Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാണിയും ജോസഫും വേർപിരിയുമെന്ന് കരുതിയവർക്ക് താൽകാലിക നിരാശ; മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് നാടകീയ നീക്കം; ഇടത്തോ വലത്തോ എന്നുള്ള തീരുമാനം തെരഞ്ഞടുപ്പ് അടുക്കുമ്പോൾ എല്ലാവരും ആലോചിച്ച് എടുക്കും; ജോസഫിലെ നേതാക്കളും വെടി നിർത്തി

മാണിയും ജോസഫും വേർപിരിയുമെന്ന് കരുതിയവർക്ക് താൽകാലിക നിരാശ; മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് നാടകീയ നീക്കം; ഇടത്തോ വലത്തോ എന്നുള്ള തീരുമാനം തെരഞ്ഞടുപ്പ് അടുക്കുമ്പോൾ എല്ലാവരും ആലോചിച്ച് എടുക്കും; ജോസഫിലെ നേതാക്കളും വെടി നിർത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോട്ടയം ജില്ലാപഞ്ചായത്തിലെ സി.പി.എം ബന്ധത്തിന്റെ പേരിൽ കേരള കോൺഗ്രസിൽ(എം) പിളരുമെന്ന് കരുതിയവർക്ക് തെറ്റി. കെ എം മാണിക്കൊപ്പം അടിയുറച്ച് നിൽക്കാൻ പിജെ ജോസഫ് തീരുമാനിച്ചതോടെയാണ് ഇത്. എല്ലാ പ്രശ്‌നവും ഇതോടെ പരിഹരിക്കപ്പെട്ടു. മുന്നണി മാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ തൽകാലത്തേക്കില്ല. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി കേരളാ കോൺഗ്രസ് എം തുടരും. ജോസഫിന്റെ നീക്കത്തോടെ മാണിക്കെതിരായ നീക്കവും പാർട്ടിയിൽ താൽകാലികമായി അവസാനിച്ചു.

'കോട്ടയം തീരുമാനം' ഏതെങ്കിലും ഒരു മുന്നണിയോട് അടുക്കുന്നതിന്റെയോ അകലുന്നതിന്റെയോ ഭാഗമല്ലെന്ന നിലപാടിൽ പാർട്ടി എത്തി. അക്കാര്യം പിന്നീട് തീരുമാനിക്കും. കോട്ടയത്തേതു പ്രാദേശികമായ സഖ്യവും തീരുമാനവുമാണെന്നു കെ.എം.മാണി യോഗത്തിനു ശേഷം പറഞ്ഞു. സംസ്ഥാനതലത്തിലുള്ള മുന്നണി ബന്ധത്തിന്റെ ഭാഗമല്ല അത്. അക്കാര്യം യുക്തമായ സമയത്ത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാണിയുടെ ഈ വിശദീകരണം തൃപ്തികരമാണെന്നു പി.ജെ.ജോസഫും പ്രതികരിച്ചു. കേരളാ കോൺഗ്രസ് യോഗത്തിലും ഇതു തന്നെയാണ് ഉണ്ടായത്. പാർട്ടി പിളർത്താൻ താനില്ലെന്ന് ജോസഫ് നേരത്തെ മറ്റ് നേതാക്കളേയും അറിയിച്ചിരുന്നു.

തദ്ദേശസ്ഥാപനങ്ങളിലെ നിലവിലുള്ള സ്ഥിതി തുടരാനും സംസ്ഥാനതലത്തിൽ മുന്നണി ബന്ധം ഉപേക്ഷിക്കാനുമുള്ള ചരൽക്കുന്ന് ക്യാംപിലെ തീരുമാനത്തിനു വിരുദ്ധമാണ് കോട്ടയത്തുണ്ടായത് എന്ന വിയോജിപ്പ് ജോസഫ് വിഭാഗം യോഗത്തിൽ പ്രകടിപ്പിച്ചു. ഇതേത്തുടർന്നു ചരൽക്കുന്ന് തീരുമാനത്തിൽ ഉറച്ചുനിൽക്കുക തന്നെ ചെയ്യാനാണു യോഗം തീരുമാനിച്ചത്. ഇത് അംഗീകരിക്കാൻ ജോസഫ് പക്ഷ നേതാക്കളും നിർബന്ധിതരായി. മോൻസ് ജോസഫ് എംഎൽഎയുടെ പാർട്ടി പിളർക്കൽ നീക്കവും ഇതോടെ അവസാനിച്ചു. ജോസഫിനെ കൂടെ കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഇത്.

നേതൃതലത്തിൽ പോലും ആലോചിക്കാതെ കോട്ടയത്ത് തീരുമാനമെടുത്തതിലുള്ള അതൃപ്തിയും അക്കാര്യത്തിലുള്ള നേതൃത്വത്തിന്റെ വിശദീകരണവും യോഗം വിശദമായി വിലയിരുത്തി. തുടർന്നു പ്രശ്‌നങ്ങൾ പറഞ്ഞുതീർത്ത് ഒരുമിച്ചു നീങ്ങുക എന്ന ധാരണയിലെത്തി. ഉടൻ തിരഞ്ഞെടുപ്പുകളില്ലാത്ത സാഹചര്യത്തിൽ മറ്റേതെങ്കിലും തരത്തിലുള്ള നീക്കത്തിനു പ്രസക്തിയില്ല എന്ന വികാരമാണു ഉയർന്നത്. പിജെ ജോസഫ് ഇക്കാര്യത്തിൽ അനുകൂല തീരുമാനം പരസ്യമായി പറഞ്ഞു.

കോട്ടയത്തെ സി.പി.എം ബന്ധത്തെത്തുടർന്നു ജോസഫ് വിഭാഗം ഇടഞ്ഞുനിൽക്കുകയായിരുന്നു. പാലായിലെ വസതിയിൽ ആദ്യം വിളിച്ചുചേർത്ത നിയമസഭാകക്ഷിയോഗത്തിൽ നിന്ന് അവർ വിട്ടുനിന്നു. തുടർന്ന് ഒരാഴ്ച മുമ്പ് തീരുവനന്തപുരത്തു ചേർന്ന യോഗവും വിശദ ചർച്ച നടത്താതെ പിരിഞ്ഞു. മുതിർന്ന നേതാവ് സി.എഫ്.തോമസിന്റെ അഭാവമാണ് അതിനു കാരണമായി അന്നു ചൂണ്ടിക്കാണിച്ചത്. ഈ സാഹചര്യത്തിലാണ് വീണ്ടും യോഗം ചേർന്നത്.

ഇതോടെ കേരളാ കോൺഗ്രസ് ഇടതുമുന്നണിയിലേക്കാണെന്ന അഭ്യൂഹവും ശക്തമായി. ഉമ്മൻ ചാണ്ടിയുടെ മാണിക്കെതിരായ പരസ്യ നിലപാടും കേരളാ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാൻ തന്നെയായിരുന്നു. മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗത്തെ അടർത്തിയെടുക്കാനായിരുന്നു ശ്രമം. ഇതാണ് താൽകാലികമായി പൊളിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP