരെ നമുക്ക് ഒറ്റപ്പെടുത്താം
യാത്ര കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ പൊടിയരി വാങ്ങിയത് വേഗം ആഹാരം ഉണ്ടാക്കാൻ വേണ്ടി; വീട്ടിലെത്തി കഴുകിയപ്പോൾ കണ്ടത് ചുവന്ന അരി വെള്ളയായി മാറിയത്; മക്കളോട് പറഞ്ഞപ്പോൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇടണം എന്നു പറഞ്ഞു; വീഡിയോ വൈറലായപ്പോൾ ഭീഷണിയും പ്രലോഭനവും ഒരുപോലെ വന്നു: ഡബിൾഹോഴ്സിന്റെ കബളിപ്പിക്കൽ കണ്ടെത്തിയ ജെസ്സി നാരായണൻ അന്ന് നടന്ന സംഭവം മറുനാടൻ മലയാളിയോട് പങ്കു വയ്ക്കുന്നു
വിരട്ടി കാര്യങ്ങൾ നേടാനുള്ള കെഎസ്ആർടിസി തൊഴിലാളി യൂണിയൻ നേതാക്കളുടെ ശ്രമത്തിന് തിരിച്ചടി; 272 യൂണിയൻ നേതാക്കളുടെ പ്രൊട്ടക്ഷൻ റദ്ദാക്കിയ തച്ചങ്കരിയുടെ നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി; ഏത് നേതാക്കളായാലും സ്ഥലം മാറ്റാനുള്ള അവകാശം മാനേജ്‌മെന്റിന് ഉണ്ടെന്ന് കോടതി പരാമർശം; തച്ചങ്കരിക്കെതിരെ ഹാലിളകിയവർക്ക് കനത്ത പ്രഹരം; പണി ചെയ്യാതെയുള്ള കറങ്ങിനടക്കലിന് അവസാനമാകുന്നു
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
പട്ടാളചിട്ടയോടെ സംരക്ഷണം ഒരുക്കിയ പോപ്പുലർഫ്രണ്ടു കേന്ദ്രത്തിൽ നിന്നും മുഹമ്മദിനെ പൊലീസ് പൊക്കിയത് പുകച്ചു പുറത്തുചാടിച്ച ശേഷം; എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തുടർ റെയ്ഡുകളും വന്നതോടെ സംരക്ഷണ വലപൊട്ടി; ഹൈക്കോടതിയുടെ അനുകൂല നിലപാടു കൂടിയായപ്പോൾ അഭിമന്യുവിന്റെ ഘാതകൻ കുടുങ്ങി: മുഖ്യപ്രതി മുഹമ്മദലിയെ പൊലീസ് പൊക്കിയത് തീവ്രസംഘടനക്ക് ചുറ്റും 'പത്മവ്യൂഹം' തീർത്ത്
പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു
ഏഷ്യാനെറ്റിലെ ബിഗ് ബോസിനും ലാലിസത്തിന്റേയും ലാൽസലാമിന്റേയും ദുർഗതി; കോടികൾ മുടക്കിയിട്ടും ജനപ്രിയ ചാനലിന്റെ റിയാലിറ്റി ഷോ കാണാൻ ആളില്ല; മോഹൻലാൽ ഷോയെക്കാൾ നല്ലത് കണ്ണീർ സീരിയിൽ തന്നെന്ന് തിരിച്ചറിവിൽ ചാനൽ; ബിഗ് ബജറ്റ് ഷോയ്ക്ക് സാധാരണ ഷോയുടെ റേറ്റിങ് മാത്രം; പ്രൈം ടൈമിലെ കിതപ്പ് മാറ്റാൻ പരീക്ഷിച്ച ബിഗ് ബോസ് റേറ്റിംഗിൽ തളരുന്നു; മിനിസ്‌ക്രീനിൽ ലാലേട്ടന് പറയാനുള്ളത് കിതപ്പിന്റെ കഥ മാത്രം
ചെങ്കൊടിയേന്തിയ സഖാവുമായി അടുത്തത് ചാരനാക്കാനുള്ള പദ്ധതിയുമായി; പ്രസ്ഥാനത്തെ ചതിക്കില്ലെന്ന നിലപാടുമായി വട്ടവടയിലേക്ക് പോയപ്പോൾ രഹസ്യം ചോരുമെന്ന് ഭയന്നു; സഖാക്കളോട് സത്യം വെളിപ്പെടുത്തും മുമ്പേ വിളിച്ചു വരുത്തിയതുകൊലപ്പെടുത്താനുറച്ച് പ്രൊഫഷണലുകളെ സജ്ജമാക്കി തന്നെ; 'സഖാപ്പി'യായി മുഹമ്മദ് മാറിയതും തന്ത്രങ്ങളുടെ ഭാഗം; മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ചക്രവ്യൂഹമൊരുക്കി ചതിച്ചു തന്നെ; ഗൂഢാലോചന പൊളിക്കാനുറച്ച് പൊലീസ്
കേസിൽ ജയിക്കാൻ ലൈംഗിക ബന്ധം സമ്മതിച്ച് ബലാത്സംഗം നിഷേധിച്ച് ഓർത്തഡോക്‌സ് സഭയിലെ ഫാമിലി കൗൺസിലർ കൂടിയായ ജെയ്‌സ് കെ ജോർജ്; ഇതുവരെ തന്റെ ഭർത്താവിനെ കുടുക്കിയതെന്ന് കരുതിയിരുന്ന ഭാര്യ വിവരം അറിഞ്ഞ് ഉപേക്ഷിച്ച് പോയതായി സൂചന; പെണ്ണു പിടിക്കാൻ പോയ അച്ചന്മാരെ കുടുംബവും കൈവിട്ട് തുടങ്ങി; വൈദികരുടെ ലൈംഗികാസക്തി ചർച്ച ചെയ്ത് വിശ്വാസികളും
ഇവളാണ് കൊലയാളി സംഘത്തിലെ പെൺ തീവ്രവാദി .... തൃശൂർ പാടൂർ സ്വദേശിനിയുടെ ചിത്രം സഹിതം പ്രചരണവുമായി സൈബർ സഖാക്കളും പരിവാറുകാരും; അഭിമന്യു കൊലക്കേസിൽ മഹാരാജാസിലെ വിദ്യാർത്ഥിനിയും കസ്റ്റഡിയിലെന്ന് സൂചന; കാമ്പസ് ഫ്രണ്ട് നേതാവിന് ചോദ്യം ചെയ്യുന്നത് സ്ഥിരീകരിക്കാൻ മടിച്ച് പൊലീസും; ഹൈക്കോടതിയിൽ ഉമ്മയുടെ ഹർജിയും വിരൽ ചൂണ്ടുന്നത് ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തന്നെ; മഹാരാജാസിലെ കൊലയിൽ പൊലീസിന്റെ അതിരഹസ്യ അന്വേഷണം
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ബസിലെ കിളിയായ കൗമാരക്കാരനുമായി യുവതി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; ഇടുക്കി ചൈൽഡ് ലൈൻ മുമ്പാകെ കൗമാരക്കാരൻ നൽകിയ മൊഴിയിൽ ഭർത്താവ് മരിച്ച യുവതി കുടുങ്ങി; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്‌സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ
വിവാഹത്തിന് മുമ്പ് ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചു; ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞപ്പോൾ ആ വൈദികനും ദുരുപയോഗം തുടങ്ങി; ഭർത്താവിനോട് പറയുമെന്ന് പറഞ്ഞ് തിരുമേനിയുടെ സെക്രട്ടറിയടക്കം എട്ടോളം വൈദികർ മാറി മാറി പീഡിപ്പിച്ചു; യാദൃശ്ചികമായി ഭാര്യയുടെ ഹോട്ടൽ ബിൽ കണ്ട ഭർത്താവ് വൈദികനോട് വെളിപ്പെടുത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്; സോഷ്യൽ മീഡിയയിൽ സംഭാഷണം വ്യാപകമായതോടെ മുഖം രക്ഷിക്കാൻ അഞ്ച് വൈദികരെ പുറത്താക്കി ഓർത്തഡോക്സ് സഭ
ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ
'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്‌നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്
മഞ്ജു വാര്യർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന കുറ്റപ്പെടുത്തൽ; പരിധി വിടുന്ന സ്ത്രീ കൂട്ടായ്മയെ പിടിച്ചു കെട്ടാൻ ഇടവേള ബാബു; ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ചതിൽ പാർവ്വതിയും റിമാ കല്ലിംഗലും രമ്യാനമ്പീശനും വിശദീകരണം നൽകേണ്ടി വരും; കടുത്ത നടപടികൾ കൂടിയേ തീരുവെന്ന് താരസംഘടനയിലെ പുതിയ ഭാരവാഹികൾ; അനുനയത്തിന് മോഹൻലാൽ; ഇനി ഞാൻ 'അമ്മ'യിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ജനപ്രിയനായകനും
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ